കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയൽക്കിളി സമരത്തെ പരിഹസിച്ച് എംവി ഗോവിന്ദൻ.. ദേശീയപാത ആകാശത്ത് കൂടി നിര്‍മ്മിക്കാനാകില്ല

Google Oneindia Malayalam News

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് എതിരെ വയല്‍ക്കിളികള്‍ എന്ന പേരില്‍ നടക്കുന്ന സമരം സിപിഎമ്മിനും സര്‍ക്കാരിനും വലിയ വെല്ലുവിളിയായിരിക്കുകയാണ്. വയല്‍ നികത്തിയുള്ള വികസനത്തിന് എതിരെയും കീഴാറ്റൂരിലെ സമരം ആക്രമിക്കപ്പെടുന്നതിന് എതിരെയും വന്‍ പൊതുജന വികാരം ഉയര്‍ന്നുവരുന്നുണ്ട്. അതിനിടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വയല്‍ക്കിളികളുടെ സമരത്തെ അധിക്ഷേപിച്ചും പരിഹസിച്ചും രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.

ഭൂമി ഏറ്റെടുക്കാതെ ദേശീയപാത ആകാശത്ത് കൂടി നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്നാണ് സിപിഎം നേതാവ് എംവി ഗോവിന്ദന്റെ പരിഹാസം. വയല്‍ക്കിളി സമരത്തെ ചെറുക്കുന്നതിന് വേണ്ടി നാടിന് കാവല്‍ എന്ന പേരില്‍ സിപിഎം കീഴാറ്റൂരില്‍ സമരത്തിന് തയ്യാറെടുക്കുകയാണ്. ഈ സമരം വയല്‍ക്കിളികള്‍ക്ക് എതിരെ അല്ലെന്നും വയല്‍ കിളികള്‍ ന്യൂനപക്ഷം ആണെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. ശനിയാഴ്ച സിപിഎമ്മിന്റെ നേതൃത്വത്തില്‍ കീഴാറ്റൂരിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.

കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് കിളികളല്ല, കഴുകന്മാരാണ് എന്നാണ് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഒരിക്കല്‍ പോലും പാടത്ത് ഇറങ്ങാത്തവരാണ് സമരം നടത്തുന്നത് എന്നും സുധാകരന്‍ പറഞ്ഞു. കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണ് എന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ കീഴാറ്റൂര്‍ സമരത്തെ തള്ളിപ്പറഞ്ഞു. സമരത്തെ നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുത്തേണ്ടതില്ല. അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം പൊതുജന പങ്കാളിത്തത്തോടെ സമരം ശക്തമാക്കാനാണ് വയല്‍ക്കിളികളുടെ തീരുമാനം.

അമ്മ കുളിമുറിയിൽ കുഴഞ്ഞ് വീണു, ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല.. ശശികലയുടെ വെളിപ്പെടുത്തൽ!!അമ്മ കുളിമുറിയിൽ കുഴഞ്ഞ് വീണു, ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല.. ശശികലയുടെ വെളിപ്പെടുത്തൽ!!

പ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം! ഇറാഖിൽ കുടുങ്ങിയ 46 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തിയ അനുഭവംപ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം! ഇറാഖിൽ കുടുങ്ങിയ 46 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തിയ അനുഭവം

English summary
CPM Leader MV Govindan against Keezhatoor Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X