Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന്‍ അബ്ദുള്ളക്കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചോ...?

തൃശൂര്‍: കെ സുധാകരനും എപി അബ്ദുള്ളക്കുട്ടിയും കോണ്‍ഗ്രസ്സുകാരാണ്. അബ്ദുള്ളക്കുട്ടി പണ്ട് സിപിഎമ്മുകാരനായിരുന്നു എന്ന് മാത്രം. എന്നാല്‍ സുധാകരന്റെ പിന്തുണയോടെയാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ്സിലെത്തിയതിന് ശേഷം ജയിച്ച് എംഎല്‍എ ആയത്.

അങ്ങനെയുള്ള അബ്ദുള്ളക്കുട്ടിയെ കെ സുധാകരന്‍ വധിയ്ക്കാന്‍ ശ്രമിയ്ക്കുമോ... ചാവക്കാട് സംഭവം മനസ്സില്‍ വച്ചിട്ടാണോ എന്നറിയില്ല, സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എവി ഗോവിന്ദന്‍ ആരോപിയ്ക്കുന്നത് ഇങ്ങനെ ഒരു സംഭവമാണ്.

MV Govindan

2009 ലെ നിയമസഭ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം എന്ന് എംവി ഗോവിന്ദന്‍ പറയുന്നു. സഹതാപ തരംഗം ഉണ്ടാക്കി എടുക്കലായിരുന്നു കെ സുധാകരന്റെ ലക്ഷ്യമെന്നാണ് ആരോപണം..

സിപിഎം വിട്ടുപോയ ആളാണല്ലോ അബ്ദുള്ളക്കുട്ടി. പാര്‍ട്ടി വിട്ടുപോയ അബ്ദുള്ളക്കുട്ടിയോട് സിപിഎം പ്രതികാരം ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ചാലക്കുടിയില്‍ നിന്ന് മധുര ജോഷി എന്ന ആളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തെയാണ് ഇതിനായി നിയോഗിച്ചതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിയ്ക്കുന്നുണ്ട്.

ഗുണ്ടാസംഘത്തെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞതത്രെ. ഇവരെ പിന്നീട് പോലീസില്‍ ഏല്‍പിച്ചു. ഗുണ്ടകളെ കെ സുധാകരന്‍ നേരിട്ടെത്തിയാണ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് മോചിപ്പിച്ചതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു. തൃശൂരില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന ഐജി ഓഫീസ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+