• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഒരു ലോക്കലിൽ നിന്ന് 400 കമന്റ്, കാപ്സ്യൂൾ രൂപത്തിൽ പാർട്ടി തരും';എംവി ജയരാജന്റെ ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം; പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളിൽ സൈബർ ഇടങ്ങളിൽ പ്രതിരോധം തീർക്കാൻ അണികളോട് ആവശ്യപ്പെടുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാന്റെ ശബ്ദ സന്ദേശം പുറത്ത്. പിഎസ്സി നിയമനം ലഭിക്കാത്തതിന്റെ പേരിൽ തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എംവി ജയരാജന്റെ നിർദ്ദേശം.

സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചരണങ്ങൾ ചെറുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ജയരാജൻ അണികൾക്ക് അയച്ച സന്ദേശം വാട്സ് ആപിൽ പ്രചരിക്കുന്നുണ്ട്. എങ്ങനെയാണ് എതിർവിഭാഗത്തിന്റെ പ്രചരണങ്ങളെ ചെറുക്കേണ്ടതെന്നാണ് ജയരാജൻ സന്ദേശത്തിൽ പറയുന്നത്. ജയരാജന്റെ വാക്കുകൾ ഇങ്ങനെ

അനുവിന്റെ ആത്മഹത്യ

അനുവിന്റെ ആത്മഹത്യ

പിഎസ്സി നിയമനങ്ങൾ സംബന്ധിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർത്തുന്നതിനിടെയാണ് തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനു ആത്മഹത്യ ചെയ്തത്. ജോലി ഇല്ലാത്തതിൽ വിഷമം ഉണ്ടെന്ന് എഴുതി വെച്ച് കൊണ്ടായിരുന്നു ആത്മഹത്യ.

പിഎസ്സി റാങ്ക് ലിസ്റ്റ്

പിഎസ്സി റാങ്ക് ലിസ്റ്റ്

സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77ാം റാങ്കുകാരനായിരുന്നു അനു. എന്ത് ചെയ്യണമെന്നറിയില്ല, കുറച്ച് ദിവസമായി ആലോചിക്കുന്നു. ആരുടേയും മുൻപിൽ ചിരിച്ച് അഭിനയിക്കാൻ വയ്യെന്നായിരുന്നു അനുവിന്റെ ആത്മഹത്യ കുറിപ്പിലെ വാക്കുകകൾ. പിഎസ്സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന അനു റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ കടുത്ത വിഷമത്തിലായിരുന്നുവെന്നു വീട്ടുകാരും വ്യക്തമാക്കിയിരുന്നു.

cmsvideo
  ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
  പ്രതിപക്ഷ പ്രതിഷേധം

  പ്രതിപക്ഷ പ്രതിഷേധം

  അതേസമയം അനുവിന്റെ മരണത്തോടെ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധങ്ങൾ കടുപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ പ്രചരണത്തിന് പ്രതിരോധം തീര്‍ക്കാന്‍ അണികള്‍ക്ക് സിപിഎം നിര്‍ദേശം നൽകിയത്. ജയരാജന്റെ വാക്കുകളിലേക്ക്

  പ്ലാൻ ഉണ്ടാക്കണം

  പ്ലാൻ ഉണ്ടാക്കണം

  തിരുവനന്തപുരത്ത് ഒരു തൊഴിൽ രഹിതൻ റാങ്ക് ലിസ്റ്റില്‍ പേരുള്ള ഒരാള്‍ ജോലി ഇല്ലാത്തതിന്റെ ഫലമായി ആത്മഹത്യ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എതിരാളികള്‍ നല്ലതുപോലെ തന്നെ പ്ലാൻ ആസൂത്രിതമായുള്ള കമന്റുകള്‍ ഇതിൽ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മളും ആസൂത്രിതമായ രീതിയില്‍ ഒരു പ്ലാന്‍ ഉണ്ടാക്കണം.

  കാപ്സ്യൂൾ ആയി നൽകും

  കാപ്സ്യൂൾ ആയി നൽകും

  അതില്‍ എന്തെല്ലാമാണ് കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തേണ്ടത് എന്നുള്ളത് ചെറിയ കാപ്‌സ്യൂള്‍ ടൈപ്പ് ആയി അയച്ചുതരുന്നുണ്ട്. അത് ഒരു ലോക്കലില്‍ ചുരുങ്ങിയത് മുന്നൂറോ നാനൂറോ പ്രതികരണങ്ങള്‍ വരുത്താന്‍ വേണ്ടി ശ്രമിക്കണം. ഒരാള്‍തന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ല. കൂടുതല്‍ പേര്‍ കമന്റ് ചെയ്യുക എന്നിടത്ത് എത്തണം.അതൂകൂടി ശ്രദ്ധിക്കണം എന്നു പറയാനാണ് ഞാൻ ഈ സമയം നിങ്ങളുമായി പങ്കിടുന്നത്.

  നേതൃപരമായ പങ്കുണ്ടാകണം

  നേതൃപരമായ പങ്കുണ്ടാകണം

  എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. പ്രചാരവേല ശക്തിപ്പെടുത്തുന്നതിന്റെയും ഫേയ്‌സ്ബുക്ക് ലൈക്ക് വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള കാര്യങ്ങളില്‍ എല്ലാ സഖാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു. ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ള സഖാക്കള്‍ക്ക് ഈ നിര്‍ദേശം പോകേണ്ടതുണ്ട്, എന്നാണ് ജയരാജൻ ഫേസ്ബുക്കിൽ പറയുന്നത്.

  റഷ്യയിലേയും ചൈനയിലേയും കൊവിഡ് വാക്സിന് നിരവധി പോരായ്മകൾ എന്ന് ശാസ്ത്രജ്ഞർ; കടുത്ത ആശങ്ക

  'അന്ത്യ ചുംബനമില്ല,കൊല്ലപ്പെട്ടവർക്ക് ഭാര്യയും മക്കളും ഇല്ല?, മനോരമയുടെ നിഷ്പക്ഷ മാധ്യമ പ്രവർത്തനം'

  English summary
  MV Jayarajan's voice message to party members regarding PSC controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X