Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

മൂവാറ്റുപുഴ: വയനാട്ടില്‍നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി ജയിംസ്, മകള്‍ അമ്പിളി എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ മീങ്കുന്നം വളവിലാണ് അപകടം നടന്നത്. ആറ് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. നാലുപേര്‍ക്ക് പൊള്ളലേറ്റു. ഡ്രൈവര്‍ ആംബുലന്‍സില്‍ നിന്നും ചാടി രക്ഷപ്പെട്ടു.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും കൂടെയുണ്ടായിരുന്ന ആളുമാണ് മരിച്ചത്. പൊള്ളലേറ്റലവര്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മാനന്തവാടിയില്‍ നിന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

dead-body

അപകടത്തെത്തുടര്‍ന്ന് എം.സി റോഡില്‍ ദീര്‍ഘനേരം ഗതാഗതം നിലച്ചു. അപകടകാരണം അറിവായിട്ടില്ല. ദീര്‍ഘസമയത്തെ ഓട്ടത്തിനിടയിലുണ്ടായ അമിതമായ ചൂടാണ് അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+