കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സർക്കാരിന്റെ അന്വേഷണം പ്രഹസനമായിരുന്നു; എൽഡിഎഫ് വന്നു, എല്ലാം ശരിയാക്കിയെന്ന് എംവി ജയരാജൻ!

Google Oneindia Malayalam News

തിരുവനന്തപുരം: ജിഷയുടെ ഘാതകനെ വധശിക്ഷയ്ക്ക് വിധിച്ചതിനു പിന്നാലെ എൽഡിഎഫ് സർക്കാരിനെ പ്രകീരി‍ത്തിച്ച് എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി ജിഷ വധക്കേസിലെ പ്രതിക്ക് തക്കതായ ശിക്ഷ ഉറപ്പു നൽകിയെന്നാണ് എംവി ജയരാജന്റെ പ്രതികരണം. 2016 ഏപ്രിൽ 28ന് യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്താണ് പെരുമ്പാവൂരിൽ ഒറ്റമുറി വീട്ടിൽ വെച്ച് പാവപ്പെട്ട നിയമവിദ്യാർത്ഥിനിയായ ജിഷയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

സ്ത്രീ സുരക്ഷയിൽ പ്രഥമസ്ഥാനത്തായ കേരളത്തിൽ ഡൽഹിയെപോലെ നിർഭയമാരില്ല എന്ന് നാം അഭിമാനിച്ചു. എന്നാൽ ജിഷ സംഭവം ജനങ്ങളിൽ ഞെട്ടലുണ്ടാക്കുക മാത്രമല്ല രോഷവും ആശങ്കയുമുണ്ടാക്കി. "ജസ്റ്റീസ് ഫോർ ജിഷ"എന്ന മുദ്രാവാക്യം ഉയർത്തി യുഡിഎഫും ജനങ്ങളും രംഗത്തിറങ്ങിയെന്ന് എംവി ജയരാജൻ തന്റെ ഫേസ്ബുക്കിൽ കഉരിച്ചു. യുഡിഎഫ് സർക്കാർ ജിഷക്ക് നീതി നൽകിയില്ല. ധൃതിപിടിച്ച് പോസ്റ്റ് മോർട്ടം നടത്തി. മൃതശരീരം കത്തിച്ചു. ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകൾ നശിപ്പിച്ചാൽ കുറ്റവാളിയെ രക്ഷപ്പെടുത്താം എന്നാണ്‌ യുഡിഎഫ്‌ സർക്കാർ കരുതിയതെന്നും അദ്ദേഹം പറയുന്നു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചു

ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചു

എൽഡിഎഫ് അധികാരത്തിൽ വന്നതോടെ സ്ഥിതിഗതികൾ മാറി. എൽഡിഎഫ് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്നാനം പാലിച്ചു. എഡിജിപിയുടെ മേൽനോട്ടം,പുതിയ
അന്വേഷണ സംഘം, ശാസ്ത്രീയമായ മാർഗങ്ങളിലൂടെ തെളിവുകൾ കണ്ടെത്തി. 291 രേഖകളും 34 തൊണ്ടികളും കണ്ടെത്തിയെന്ന് എംവി ജയരാജൻ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

നൂറ് സാക്ഷികളെ വിസ്തരിച്ചു

നൂറ് സാക്ഷികളെ വിസ്തരിച്ചു

നൂറ് സാക്ഷികളെ വിസ്തരിച്ചു. തുടക്കത്തിൽ തന്നെ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചു. ഇത്തരത്തിൽ പഴുതുകളില്ലാതെ കേസ് നടത്തിയതാണ് കൊലയാളിക്ക് ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾക്കുള്ള ശിക്ഷ ഉറപ്പാക്കാനായത്. കൊലയാളിക്ക് കൊലക്കയറോ കൽത്തുറുങ്കോ എന്നറിയാൻ ഇനി ഏതാനും മണിക്കൂർ കാത്തിരുന്നാൽ മതിയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

എൽഡിഎഫ് വരും എല്ലാം ശരിയാകും

എൽഡിഎഫ് വരും എല്ലാം ശരിയാകും

ജിഷയുടെ കുടുംബം അനാഥമാകരുത് എന്നത്
കൊണ്ടാണ് കൂരയില്ലാത്ത കുടുംബത്തിന് വീടും അമ്മക്ക് പെൻഷനും സഹോദരിക്ക് ജോലിയും സർക്കാർ നൽകിയത്. ജിഷമാർ ഇനി ഉണ്ടാകരുത്."എൽഡിഎഫ് വരും എല്ലാം ശരിയാകും"എന്ന് പറഞ്ഞത് നിശ്ചയദാർഡ്യത്തോടെ ഇതൊക്കെ ചെയ്യാൻ തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അമീറുള്‍ ഇസ്ലാമിന് വധശിക്ഷ

അമീറുള്‍ ഇസ്ലാമിന് വധശിക്ഷ

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് കോടതി വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷയുടെ കാര്യത്തില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കോടതി കഴിഞ്ഞ ദിവസം കേട്ടിരുന്നു. തുടർന്ന് വ്യാഴാഴ്ച ശിക്ഷ വിധിക്കുകയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നാണ് കോടതി ജിഷ വധക്കേസിനെ നിരീക്ഷിച്ചത്. ഐ.പി.സി 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും കോടതി വിധിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെ കോടതി വിധി അമീറിനെ അറിയിച്ചു. അമീറിനെ ഇനി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.

കോടതി വിധി അംഗീകരിക്കുന്നതായി എഡിജിപി

കോടതി വിധി അംഗീകരിക്കുന്നതായി എഡിജിപി

കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കോടതി വിധി പരിപൂര്‍ണ മനസോടെ അംഗീകരിക്കുന്നതായും വിധിയില്‍ അഭിമാനമുണ്ടെന്നും എഡിജിപി ബി സന്ധ്യ പ്രതികരിച്ചു. കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സന്ധ്യ പറഞ്ഞിരുന്നു.

അന്വേഷണം പൂർത്തിയായത് 8 മാസംകൊണ്ട്

അന്വേഷണം പൂർത്തിയായത് 8 മാസംകൊണ്ട്

പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പറ്റിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ പ്രതികരിച്ചു. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഒരുവര്‍ഷം നീണ്ട വിസ്താരത്തിനൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. എട്ട് മാസം കൊണ്ടാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയായത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാം ആണ് കേസിലെ ഏക പ്രതി. അമീര്‍ പോലീസിന്റെ ഡമ്മി പ്രതിയാണെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗം കോടതിയില്‍ ശ്രമിച്ചത്. ശാസ്ത്രീയതെളിവുകള്‍ പൊലീസ് തന്നെ സൃഷ്ടിച്ചതാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ മാസങ്ങളായി രഹസ്യവിസ്താരം തുടരുകയായിരുന്നു. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമവാദം കേള്‍ക്കാന്‍ ജിഷയുടെ അമ്മ രാജേശ്വരിയും കോടതിയില്‍ എത്തിയിരുന്നു.

ശാസ്ത്രീയ തെളിവുകൾ

ശാസ്ത്രീയ തെളിവുകൾ

മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു. 292 രേഖകളും തെളിവായി കൊണ്ടുവന്നിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് അമീറിനെതിരെ പ്രോസിക്യൂഷന്‍ പ്രധാനമായും അവതരിപ്പിച്ചത്. 2016 ഏപ്രില്‍ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, ജിഷയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.

രക്തക്കറയുടെയും ഉമിനീരിന്റെയും സാമ്പിൾ

ജിഷയുടെ വീട്ടിലെ വാതിലില്‍ കണ്ട രക്തക്കറ, യുവതിയുടേതല്ലാത്ത തലമുടി, ജിഷയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച തൊലിയുടെ ഭാഗം, വസ്ത്രത്തില്‍പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിന് പുറത്ത് നിന്ന്ലഭിച്ച ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണ സംഘത്തിന് കിട്ടിയ തെളിവുകള്‍. മുന്‍ഭാഗത്തെ പല്ലിന് വിടവുളളയാളാണ് പ്രതിയെന്ന ഫൊറന്‍സിക് നിഗമനത്തിന്റെ അടിസ്ഥാനത്തിലും പല്ലിനു വിടവുളള അമ്പതിലേറെ പേര്‍ പോലീസ് ചോദ്യം ചെയ്തതിരുന്നു. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍, ജിഷയുടെ ശരീരത്തിലും വസ്ത്രങ്ങളിലും നിന്ന് ലഭിച്ച പ്രതിയുടെ രക്തക്കറയുടെയും ഉമിനീരിന്റെയും സാമ്പിളുപയോഗിച്ച് കണ്ടെത്തിയ ഡിഎന്‍എ സാമ്പിളാണ് മുഖ്യതെളിവായത്.

English summary
MV Jarayajan's facebook post about Jisha murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X