കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കക്കൂസ് ഇല്ലാത്ത നാടൊന്നുമല്ലല്ലോ,ആര്‍എസ്എസുകാര്‍ക്ക് കക്കൂസ് നിര്‍മ്മിച്ചു തരാമെന്ന് എംവി ജയരാജന്‍

ജിജേഷ് സ്മാരകത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയവരുടെ പേരുകള്‍ ആര്‍എസ്എസ് വെളിപ്പെടുത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

  • By Afeef Musthafa
Google Oneindia Malayalam News

കണ്ണൂര്‍: ജിജേഷ് സ്മാരകത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയവരുടെ പേരുകള്‍ ആര്‍എസ്എസ് വെളിപ്പെടുത്തണമെന്നും, പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് കക്കൂസ് നിര്‍മ്മിച്ചു നല്‍കാമെന്നും സിപിഐഎം നേതാവ് എംവി ജയരാജന്‍. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനോടൊപ്പം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്കൂസ് ഇല്ലാത്ത നാടൊന്നുമല്ലല്ലോ നമ്മുടേത്, ഇനി കക്കൂസ് ഇല്ലാത്ത ആര്‍എസ്എസുകാരുണ്ടെങ്കില്‍ അവരുടെ പേരുകള്‍ പുറത്തുവിടാന്‍ ആര്‍എസ്എസ് തയ്യാറാവണം. പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് കക്കൂസ് നിര്‍മ്മിച്ചു നല്‍കുമെന്നും എംവി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് തടങ്കലിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന മുന്‍ ശാരീരക് ശിക്ഷക് പ്രമുഖ് വിഷ്ണവിന്റെ ആരോപണം ഗൗരവമേറിയതാണ്.

mvjayarajan

ഭിന്നാഭിപ്രായമുള്ള ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുക, അയാളെ കൊണ്ട് നിര്‍ബന്ധിച്ച് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കുക തുടങ്ങിയവയെല്ലാം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണെന്നും, ഇതെല്ലാം ഭീതിജനകമായ സാഹചര്യമാണെന്നും എംവി ജയരാജന്‍ പറഞ്ഞു.

ലക്ഷ്മി നായര്‍ക്കെതിരായ 'തീക്കളി' സമുദായം ഒറ്റക്കെട്ടായി നേരിടണം;വി മുരളീധരന് നായര്‍ വിരോധമെന്നും...ലക്ഷ്മി നായര്‍ക്കെതിരായ 'തീക്കളി' സമുദായം ഒറ്റക്കെട്ടായി നേരിടണം;വി മുരളീധരന് നായര്‍ വിരോധമെന്നും...

വിഷ്ണു രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ ഇവിടെ എല്ലാവരും സിപിഎമ്മിന് എതിരാകുമായിരുന്നു. അതിന്റെ പേരില്‍ സിപിഎമ്മിനെതിരെ കലാപം നടക്കുമായിരുന്നെന്നും, പി ജയരാജനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അഖിലേന്ത്യാ നേതാക്കള്‍ കേരളത്തിലെത്തി സിപിഎമ്മിനെതിരെ വാര്‍ത്താസമ്മേളനം നടത്തുമായിരുന്നെന്നും എംവി ജയരാജന്‍ അഭിപ്രായപ്പെട്ടു.

English summary
MV Jayarajan conducted press meet against rss in kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X