കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ നടപടി: മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവച്ചു; പ്രതികണം പിന്നീടെന്ന് ജോസ് കെ പീറ്റർ

Google Oneindia Malayalam News

എറണാകുളം: മൂവാറ്റുപുഴ അർബൻ ബാങ്ക് സി ഇ ഒ രാജി വച്ചു. മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് സർക്കാർ നയത്തിന് വിരുദ്ധമായി ബാങ്ക് ജീവനക്കാർ ജപ്തി ചെയ്തിരുന്നു. ഇതിന് പിന്നാലെ ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ സഹകരണ വകപ്പ് മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. ഈ നടപടിയ്ക്ക് പിന്നാലെ ആയിരുന്നു സി ഇ ഒ യുടെ രാജി. അർബൻ ബാങ്ക് സി ഇ ഒ ജോസ് കെ പീറ്റർ ആണ് രാജി വച്ചത്.

ജോസ് കെ പീറ്ററിന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് രാജി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ പിന്നീട് ഉണ്ടാകുമെന്നും ജോസ് കെ പീറ്റർ വ്യക്തമാക്കി.

vn

ഒരു ബാങ്കിന്റെ എല്ലാ ചട്ടങ്ങളും പാലിച്ചായിരുന്നു ജപ്തി നടപടിയിലേക്ക് ബാങ്ക് ജീവനക്കാർ കടന്നതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. എന്നാൽ, ജീവനക്കാർ എടുത്ത നടപടി തള്ളിക്കൊണ്ടാണ് സഹകരണ വകുപ്പ് മന്ത്രി നിലപാട് സ്വീകരിച്ചത്. അജേഷിന്റെ വീടിന്റെ ജപിത് നടപടികളിലും തുടർ വിവാദങ്ങളിലും ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർക്കും സിപിഎമ്മിന് ഉളളിലും ശക്തമായ രീതിയിൽ അഭിപ്രായ ഭിന്നത ഉണ്ടാക്കിയിരുന്നു.

അർബൻ ബാങ്കിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ജപ്തി നടപടികളുമായി അജേഷിന്റെ വീട്ടിലെത്തിയത്. ഇതിന് പുറമേ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കോടതിയിൽ നിന്നുള്ള ജീവനക്കാരും ഉണ്ടായിരുന്നു. ജപ്തി വിവാദത്തിൽ വായ്പ കുടിശ്ശിക സി ഐ ടി യു ഇടപെട്ട് തിരിച്ച് അടച്ചിരുന്നു. മൂവാറ്റുപുഴയിലെ അർബൻ ബാങ്കിലെ സി ഐ ടി യു അംഗങ്ങളുടെ സഹകരണത്തോടെ ആണ് ജീവനക്കാർ വായ്പ തിരിച്ചടച്ചത്.

രാജേഷിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് മാത്യു കുഴൽനാടൻ എം എൽ എ ബാങ്കിനെ നേരിട്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബാങ്കിലെ സി ഐ ടി യു അംഗങ്ങളായ ജീവനക്കാരുടെ നീക്കം. അതേസമയം, സമൂഹ മാധ്യമങ്ങൾ വഴി തന്നെയും തൻറെ കുടുംബത്തെയും അപമാനിച്ച സി പി എമ്മിന്റെ കാശ് തനിക്ക് ആവശ്യമില്ലെന്ന് രാജേഷ് പ്രതികരിച്ചിരുന്നു.

'അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ... ഇനീം ചെയ്യും'; നൃത്ത വീഡിയോയ്ക്ക് വിമർശനം; തിരിച്ചടിച്ച് സനുഷ'അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ... ഇനീം ചെയ്യും'; നൃത്ത വീഡിയോയ്ക്ക് വിമർശനം; തിരിച്ചടിച്ച് സനുഷ

ബാങ്കിന് നൽകേണ്ട കുടിശ്ശിക എത്രയെന്ന് കൃത്യമായും അറിയിക്കാൻ മാത്യു കുഴൻനാടൻ എം എൽ എ ബാങ്കിന് കത്ത് നൽകി. അതേസമയം, രണ്ട് മണിക്കൂറിന് ഉളളിൽ അജേഷിന്‍റെ വായ്പ ബാങ്ക് ജീവനക്കാർ തിരിച്ചു എന്ന് ഗോപി കോട്ടമുറിക്കൽ സമൂഹ മാധ്യമത്തിൽ പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെ തന്‍റെ അനുമതി ഇല്ലാതെ ബാങ്കിലടച്ച പണം തനിക്ക് ആവശ്യം ഇല്ലെന്ന് അജേഷ് പ്രതികരിച്ച് രംഗത്ത് എത്തുകയായിരുന്നു.

English summary
muvattupuzha urban bank ceo Jose K. Peter resigned his position over Forfeiture controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X