Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴയില്‍ കാര്‍ പാഞ്ഞുകയറി അമ്മയും കുഞ്ഞുമടക്കം മൂന്നുപേര്‍ മരിച്ചു

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നവര്‍ക്ക് നേരെയാണ് കാര്‍ പാഞ്ഞു കയറിയത്. അപകടത്തില്‍ അമ്മയും മകളുമടക്കം കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.

മൂവാറ്റുപുഴ: മേക്കടമ്പ് ഭഗവതി ക്ഷേത്രത്തിലെ പാനക പൂജയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ കാര്‍ പാഞ്ഞു കയറി അമ്മയും മകളുമടക്കം മൂന്നുപേര്‍ മരിച്ചു. മൂവാറ്റുപുഴ വാളകം മേക്കടമ്പ് ആനകുത്തിയില്‍ പരമേശ്വരന്റെ ഭാര്യ രാധ (60), മകന്‍ പ്രവീണിന്റെ ഭാര്യ രജിത (28) മകള്‍ നിവേദ്യ എന്നിവരാണ് മരിച്ചത്. മരിച്ച രാധയും കൊച്ചു മകള്‍ നിവേദ്യയും ഞായറാഴ്ച പുലര്‍ച്ചെ ശബരിമല ദര്‍ശനത്തിന് പോകാനിരിക്കുകയായിരുന്നു.

പ്രവീണിന്റെ മറ്റൊരു മകള്‍ നവമി (3) , പ്രവീണിന്റെ സഹോദരി ശ്രീജ (32) മക്കളായ അമ്പാടി (5), ശ്രേയ (8) എന്നിവര്‍ക്ക് പരിക്കേറ്റു. കൊച്ചി-മധുര ദേശീയപാതയില്‍ മൂവാറ്റുപുഴയ്ക്കടുത്ത് വാളകം പഞ്ചായത്ത് ഓഫീസിനു സമീപം ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

Accident

അപകടത്തിനിരയാക്കിയ വാഹനം ഓടിച്ചിരുന്ന കീരമ്പാറ സ്വദേശി സണ്ണിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കെഎല്‍ 44 എ 3243 നമ്പര്‍ കാര്‍ റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്നവര്‍ക്ക് മേല്‍ പാഞ്ഞു കയറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+