കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനവിരുദ്ധവും തെറ്റായതുമായ പ്രവണതകള്‍ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല: എംവി ഗോവിന്ദന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനവിരുദ്ധവും തെറ്റായതുമായ പ്രവണതകള്‍ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്നും തുടര്‍ ഭരണത്തിന്റെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സംഘടന രംഗത്തെ അടിയന്തര കടമകള്‍ എന്ന പാര്‍ട്ടി രേഖ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. പാര്‍ട്ടി അംഗങ്ങളുടെ അനര്‍ഹമായ സ്വത്ത് സമ്പാദനം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അംഗങ്ങള്‍ തെറ്റുകളും കുറവുകളും തിരുത്തി പാര്‍ട്ടിയെ നയിക്കാനാകണം. വെള്ളം കടക്കാത്ത കമ്പാര്‍ട്ട്‌മെന്റല്ല പാര്‍ട്ടി. ജീര്‍ണതകള്‍ പാര്‍ട്ടിയിലും അരിച്ചുകയറുന്നുണ്ട്. പാര്‍ട്ടി അംഗീകരിക്കാത്ത പ്രവണകള്‍ ഫലപ്രദമായി തിരുത്തണം. തെറ്റു തിരുത്തല്‍ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാകില്ല. പാര്‍ട്ടി ജീവിതത്തില്‍ ഉടനീളം ഈ പ്രക്രിയ തുടരണം.

cpm

ജനപക്ഷത്തിന് വേണ്ടിയാകണം പാര്‍ട്ടി നിലപാടുകള്‍. തെറ്റായ പ്രവണതകള്‍ക്ക് പാര്‍ട്ടി കൂട്ടുനില്‍ക്കില്ല. അത്തരം പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഇടപെടും. ജനങ്ങള്‍ക്ക് അംഗീകരിക്കാത്ത കാര്യങ്ങള്‍ പാര്‍ട്ടിയും സ്വീകരിക്കില്ല. പാര്‍ട്ടി നേതാക്കളും വര്‍ഗ ബഹുജന സംഘടനകളും തുടര്‍ ഭരണ സാഹചര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പല ജീവനക്കാർക്കും ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, തൊഴിലന്വേഷകരും നിരാശയിൽ; കാരണം ആ വില്ലൻപല ജീവനക്കാർക്കും ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, തൊഴിലന്വേഷകരും നിരാശയിൽ; കാരണം ആ വില്ലൻ

ജനുവരി ഒന്ന് മുതല്‍ കേരളത്തിലെ മുഴുവന്‍ വീടുകളിലും സര്‍ക്കാരിനെ കുറിച്ചുള്ള അഭിപ്രായം തേടി ക്യാമ്പയിന്‍ നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

12 കിലോ മീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്ന കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അംഗമായിരുന്നു. സര്‍വ്വേയിലെ പിശകുകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന നിലപാട് മാത്രമാണ് സ്വീകരിക്കുകയുള്ളൂ. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. കൂടുതല്‍ ഉരുണ്ടാല്‍ കൂടുതല്‍ ചെളി പറ്റും. യു.ഡി.എഫ് കാലത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം കോടതിയില്‍ കൊടുത്തില്ലെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ആ തീരുമാനം കോടതിയിലല്ല കേന്ദ്ര സര്‍ക്കാരിനാണ് കൊടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരാണ് അത് സുപ്രീം കോടതിയില്‍ കൊടുക്കേണ്ടത്. ബഫര്‍ സോണില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാണ് സുപ്രീം കോടതി ആവശ്യപ്പെട്ടതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

English summary
MV Govindan Says Anti-people and wrong tendencies will not be tolerated in the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X