കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുവാറ്റുപുഴ: കൈകൂലി വാങ്ങിയ ആര്‍ഡിഒ അറസ്റ്റില്‍

  • By Neethu
Google Oneindia Malayalam News

കൊച്ചി: കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ച്ചയായി പണി കിട്ടിക്കൊണ്ടിരിക്കുന്ന സമയമാണ്. മുവാറ്റുപുഴ ആര്‍ഡിഒയെ കൈകൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.

ആര്‍ഡിഒ മോഹന്‍പ്പിള്ളയെയാണ് സംഘം അറസ്റ്റ് ചെയ്തത്. മതില്‍ ഇടിഞ്ഞു വീണത് നന്നാക്കാനായി സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിച്ച ആളോടാണ് 50,000 രൂപ കൈകൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇത് കൈപ്പറ്റുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്.

-arrest

ആര്‍ഡിഒ ഓഫീസില്‍ വെച്ച് ഡിവൈഎസ്പി എംഎന്‍ രമേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. ഇയാളില്‍ നിന്ന് സംഘം 50,000 രൂപ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസത്തില്‍ കൈകൂലി വാങ്ങിയ മലപ്പുറം പറപ്പൂര്‍ വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടി. സര്‍ഫിട്ടിക്കറ്റ് തിരുത്താന്‍ എത്തിയവരില്‍ നിന്നും 5000 രൂപ കൈകൂലിയായി വാങ്ങിയത് പ്രമുഖ മാധ്യമം വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

English summary
muvattupuzha rdo arrested by vigilence for bribe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X