കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കണ്ണൂര്‍ ആശുപത്രി കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീക്കും പ്രസവിക്കാന്‍ തോന്നും'; എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡ് കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീക്ക് പോലും പ്രസവിക്കാന്‍ തോന്നുമെന്ന് എംവി ജയരാജന്‍ താന്‍ വെറുതെ ബഡായി പറയുന്നതല്ലെന്നും എംവി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ഹൾ പറയുന്നതിനിടെയായിരുന്നു ജയരാജന്റെ പരാമർശം. കൊവിഡ് സമയത്ത് പെരിയാരം മെഡിക്കൽ കോളേജ് ഇല്ലായിരുന്നെഹ്കിൽ താൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നും ജയരാജൻ പറയുന്നു.

'' ഈ ജില്ലയിലെ ആശുപത്രി ഞാന്‍ കണ്ടിട്ടില്ല പക്ഷേ കണ്ണൂര്‍ ജില്ലയിലെ ആശുപത്രി പോയി കണ്ടു..അവിടതത്തെ പ്രസവ വാര്‍ഡ് കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീകള്‍ക്ക് പോലും പ്രസവിക്കാന്‍ തോന്നും ഞാന്‍ വെറുതേ ബഡായി പറയുന്നതല്ല..ഇടതിപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ നയം കൊണ്ട് ആശുപത്രികള്‍ നെച്ചപ്പെട്ടു ഡോക്ടര്‍ ഉണ്ടായി മരുന്നുണ്ട് ആശുപത്രികള്‍ അങ്ങനെ മെച്ചപ്പെട്ടത് കൊണ്ടാണ് കോവിഡ് കാലത്ത് നമ്മള്‍ രക്ഷപ്പെട്ടത്. ഞാന്‍ ഏതാണ്ട് കോവിഡ് ബാധിച്ച് പോയീന്ന് കരുതിയതാണ്..

1

ഒരാഴ്ച എനിക്ക് ബോധം ഇല്ലായിരുന്നു..പരിയാരം മെഡിക്കല്‍ കോളേജ് ഉണ്ടായതുകൊണ്ടുമാത്രം ഞാന്‍ രക്ഷപ്പെട്ടത്. ഡോക്ടര്‍മാര്‍ തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ട് നിന്നും വന്ന് അവര്‍ അവിടെ നിന്ന് ബോധം വരുന്നത് വരെ ശുശ്രൂഷിച്ചതാണ്..അല്ലെങ്കില്‍ ഇവിടെ വരാൻ പറ്റില്ലായിരുന്നു. അതുകതൊണ്ട് ആരോഗ്യമേഖല ഈ കേരളത്തെ പോലെ അല്ലാതെ വേറെ ഏത് സംസ്ഥാനം എന്ന് ആരാ പറയുന്നത് നീതി ആയോഗ് അതിന്റെ ചെയര്‍മാന്‍ ആര നരേന്ദ്രമോദി..നരേന്ദ്ര മോദിക്ക് അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ ഈ സുധാകരന് എന്തേ അംഗീകരിക്കാന്‍ കഴിയാത്തത്.

ആനന്ദ് മഹീന്ദ്രയെ അത്ഭുതപ്പെടുത്തിയ ടീച്ചര്‍; കേട്ടത് സത്യമാണെങ്കില്‍ ഇങ്ങനെ ചെയ്യും!!!ആനന്ദ് മഹീന്ദ്രയെ അത്ഭുതപ്പെടുത്തിയ ടീച്ചര്‍; കേട്ടത് സത്യമാണെങ്കില്‍ ഇങ്ങനെ ചെയ്യും!!!

2

എന്ത് പറ്റി അദ്ദേഹത്തിന്..വിദ്യാഭ്യാസം നമ്മുടെ കുട്ടികള്‍ പഠിപ്പില്‍ മിടുക്കന്മാരും മിടുക്കികളും ആയതെങ്ങനെയാണ് നല്ല വിദ്യാഭ്യാസ സൗകര്യമുള്ള സ്‌കൂള്‍ തുടങ്ങിയത് കൊണ്ടാ..എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും മെച്ചപ്പെട്ടു..ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ ഉദ്ഘാടനം 250 സ്‌കൂള്‍ ഒരുമിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതപ്പോള്‍ പാടകത്തൊഴിലാളി അടുക്കളയില്‍ കയറി, പുതിയ അടുക്കള ഹൈടെക് അടുക്കള, ഗ്യാസ്‌കുറ്റി എല്ലാ സൗകര്യങ്ങളും ..ഇതെല്ലാം കഴിഞ്ഞപ്പോള്‍ പാചകത്തൊഴിലാളി ഹെഡ്മാഷിന്റെ അടുത്ത്‌പോയി പറയുകയാ ഇനി ഈ അടുക്കളയി്ല്‍ നിന്ന കുട്ടികള്‍കത്ക് കഞ്ഞീംപയറും വെച്ച് കൊടുക്കാന്‍ ഞാന്‍ ഇല്ല..അതെന്താ രമേ നീ ഇങ്ങനെ പറയുന്നത്. നല്ല അടുക്കള ആക്കി തന്നില്ലേ... ഇനി ഈ അടുക്കളയില്‍ നിന്ന് ബിരിയാണി ആക്കിക്കൊടുക്കണം എന്ന് , അടുക്കള ഹൈടെക് ഇതൊക്കെ ഉമ്മന്‍ ചണ്ടി ഒരു പത്ത് കൊല്ലം ഭരിച്ചാല്‍ സാധിക്കുമോ,' ജയരാജന്‍ ചോദിച്ചു

മരിച്ചുപോയ മുന്‍ ഭാര്യയുടെ ശവക്കല്ലറയില്‍ വെളുപ്പിനെത്തി മൂത്രമൊഴിച്ചിടും; ഭര്‍ത്താവിന്റെ ആനപ്പകമരിച്ചുപോയ മുന്‍ ഭാര്യയുടെ ശവക്കല്ലറയില്‍ വെളുപ്പിനെത്തി മൂത്രമൊഴിച്ചിടും; ഭര്‍ത്താവിന്റെ ആനപ്പക

3

അതേസമയം, ഇന്ന് പത്തനംതിട്ടയിലെ കോന്നി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുമതി ലഭിച്ചു. 100 സീറ്റുകളാണ് അനുവദിച്ചത്. ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോജ് പറഞ്ഞു. ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്കായി ഈ വര്‍ഷം 200 അധിക സീറ്റുകള്‍ സംസ്ഥാനത്തിന് ലഭിച്ചു.

600 ഇമെയിലുകള്‍, 80 കോളുകള്‍..വേള്‍ഡ് ബാങ്കില്‍ ജോലി കിട്ടിയ ആ 23കാരന്‍ 'പയ്യന്‍' ഇവിടെയുണ്ട്‌600 ഇമെയിലുകള്‍, 80 കോളുകള്‍..വേള്‍ഡ് ബാങ്കില്‍ ജോലി കിട്ടിയ ആ 23കാരന്‍ 'പയ്യന്‍' ഇവിടെയുണ്ട്‌

4


പാരിപ്പള്ളിയിലും മഞ്ചേരിയിലും നേഴ്‌സിംഗ് കോളേജിനും അനുമതി ലഭിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ടവ്യയുമായി വീണാ ജോര്‍ജ് ഇന്ന് ഡല്‍ഹിയില്‍ കൂടി കാഴ്ച നടത്തും. സംസ്ഥാനത്തിന് എയിംസ് അനുവദിക്കണം എന്നത് ആവശ്യപ്പെടുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
സര്‍ക്കാരിനെയും സംസ്ഥാനത്തെയും സംബന്ധിച്ച് ആരോഗ്യമേഖലയിലെ വലിയ നേട്ടമായാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു...

English summary
MV Jayarajan funny comment about Kannur Government hospital goes viral , here is what he said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X