കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന്റെ പര്‍ദ പരാമര്‍ശം; പിന്തുണച്ച് ശ്രീമതി, ഭിന്ന നിലപാടുമായി കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നത് സംബന്ധിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി കൂടുതല്‍ നേതാക്കള്‍. ജയരാജന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്ന് പികെ ശ്രീമതി പറഞ്ഞു. ഇത് മതപരമായ അധിക്ഷേപമല്ലെന്നം കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് ജയരാജന്‍ പറഞ്ഞതെന്നും ശ്രീമതി അഭിപ്രായപ്പെട്ടു. മുഖം മറച്ച് വോട്ട് ചെയ്യുന്നത് അനുവദിക്കാനാകില്ല. ശരീരമാകെ മറച്ച് വോട്ട് ചെയ്യാനെത്തുന്നത് ആണോ, പെണ്ണോ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ലെന്നും ശ്രീമതി പറഞ്ഞു. എന്നാല്‍ ഭിന്നമായ നിലപാടാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നത് കൊണ്ട് പ്രശ്‌നമില്ലെന്നും പോളിങ് ഏജന്റ് ആവശ്യപ്പെട്ടാന്‍ മുഖം കാണിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

Pk

പര്‍ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് എംവി ജയരാജന്‍ പറഞ്ഞതാണ് പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്. വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ജയരാജന്‍ പറഞ്ഞു. ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

കള്ളവോട്ട് വിവാദമാകുകയും റീ പോളിങ് നടക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന. കാസര്‍ഗോഡ്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തിയിരുന്നു. സിപിഎം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!

പര്‍ദ ധരിച്ച് പോളിങ് ബൂത്തിലെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത് എന്നാണ് ജയരാജന്‍ പറയുന്നത്. വോട്ട് ചെയ്യാന്‍ വേണ്ടി വരി നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം. മുഖം ക്യാമറയ്ക്ക് മുമ്പില്‍ വ്യക്തമാകുന്ന തരത്തിലായിരിക്കണം സ്ത്രീകള്‍ വരി നില്‍ക്കേണ്ടത്. ഇങ്ങനെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു. മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നവരെ തടയണമെന്ന നേരത്തെ ബിജെപി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

English summary
MV Jayarajan Pardha statement; More Leaders response in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X