കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ഐസക് അറിയുന്നുണ്ടോ? പറഞ്ഞതൊന്നുമല്ല നടക്കുന്നത്!! കോഴിവിലയിൽ തോന്ന്യവാസം!!

സംസ്ഥാനത്ത് പല ഇടങ്ങളിലും കോഴിവില നൂറു രൂപയ്ക്കും മുകളിൽ. സര്‍ക്കാർ നിശ്ചയിച്ച 87 രൂപയ്ക്ക് വിൽപ്പന നടത്താൻ കഴിയില്ലെന്നറിയിച്ച് കോഴി വ്യാപാരികൾ കടയടച്ച് സമരം നടത്തിയിരുന്നു.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: സർക്കാർ നിശ്ചയിച്ച കോഴിവില അട്ടിമറിച്ച് വ്യാപാരികളുടെ തോന്ന്യവാസം. സംസ്ഥാനത്ത് പല ഇടങ്ങളിലും കോഴിവില നൂറു രൂപയ്ക്കും മുകളിൽ. സര്‍ക്കാർ നിശ്ചയിച്ച 87 രൂപയ്ക്ക് വിൽപ്പന നടത്താൻ കഴിയില്ലെന്നറിയിച്ച് കോഴി വ്യാപാരികൾ കടയടച്ച് സമരം നടത്തിയിരുന്നു.

എന്നാൽ നിലപാടിൽ നിന്ന് സർക്കാർ പിന്മാറാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം സർക്കാർ നിശ്ചയിച്ച വിലയിൽ തന്നെ വിൽപ്പന നടത്താമെന്ന് ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയിൽ ധാരണ ഉണ്ടാക്കിയിരുന്നു. ജീവനുള്ള കോഴി 87 രൂപയ്ക്ക് വിൽക്കണമെന്നാണ് ഐസക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ ഈ ഇടപെടൽ ഫലം ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

chicken

സർക്കാർ നിശ്ചയിച്ച വില അട്ടിമറിച്ചാണ് ഇപ്പോൾ പലയിടങ്ങളിലും വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ ഒരിടത്തും 87 രൂപയ്ക്ക് ജീവനുള്ള കോഴിയെ വിൽക്കുന്നില്ല. 120 രൂപയ്ക്കാണ് കോഴി വിൽക്കുന്നത്. അതുപോലെ തന്നെ ജീവനുള്ള കോഴികളെ വിൽക്കുന്നത് പല കടകളും നിർത്തിയിരിക്കുകയാണ്. ഇറച്ചി മാത്രമാണ് കടകൾ വിൽക്കുന്നത്. 157 രൂപയ്ക്കാണ് ഇറച്ചി വിൽക്കുന്നത്. 200 രൂപയ്ക്കും ചിലയിടങ്ങളിൽ വിൽപ്പന ഉണ്ട്.

87 രൂപയ്ക്ക് കോഴി വാങ്ങാനെത്തിയവർ ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. സർക്കാർ പറഞ്ഞ വിലയ്ക്ക് കോഴി വിറ്റാൽ വൻ നഷ്ടം ഉണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ ഒരു കിലോ കോഴിയുടെ വില 100 രൂപയാണ്. അതിനനുസരിച്ച് വിൽപ്പന നടത്തിയില്ലെങ്കിൽ നഷ്ടമാകുമെന്നും വ്യാപാരികൾ പറയുന്നു.

English summary
mutual terms between govt and chicken merchants breaks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X