കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴ പകുത്തത് കുറഞ്ഞ് പോയോ..?? വിവി രാജേഷിനെ പുറത്താക്കിയതിനെ പരിഹസിച്ച് ജയരാജന്‍...

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദം സംസ്ഥാന ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ നാണം കെടുത്തിയതാണ്. രാജ്യവ്യാപകമായി അഴിമതിക്കെതിരെ പ്രസംഗിക്കുകയും സംസ്ഥാനനേതാക്കള്‍ തന്നെ അഴിമതി ആരോപണത്തില്‍ ഉള്‍പ്പെടുകയും ചെയ്തത് ബിജെപിക്ക് ക്ഷീണമായി. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പേരില്‍ വിവി രാജേഷിനെതിരെ നടപടി സ്വീകരിച്ചതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സമിതി അംഗം എംവി ജയരാജന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ബിജെപിയുടെ നടപടി വ്യക്തമാക്കുന്നത് ഒന്ന് അഴിമതിയെ ആ പാര്‍ട്ടി അംഗീകരിക്കുന്നു എന്നതും രണ്ടാമത് കോഴയിടപാട് പ്രശ്‌നമല്ല, അത് പുറത്ത് പറഞ്ഞതാണ് പ്രശ്‌നം എന്നുമാണ്.

അര്‍ണബിന്റെ കള്ളത്തരം പൊളിച്ചടുക്കി...! റിപ്പബ്ലികിന്റെ അവസ്ഥ ദയനീയം..കളി മലയാളികളോട് വേണ്ട...അര്‍ണബിന്റെ കള്ളത്തരം പൊളിച്ചടുക്കി...! റിപ്പബ്ലികിന്റെ അവസ്ഥ ദയനീയം..കളി മലയാളികളോട് വേണ്ട...

cpm

കോഴ സംബന്ധിച്ച് എന്താണ് ബിജെപി അന്വേഷിച്ചത് എന്നും പത്രക്കുറിപ്പില്‍ എംവി ജയരാജന്‍ ചോദിക്കുന്നു. കോഴയുടെ വലുപ്പം നോക്കി സംസ്ഥാന നേതാക്കള്‍ക്കടക്കം പങ്കിട്ടെടുക്കാനായിരുന്നോ അന്വേഷണം എന്ന് ജയരാജന്‍ ചോദിക്കുന്നു.അതോ കോഴ പകുത്തത് കുറഞ്ഞ് പോയോ എന്ന് കണ്ടെത്താനായിരുന്നോ അന്വേഷണമെന്നും ജയരാജന്‍ പരിഹസിക്കുന്നു. അഴിമതി നടത്തിയതായി ബിജെപി തന്നെ കണ്ടെത്തിയവര്‍ക്കെതിരെ സംഘടനാ നടപടിയും നിയമനടപടിയും സ്വീകരിക്കാന്‍ ഇനിയെങ്കിലും ബിജെപി തയ്യാറാകുമോ എന്നും സിപിഎം നേതാവ് ചോദിക്കുന്നു.

English summary
CPM leader MV Jayarajan mocks BJP action against VV Rajesh in medical scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X