' ആത്മകഥ ബോംബിൽ കാര്യമില്ല, ഇപി ജയരാജനെ വിശ്വസിക്കുന്നു, പാലക്കാട് എൽഡിഎഫ് വിജയിക്കും';എംവി ഗോവിന്ദൻ
തിരുവനന്തപുരം: 'ആത്മകഥാ' വിവാദത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും മുൻ എൽഡിഎഫ് കൺവീനറുമായി ഇപി ജയരാജനെ പിന്തുണച്ച് സിപിഎം. താൻ പറയുകയോ എഴുതുകയോ ചെയ്യാത്ത കാര്യം തന്റെ പേരിൽ പ്രചരിപ്പിച്ചതാണെന്നാണ് ജയരാജൻ പറഞ്ഞതെന്നും അദ്ദേഹത്തെ പാർട്ടി പൂർണമായും വിശ്വസിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
'ആത്മകഥാ ബോംബിലൊന്നും കാര്യമില്ല ജയരാജൻ നിയപരമായി പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടക്കട്ടെ. പാർട്ടി ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ട കാര്യമില്ല.താൻ എഴുതിയ കാര്യങ്ങളല്ല പുറത്തുവന്നത് എന്നാണ് ജയരാജൻ പറഞ്ഞത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരേയും അദ്ദേഹം സമീപിച്ചിട്ടില്ല, പിന്നെങ്ങെനെയാണ് കരാർ ഉണ്ടാകുക, പ്രകാശനത്തിന്റെ തീയതി പ്രഖ്യാപിക്കുക. ഇത് വ്യാജമായി സൃഷ്ടിച്ചെടുത്തതാണ്. വിവാദമൊന്നും പാർട്ടിയെ ബാധിക്കില്ല. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദമുണ്ടായത് ഗൂഢാലോചനയുടെ ഭാഗമായാണ്. ഇക്കാര്യങ്ങളെല്ലാം പോലീസ് അന്വേഷിക്കട്ടെ', എംവി ഗോവിന്ദൻ പറഞ്ഞു.

പാലക്കാട് ബിജെപിയും കോൺഗ്രസും തമ്മിൽ ഡീൽ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങൾക്ക് നൽകുമെന്ന പ്രഖ്യാപനത്തിലൂടെയാണ് ബിജെപി അധികാരത്തിൽ വന്നത്. എന്നാൽ കള്ളപ്പണത്തിൽ കുളിച്ച് നിൽക്കുകയാണ് ഇപ്പോൾ ബിജെപി. കൊടകര കേസ് കേരള പോലീസ് ഫലപ്രദമായി കൈകാര്യം ചെയ്തതാണ്. എന്നാൽ അവർക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ കേന്ദ്ര ഏജൻസികളുടെ നടപടി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ വിഷയത്തിൽ യുഡിഎഫ് ശക്തമായ നിലപാടല്ല സ്വീകരിച്ചത്.
കുഴൽപ്പണക്കേസിൽ എൽഡിഎഫിനെ കുറ്റപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പാലക്കാടും വടകരയും തൃശൂരും ചേർന്നിട്ടുള്ളൊരു ഡീൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നാലു കോടി രൂപ ഷാഫി പറമ്പിലിനു കൊടുത്തുവെന്ന കെ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ടിന്റെ തെളിവാണ്. പണം മാത്രമല്ല വോട്ടും കൈമാറാമെന്ന ഡീലാണ് ഇവര്‍ തമ്മിലുള്ളത്. തൃശൂരില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട വോട്ടുകൾ ബിജെപിക്കാണ് കിട്ടിയതെന്നത് കൂട്ടിവായിക്കുമ്പോഴാണ് ഡീലിന്റെ യാഥാർത്ഥ്യം പുറത്തുവരുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ നിലപാടുകൾ ഈ ഡീലിലേക്ക് തന്നെയാണ് നയിക്കുന്നത്. ഈ നിലപാടുകൾക്കെതിരെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം 9 പ്രമുഖ നേതാക്കളടക്കം കോൺഗ്രസ് വിട്ടു. രാഷ്ട്രീയപ്രശ്‌നങ്ങള്‍ തന്നെയായിരുന്നു രാജിക്ക് കാരണം, അവസാനമായി രാജിവെച്ച കൃഷ്ണകുമാരി വെള്ളിനേഴി പഞ്ചായത്തിലെ കോണ്‍ഗ്രസ്-ബിജെപി ബന്ധത്തെ അതി ശക്തമായി എതിർക്കുകയും പ്രതിഷേധിക്കുകയും ചെയ്ത നേതാവാണ്. പൂക്കോട്ടുകടവിലും ബിജെപി-കോൺഗ്രസ് ഡീൽ ഉണ്ടായിട്ടുണ്ടെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.
പാർട്ടി വിട്ടവർ ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായിട്ടുണ്ട്. പാലക്കാട് എൽഡിഎഫ് ജയിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടമാണ് അവിടെ നടക്കുന്നത്. എന്നാൽ പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലാണെന്ന് വരുത്തി വോട്ട് നേടാനുള്ള കപടതന്ത്രമാണ് കോൺഗ്രസ് പയറ്റുന്നത്. എന്നാൽ ഇതെല്ലാം പാലക്കാട്ടെ ജനങ്ങൾ മനസിലാക്കുന്നുണ്ട്. ഓരോ ദിവസം കഴിയും തോറും എല്‍ഡിഎഫിന് അനുകൂലമായി പാലക്കാട് മാറുകയാണ്. പാലക്കാട് നല്ല രീതിയിൽ എൽഡിഎഫിന് മുന്നേറാൻ സാധിച്ചിട്ടുണ്ട്. ഷാഫിക്ക് ലഭിച്ച വോട്ടുകൾ യുഡിഎഫിന് ഇക്കുറി ലഭിക്കില്ല. ഇ ശ്രീധരന് ലഭിച്ച വോട്ടുകൾ ബിജെപിക്കും ലഭിക്കില്ല. പാലക്കാട്ടെ മതനിരപേക്ഷ മനസുകൾ ഇത്തവണ ശരിയായ നിലപാട് സ്വീകരിക്കും, ഇടതുപക്ഷ സ്ഥാനാർത്ഥി വിജയിക്കാനുള്ള സാധ്യത ഉയരും. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും', എംവി ഗോവിന്ദൻ പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications