പൂവാലശല്യം ചെറുത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മര്‍ദനം
മുസഫര്‍ നഗര്‍: യുപിയിലെ മുസഫര്‍ നഗറില്‍ പൂവാലശല്യം ചെറുത്ത 20 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും രണ്ടു ബസ് ഡ്രൈവര്‍മാര്‍ക്കും ബൈക്ക് യാത്രികരായ യുവാക്കളുടെ മര്‍ദനം.
തപ്രാന ഗ്രാമത്തില്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ ബസില്‍ മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനികളെ എട്ടംഗസംഘം തടഞ്ഞുനിര്‍ത്തി ശല്യം ചെയ്യുകയും ഇത് ചെറുത്തതിനെ തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.

കൂടാതെ ഇത് ചെറുത്ത ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട് അക്രമികള്‍ ബസിന് നേരെ കല്‌ളെറിഞ്ഞതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥിനിക്ക് ചെറിയ പരിക്കുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രാജേഷ് (21), വിജയ് (20) എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications