കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവർത്തകരെ തരംതിരിച്ചാലൊന്നും കേന്ദ്രത്തിനെതിരായ പ്രതിഷേധത്തെ ഇല്ലാതാക്കാനാവില്ല; ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: അനുകൂലികൾക്ക് വെള്ളയും എതിർക്കുന്നവർക്ക് കറുപ്പും നിറംനൽകി മാധ്യമപ്രവർത്തകരെ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ജനങ്ങളെ ഭിന്നിപ്പിക്കുകയും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ചെയ്യുന്ന ഫാസിസ്റ്റ് സ്വഭാവമുള്ളവർ മാധ്യമപ്രവർത്തകരെയും ഭിന്നിപ്പിക്കുകയാണ്. ഇന്ധന വിലക്കയറ്റത്തിലൂടെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ കൊള്ളചെയ്യുന്ന കേന്ദ്രസർക്കാർ കോർപ്പറേറ്റുകളെ വഴിവിട്ട് സഹായിക്കുന്നു. കർഷകസമരം അന്യായമാണെന്ന് കേന്ദ്രസർക്കാർ മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

സാമൂഹ്യമാധ്യമങ്ങളിലൂടെ കർഷകസമരത്തെ പിന്തുണച്ചവരെ പോലും ജയിലിലടച്ചു. പൗരത്വം മതാടിസ്ഥാനത്തിൽ നൽകാനായി നിയമം കൊണ്ടുവന്നു. അതിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ചുകൊല്ലുകയും മറ്റുള്ളവരെ കലാപകാരികളായി ചിത്രീകരിക്കുകയും ചെയ്തു. ബലാത്സംഗത്തിന് ഇരയായവരെ ദ്രോഹിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന ബിജെപി നേതാക്കളും മന്ത്രിമാരും എം.പി. എം.എൽ.എ.മാരും. ജനങ്ങൾ തെരഞ്ഞെടുത്ത ഒറ്റ എം.എൽ.എ. പോലും ഇല്ലാത്ത ബിജെപിയാണ് ഭൂരിപക്ഷമുള്ള പാർട്ടിയുടെ എം.എൽ.എ.മാരെ വിലയ്ക്ക് വാങ്ങി ഭരണം അട്ടിമറിച്ചത്.

 mv-

ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും തകർക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഫാസിസവും പണാധിപത്യവും - അതാണ് കേന്ദ്ര സർക്കാറിന്റെ മുഖമുദ്ര. ഗാന്ധിഘാതകരുടെ ഈ ചെയ്തികളെ എതിർക്കുന്നതിനു പകരം ഗാന്ധിശിഷ്യന്മാരും സംഘികൾക്ക് കൂട്ടാണ്. വർഗീയതയ്ക്കും ജനവിരുദ്ധതയ്ക്കുമെതിരെ ഇടതുപക്ഷം മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷ. തകർന്നുകൊണ്ടിരിക്കുന്ന കേന്ദ്രസർക്കാറിന്റെ 'പ്രതിച്ഛായ' വർദ്ധിപ്പിക്കാൻ മാധ്യമങ്ങളെ വിലക്കെടുത്താലൊന്നും കഴിയില്ല.

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

നയം മാറ്റണം. അതിന് ബിജെപി തയ്യാറുണ്ടോ? പത്ത് മന്ത്രിമാർ കൂട്ടായി ഇരുന്ന് വെളുപ്പും കറുപ്പുമായി മാധ്യമപ്രവർത്തകരെ തരംതിരിച്ചാലൊന്നും കേന്ദ്രസർക്കാറിനെതിരായ ജനകീയ പ്രതിഷേധത്തെയോ സാർവ്വദേശീയ പ്രതികരണങ്ങളെയോ ഇല്ലാതാക്കാനാവില്ല. മാധ്യമമുതലാളിമാരെ വിലക്കെടുക്കാൻ കഴിഞ്ഞാലും തൂലികയും നാവും അനീതിക്കും അധർമ്മത്തിനുമെതിരെ പടവാളാക്കി മാറ്റുന്നവരെ വിലക്കെടുക്കാൻ സംഘികൾക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തൽ | Oommen Chandy Exclusive Interview | Oneindia Malayalam

English summary
MV Jayarajan criticizes centere govt over issues including farmers' protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X