Get Updates
Get notified of breaking news, exclusive insights, and must-see stories!

പരനാറിയില്‍ ജയരാജന് ഖേദം; അപ്പോള്‍ ജയിലില്‍ പോകുന്നില്ലേ

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരനാറിയെന്ന് വിളിച്ച സംഭവത്തില്‍ എംവി ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു. വിമര്‍ശനം സദുദ്ദേശപരമാണെന്നാണ് ജയരാജന്‍ സഖാവിന്റെ വിശദീകരണം.

അഴിമതിക്കാരനായ മുഖ്യമന്ത്രിയെ വിമര്‍ശിക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചതെന്നാണ് ജയരാജന്‍ പറയുന്നത്. പരനാറിയെന്ന് വിളിച്ചതില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും ജയരാജന്‍ കണ്ണൂരില്‍ അറിയിച്ചു.

MV Jayarajan

അഴിമതിക്കാരനായ ഉമ്മന്‍ ചാണ്ടിയെ നാറി എന്ന് വിളിച്ചാല്‍ നാട്ടുകാര്‍ തന്നോട് ചോദിക്കും. പരനാറി എന്ന് തന്നെ വിളിക്കണം എന്നായിരുന്നു ജയരാജന്റെ പ്രസംഗം. ഇതിന്റെ പേരില്‍ എത്രകാലം വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ താന്‍ തയ്യാറാണെന്നും ജയരാജന്‍ പ്രഖ്യാപിച്ചിരുന്നു.

സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിവാദം കൊഴുത്തു. ജയരാജന്‍ മാപ്പുപറയണം എന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും രംഗത്തെത്തി. ജയരാജനെതിരെ സിപിഎം അച്ചടക്കനടപടി സ്വീകരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജയിലില്‍ പോകാന്‍ തയ്യാറായ ജയരാജന് ഇപ്പോള്‍ ആ ധൈര്യം ചോര്‍ന്നുപോയോ എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന ചോദ്യം. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് എന്‍കെ പ്രേമചന്ദ്രനെ പിണറായി വിജയന്‍ പരനാറി എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+