ജയിലിറങ്ങിയ ജയരാജന്‍ വീണ്ടും ജഡ്ജിമാരെ ചീത്ത പറഞ്ഞു
തിരുവനന്തപുരം: ശുംഭന്‍ പരാമര്‍ശത്തില്‍ ജയിലിലടച്ച സിപിഎം നേതാവ് എംവി ജയരാജന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. നേതാവിന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.
ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചതിന്റെ പേരിലാണ് കോടതിയലക്ഷ്യക്കേസില്‍ ജയരാജന് നാലാഴ്ച് ശിക്ഷ വിധിച്ചത്. പുറത്തിറങ്ങിയ നേതാവ് വീണ്ടും ജഡ്ജിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
ജഡ്ജിയെ ശുംഭനെന്ന് വിളിച്ചപ്പോള്‍ തനിക്ക് ശിക്ഷ കിട്ടി, എന്നാല്‍ തന്നെ പുഴു എന്ന് വിളിച്ച് ജഡ്ജിയെ ആര് ശിക്ഷിക്കും എന്നാണ് ജയരാജന്റെ ചോദ്യം.

നേതാവിനായുള്ള കാത്തിരിപ്പ്
പൂജപ്പുര സെന്‍ട്രന്‍ ജയിലില്‍ നിന്ന് എംവി ജയരാജന്‍ പുറത്തിറങ്ങുന്നത് കാത്തിരിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍.

ഇനി പുറത്തേക്ക്
ഫെബ്രുവരി 20 ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ജയരാജന്‍ പുറത്തിറങ്ങിയത്. ജയില്‍ ജീവനക്കാരോട് നന്ദി പറഞ്ഞ് പുറത്തിറങ്ങിയ ജയരാജനെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ധീരസഖാവേ...
ധീര സഖാവേ ജയരാജാ എന്ന് വിളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തെ പ്രവര്‍ത്തകര്‍ എതിരേറ്റത്.

ഇനി ആലപ്പുഴയിലേക്ക്
ജയിലില്‍ നിന്നിറങ്ങിയ എംവി ജയരാജന്‍ നേരെ പോയത് സംസ്ഥാന സമ്മേളനം നടക്കുന്ന ആലപ്പുഴയിലേക്കാണ്.
ജയരാജന്റെ പ്രസംഗം കേള്‍ക്കാം
ജയിലില്‍ നിന്ന് എംവി ജയരാജന്‍ പുറത്തിറങ്ങിയതിന്‍റെ ദൃശ്യങ്ങളും അദ്ദേഹത്തിന്‍റെ പ്രസംഗവും. ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പോര്‍ട്ട്












Click it and Unblock the Notifications