കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രണ്ടാമനും ജയിലിലേക്ക്.. അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ്'; പ്രതികരിച്ച് എംവി ജയരാജൻ

Google Oneindia Malayalam News

കൊച്ചി; പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിൽ പ്രതികരിച്ച് സിപിഎം നേതാവ് എംവി ജയരാജൻ. യുഡിഎഫ് ഭരണ കാലത്തെ മന്ത്രിമാർ നടത്തിയ അഴിമതി നിരവധിയാണ് . അതിലൊരാളാണ് ഇപ്പോൾ ജയിലിൽ എത്തുന്നതെന്ന് ജയരാജൻ പറഞ്ഞു.കരാറുകാരന് എട്ടര കോടി അഡ്വാൻസായി നൽകിയത് മുതൽ അഴിമതിയുടെ ജീർണത ആരംഭിച്ചു . ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിച്ചില്ല . ആ പണവും മന്ത്രിക്കും ഉദ്യോഗസ്ഥന്മാർക്കും നല്കിയിട്ടുണ്ടാകണം. ജയിലിലേക്കുള്ള വഴിയാണ് ഈ അറസ്റ്റ്. അടുത്തതാര് എന്നതാണ് ഇനി ജനങ്ങൾക്ക് അറിയേണ്ടതെന്നും ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻറെ പ്രതികരണം.പോസ്റ്റ് വായിക്കാം

MV Jayarajan on VK VK Ibrahim Kunju

പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുൻ മന്ത്രിയും ഇപ്പോൾ ലീഗ് എംഎൽഎയുമായ ഇബ്രാഹിം കുഞ്ഞിനേയും പോലീസ് അറസ്റ്റ് ചെയ്തു . ജയിലിലേക്കുള്ള വഴിയാണ് ഈ അറസ്റ്റ് എന്ന് നമുക്ക് കണക്കാക്കാം . പാലാരിവട്ടം പാലം അഴിമതി നാടിനെ ഞെട്ടിപ്പിച്ചതായിരുന്നു . പാലം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തപ്പോൾ രണ്ടാഴ്ചയ്ക്കകമാണ് വിള്ളലുകൾ കണ്ടെത്തിയതും വിദഗ്ധ പരിശോധനയിലൂടെ നിർമാണത്തിലെ ഗുരുതരമായ ക്രമക്കേടുകൾ തിരിച്ചറിഞ്ഞതും .

കോടതി വിശേഷിപ്പിച്ചത് പാലാരിവട്ടം പാലം പഞ്ചവടി പാലം ആണെന്നാണ് . നിയമ വിരുദ്ധമായി സ്വകാര്യ കരാറുകാരന് എട്ടര കോടി അഡ്വാൻസായി നൽകിയത് മുതൽ അഴിമതിയുടെ ജീർണത ആരംഭിച്ചു . ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിച്ചില്ല . ആ പണവും മന്ത്രിക്കും ഉദ്യോഗസ്ഥന്മാർക്കും നല്കിയിട്ടുണ്ടാകണം . വിജിലൻസിന്റെ വിശദമായ അന്വേഷണത്തിലാണ് തെളിവുകളും വസ്തുതകളും കണ്ടെത്തിയത് .

നേരത്തെ കെസിൽ പ്രതിയായി ജയിലിലെത്തിയ IAS ഉദ്യോഗസ്ഥൻ മന്ത്രിയുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകി . ചന്ദ്രിക പത്രത്തിന് 10 കോടി രൂപയുടെ കള്ളപ്പണം നൽകിയത് . പാലാരിവട്ടം പാലം നിർമാണ സമയത്താണ് .

എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റും മുൻ മന്ത്രിയെ ചോദ്യം ചെയ്യുകയുണ്ടായി . ഇബ്രാഹിം കുഞ്ഞിന്റെ വീടും റേഡ് നടത്തി . യുഡിഎഫ് ഭരണ കാലത്തെ മന്ത്രിമാർ നടത്തിയ അഴിമതി നിരവധിയാണ് . അതിലൊരാളാണ് ഇപ്പോൾ ജയിലിൽ എത്തുന്നത് . അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ് .

Recommended Video

cmsvideo
പാലാരിവട്ടം പാലത്തിൽ പെട്ട് വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമോ? ചോദ്യമുന്നയിച്ച് കെ സുരേന്ദ്രൻകുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമോ? ചോദ്യമുന്നയിച്ച് കെ സുരേന്ദ്രൻ

വികെ ഇബ്രാഹിം കുഞ്ഞ് കാന്‍സര്‍ ചികിത്സയില്‍; പുറത്തിറങ്ങിയാല്‍ അണുബാധക്ക് സാധ്യതയെന്ന് ഡോക്ടര്‍വികെ ഇബ്രാഹിം കുഞ്ഞ് കാന്‍സര്‍ ചികിത്സയില്‍; പുറത്തിറങ്ങിയാല്‍ അണുബാധക്ക് സാധ്യതയെന്ന് ഡോക്ടര്‍

English summary
MV Jayarajan on VK VK Ibrahim Kunju Arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X