'പന്തീരാണ്ട് കുഴലിലിട്ടാലും.., അതുകൊണ്ടാണോ കോൺഗ്രസ് ഇറങ്ങി പോയത്'; പരിഹസിച്ച് ജയരാജൻ
കണ്ണൂർ: ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ എതിർത്ത് സഭ ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയ്ക്കെതിരെ എം വി ജയരാജൻ. ചാൻസലറായി റിട്ടയേഡ് ജഡ്ജിമാരെയും അതത് മേഖലകളിൽ പരിഗണിക്കാൻ കഴിയുമെന്നിരിക്കേ എന്തുകൊണ്ടാണ് കോൺഗ്രസ് ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് അദ്ദേഹം ചോദിച്ചു. യു ഡി എഫിന്റെ കാലത്ത് സ്‌കൂളധ്യാപകനെയും ഡി സി സി സെക്രട്ടറിയെയും വി സി മാരാക്കി നിയമിച്ചത് പോലെ ഇനി സർവകലാശാലകളുടെ തലപ്പത്ത് അത്തരമൊരു നിയമനത്തിന് സാധ്യതയില്ല. അതുകൊണ്ടാണോ കോൺഗ്രസ് ഇറങ്ങിപ്പോയതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എംവി ജയരാജൻ പരിഹസിച്ചു.

പന്തീരാണ്ട് കുഴലിലിട്ടാലും... കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ ഉപകരണമായി അധഃപതിച്ച ഗവർണർ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും മാറണമെന്ന നിയമനിർമാണം നിയമസഭയ്ക്ക് അധികാരമുള്ള കാര്യമാണ്. നിയമസഭ പാസ്സാക്കിയ നിയമമാണ് ഗവർണറെ ആ പദവിയിലെത്തിച്ചത്. ഗവർണറെ മാറ്റണമെന്ന കാര്യത്തിൽ എതിരഭിപ്രായം ആർക്കുമില്ല. ആദ്യം കോൺഗ്രസ് എതിർത്തിരുന്നു. ലീഗും ആർ എസ് പിയും ഉൾപ്പെടെയുള്ള യു ഡി എഫിലെ വിവിധ കക്ഷികളും കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വവും ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റണമെന്ന നിലപാട് സ്വീകരിച്ചു. അവസാനം കോൺഗ്രസിനും യോജിക്കേണ്ടിവന്നു. അത് ഇടതുപക്ഷ നയത്തിന്റെ വിജയമാണ്.

ചാൻസലറായി പകരമാര് എന്നതിൽ മാത്രമാണ് പിന്നീട് തർക്കമുണ്ടായത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പകരക്കാരനെയായി കണ്ടത് മുഖ്യമന്ത്രിയെയാണ്. കേരളം ആ മാതൃകയല്ല സ്വീകരിച്ചത്. കഴിവ് തെളിയിച്ച വിദ്യാഭ്യാസം, ശാസ്ത്രം, കല, നിയമം എന്നീ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളാവണം എന്ന നിലപാട് സ്വീകരിച്ചു. കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി മല്ലികാസാരാഭായി വരുന്നതങ്ങനെയാണ്.
റിട്ടയേഡ് ജഡ്ജിമാരെയും അതത് മേഖലകളിൽ പരിഗണിക്കാൻ കഴിയുമെന്നിരിക്കേ എന്തുകൊണ്ടാണ് കോൺഗ്രസ് ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയത്?

തെരഞ്ഞെടുക്കുന്നത് സർക്കാരല്ല, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറുമടങ്ങുന്ന ഒരു സമിതിയാണ്. യു ഡി എഫിന്റെ കാലത്ത് സ്‌കൂളധ്യാപകനെയും ഡി സി സി സെക്രട്ടറിയെയും വി സി മാരാക്കി നിയമിച്ചത് പോലെ ഇനി സർവകലാശാലകളുടെ തലപ്പത്ത് അത്തരമൊരു നിയമനത്തിന് സാധ്യതയില്ല. അതുകൊണ്ടാണോ കോൺഗ്രസ് ഇറങ്ങിപ്പോയത്? പന്തീരാണ്ട് കുഴലിലിട്ടാലും.... പഴഞ്ചൊല്ലിൽ പതിരില്ല!', എംവി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാന്‍സലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്‍ ചൊവ്വാഴ്ചയാണ് സഭ പാസാക്കിയത്. 14 സർവ്വകലാശാലകള്‍ക്കും 14 ചാന്‍സലർ വേണ്ട, എല്ലാ സർവ്വകലാശാലകള്‍ക്കും കൂടി ഒരു ചാന്‍സലർ മതിയെന്ന നിർദേശമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നോട്ട് വെച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസിനെയോ ചാൻസലറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ചാൻസലറെ നിയമിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതി വേണമെന്നും പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ചിരുന്നു. നിർദ്ദേശങ്ങൾ ഭാഗികമായി അംഗീകരിച്ച സർക്കാർ പക്ഷെ വിരമിച്ച ജഡ്ജി ചാൻസലറാകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം നിരാകരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.

ചാൻസലറെ ചുമതലയിൽ നിന്നും മാറ്റി വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം ഉള്ളവരെ തത്സ്ഥാനത്തേക്ക് നിയമിക്കുകയെന്നതാണ് ബില്ലിന്റെ ഉള്ളടക്കം. ചാന്‍സലര്‍സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവര്‍ഷമായിരിക്കും. ഇക്കാലയളവിനിടയിൽ ആരോപണങ്ങൾ ഉയർന്നാൽ ചാൻസലറെ നീക്കാൻ സർക്കാരിന് അധികാരം ഉണ്ടായിരിക്കും.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications