'വൈദ്യരേ സ്വയം ചിന്തിക്കൂ എന്ന് പറയാനാണ് തോന്നിയത്'; മുസ്ലീം ലീഗിനെതിരെ എംവി ജയരാജൻ
തിരുവനന്തപുരം; ഇന്ധന വില വർധനവിനെതിരെ സഭിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മുസ്ലീം ലീഗ് എംഎൽഎ എൻ ഷംസുദ്ദീനെ വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.കോൺഗ്രസിനേയും ബിജെപിയേയും പരോക്ഷമായി ന്യായീകരിക്കുന്ന വിധത്തിലായിപ്പോയി ലീഗ് എംഎൽഎയുടെ പ്രസംഗമെന്ന് ജയരാജൻ കുറ്റപ്പെടുത്തി.എൽഡിഎഫ് സർക്കാരിന് എന്തിനും ഏതിനും കുറ്റപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ ജോലി.
13 തവണ പെട്രോളിനും 5 തവണ ഡീസലിനും നികുതി വർധിപ്പിച്ചവരാണ് യുഡിഎഫുകാർ എന്നിട്ടും എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താൻ ഇക്കൂട്ടർക്ക് നാണമില്ലേ.വൈദ്യരേ സ്വയം ചിന്തിക്കൂ എന്ന് പറയാനാണ് ലീഗ് എംഎൽഎയുടെ പ്രസംഗം കേട്ടപ്പോൾ തോന്നിയതെന്നും ജയരാജൻ പരിഹസിച്ചു. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

പെട്രോൾ വില സെഞ്ച്വറിയിൽ എത്തിയിട്ടും ഇന്ധനവിലക്കയറ്റത്തിന് ഉത്തരവാദികൾ ബിജെപിയും കോൺഗ്രസും ആണെന്ന് പറയാതെ നിയമസഭയിൽ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നേടിയ ലീഗ് എംഎൽഎയുടെ വിധേയത്തെക്കുറിച്ച് ഹാ! കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.പ്രതിദിനം ഇന്ധനവില കയറ്റുന്ന ബിജെപി യെ തലോടുകയാണ് യുഡിഎഫ് നിയമസഭയിൽ ചെയ്തത്.കേന്ദ്രസർക്കാരിനുള്ള വില നിയന്ത്രണ അധികാരം പെട്രോളിന്റെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുമ്പോഴും ഡീസലിന്റെ കാര്യത്തിൽ ബിജെപി ഭരിക്കുമ്പോഴുമാണ് എടുത്തു കളഞ്ഞത്.ബിജെപിക്ക് വഴികാട്ടിയായി ഇക്കാര്യത്തിൽ കോൺഗ്രസ് മാറി.അതുകൊണ്ടാണ് പെട്രോളിന് സെഞ്ച്വറി അടിച്ചത്.
വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം
എൽഡിഎഫ് സർക്കാരിന് എന്തിനും ഏതിനും കുറ്റപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ ജോലി.കോൺഗ്രസിനേയും ബിജെപിയേയും പരോക്ഷമായി ന്യായീകരിക്കുന്ന വിധത്തിലായിപ്പോയി ലീഗ് എംഎൽഎയുടെ പ്രസംഗം.ഇന്ധന നികുതിയും വർദ്ധിപ്പിച്ചത് കോൺഗ്രസും ബിജെപിയും കേന്ദ്രം ഭരിക്കുമ്പോഴാണ്.കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ ഇരിക്കുമ്പോൾ വർധിപ്പിച്ച പെട്രോൾ നികുതി 31.08 ശതമാനത്തിൽ നിന്നും 30.08 ശതമാനമായും ഡീസൽ നികുതി 24.52 ശതമാനത്തിൽ നിന്നും 22.76 ശതമാനമായും എൽഡിഎഫ് സർക്കാർ കുറക്കുകയാണ് ചെയ്തത്.
13 തവണ പെട്രോളിനും 5 തവണ ഡീസലിനും നികുതി വർധിപ്പിച്ചവരാണ് യുഡിഎഫുകാർ എന്നിട്ടും എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താൻ ഇക്കൂട്ടർക്ക് നാണമില്ലേ.വൈദ്യരേ സ്വയം ചിന്തിക്കൂ എന്ന് പറയാനാണ് ലീഗ് എംഎൽഎയുടെ പ്രസംഗം കേട്ടപ്പോൾ തോന്നിയത്.
യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications