Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പരനാറിയെന്ന് ജയരാജന്‍

കാസര്‍കോട്: 'പരനാറി' എന്ന വാക്ക് സിപിഎം പൂര്‍ണമായും ഏറ്റെടുത്തിട്ടുണ്ട് എന്ന് വേണം കരുതാന്‍. തിരഞ്ഞെടുപ്പ് കാലത്ത് എന്‍കെ പ്രേമചന്ദ്രനാണ് പരനാറി പ്രയോഗത്തിന് ഇരയായതെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തന്നെ പരനാറിയെന്ന് വിളിച്ചിരിക്കുന്നു.

സിപിഎം സംസ്ഥാനസമിതി അംഗമായ എംവി ജയരാജനാണ് ഉമ്മന്‍ ചാണ്ടിയെ പരനാറി എന്ന് വിളിച്ചിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയെ പോലെ പരനാറിയായ ഒരു മുഖ്യമന്ത്രി ഇല്ലെന്നാണ് ജയരാജന്റെ ആക്ഷേപം.

MV Jayarajan

കാസര്‍കോട് ജില്ലയിലെ ഉദുമയില്‍, സിപിഎം നേതാവ് എംവി ബാലകൃഷണന്‍ അനുസ്മരണ യോഗത്തില്‍ വച്ചായിരുന്നു ജയരാജന്റെ പരനാറി പ്രയോഗം. ഈ പ്രയോഗത്തിന്റെ പേരില്‍ കേസെടുത്താല്‍ എത്രനാള്‍ വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ജയരാജന്‍ പറഞ്ഞു.

പണ്ട് ഹൈക്കോടതി ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ച് ആക്ഷേപിച്ച കക്ഷിയാണ് എംവി ജയരാജന്‍. അത് സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങിയിട്ട് അധികമായിട്ടില്ല. അതിനിടെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ പരനാറി എന്ന് വിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലായിരുന്നു പരനാറി പ്രയോഗം വലിയ വിവാദമായത്. ഇടത് മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്ന എന്‍കെ പ്രേമചന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു അന്ന് പരനാറി എന്ന് വിശേഷിപ്പിച്ചത്. കൊല്ലം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി എംഎ ബേബിയുടെ തോല്‍വിയുടെ കാരണമായിപ്പോലും ഈ പരനാറി പ്രയോഗം വിലയിരുത്തപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+