വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും; ജാമ്യം വിജിലന്‍സ് എതിര്‍ക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യാവസ്ഥ കൂടി ചൂണ്ടിക്കാണിച്ചാണ് ജാമ്യം തേടിയിരിക്കുന്നത്. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം, ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നാല് ദിവസം കസ്റ്റഡിയാണ് തേടിയിരിക്കുന്നത്.

എന്നാല്‍ ഈ നീക്കത്തെ ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകര്‍ എതിര്‍ക്കാനാണ് നീക്കം. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇബ്രാഹിം കുഞ്ഞിനെ റിമാന്‍ഡ് ചെയ്യാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി നേരിട്ട് ആശുപത്രിയില്‍ എത്തുകയായിരുന്നു. 14 ദിവസത്തേക്കാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. അദ്ദേഹത്തെ ഉടനെ ഡിസ്ചാര്‍ജ് ചെയ്യാനാവില്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു, കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ തുടരാനാണ് സാധ്യത.
ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ചത് കേസിലെ മറ്റൊരു പ്രതിയായ ടിഒ സൂരജിന്റെ മൊഴിയാണ്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹീം കുഞ്ഞ്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജ്, കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്സ്ട് എംഡി സുമതി ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്സ് ആന്റ് ബ്രഡ്ജസ് ഡെവലപ്മെന്റ് കോര്പേറഷന് കേരള അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കരാര്‍ എടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞിന്റെ അറിവോടെയാണ് എന്നാണ് സൂരജിന്റെ മൊഴി. കമ്പനിക്ക് എട്ട് കോടി രൂപ മുന്‍കൂറായി നല്കി എന്നാണ് കേസ്.
Recommended Video
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications