കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുമെന്നാണ് പ്രതീക്ഷ; വിമര്‍ശിച്ച് ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: മേയര്‍ ഇപി ലതയ്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച സ്വതന്ത്രനും ഡെപ്യൂട്ടി മേയറുമായ പികെ രാഗേഷിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. രാഗേഷിന്‍റെ നിലപാട് രാഷ്ട്രീയമായും ധാര്‍മ്മികമായും ശരിയല്ലെന്ന് ജയരാജന്‍ പ്രതികരിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് നിന്നും രാഗേഷ് രാജിവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

 corpmv

കോണ്‍ഗ്രസ് വിമത അംഗമായ പികെ രാഗേഷിന്‍റെ ഒറ്റ വോട്ടിന്‍റെ പിന്തുണയോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് ഭരിച്ചിരുന്നത്. 26നെതിരെ 28 വോട്ടുകള്‍ക്കാണ് യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം പാസായത്. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള്‍ വീതമാണുണ്ടായത്. ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കഴിഞ്ഞയാഴ്ച മരിച്ചതോടെ എല്‍ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങിയിരുന്നു.

കണ്ണൂര്‍ നഗരസഭ കോർപ്പറേഷനായി മാറിയ ശേഷം നിലവിൽ വന്ന ആദ്യ ഭരണ സമതിയാണ് കാലാവധി പൂർത്തിയാക്കും മുൻപ് അധികാരത്തിൽ നിന്നും പുറത്താക്കപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് ശക്തമായ ശ്രമം ആരംഭിച്ചിരുന്നു. പികെ രാഗേഷ് ഒപ്പം നില്‍ക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.നിലവിലെ ഡെപ്യൂട്ടി മേയറായ രാഗേഷിനായിരിക്കും മേയറുടെ താത്കാലിക ചുമതല.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
MV Jayarajan agianst PK Ragesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X