കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡി എന്ന കേന്ദ്രസർക്കാർ കേഡിയുടെ ഭീഷണി കേരളത്തില്‍ വിലപ്പോവില്ല; എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: കേന്ദ്ര ധനമന്ത്രി ബിജെപി ജാഥയിൽ നടത്തിയ പ്രസംഗം രാഹുൽഗാന്ധിയെപ്പോലെ എൽഡിഎഫ് സർക്കാർ വിരുദ്ധ പ്രസംഗമായിരുന്നുവെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. കിഫ്ബിക്കെതിരെ കേരളത്തിലെ ബിജെപിയും യുഡിഎഫും രംഗത്തിറങ്ങിയിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് വേളയിൽ ബിജെപിയുടെ നേതൃത്വത്തിലും യുഡിഎഫിന്റെ ഒത്താശയോടെയും കിഫ്ബിക്കെതിരെയുള്ള ഇഡി യുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇഡി കിഫ്ബി ഉദ്യോഗസ്ഥന്മാർക്ക് നോട്ടീസയച്ചത് ബുധനാഴ്ച്ച. അതും ഇ-മെയിൽ വഴി. പിന്നെ എങ്ങിനെ ചൊവ്വാഴ്ച്ച മാധ്യമങ്ങളിൽ വാർത്ത വന്നു. അത് ചോർത്തി കൊടുത്തത് ഇ.ഡി. ഉദ്യോഗസ്ഥരല്ലേ. അത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. നിയമസഭ പാസ്സാക്കിയ നിയമത്തിനനുസരിച്ചാണ് കിഫ്ബിയുടെ പ്രവർത്തനം. വിദേശരാജ്യങ്ങളിലെ ധനസ്ഥാപനങ്ങളിൽ നിന്നും മസാലബോണ്ട് വഴിയും മറ്റുമായി വായ്പ വാങ്ങിയത് റിസർവ്വ് ബേങ്കിന്റെ അനുമതിയോടെയാണ്. വിദേശ നാണയ നിയന്ത്രണചട്ടം ലംഘിച്ചാണ് വായ്പയെടുത്തതെന്ന ഇ.ഡി.യുടെ കണ്ടെത്തൽ ശുദ്ധ അസംബന്ധമാണ്. 50000 കോടിയുടെ വികസന പദ്ധതികളാണ് ലക്ഷ്യമിട്ടതെങ്കിലും 63000 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി.

mv jayrajan

അനുകരിക്കാവുന്നതുകൊണ്ടായിരിക്കുമല്ലോ കിഫ്ബി മാതൃക സ്വീകരിക്കാൻ കേന്ദ്രബജറ്റിൽ വരെ നിർദ്ദേശങ്ങളുണ്ടായത്. കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലുള്ള ദേശീയപാത അതോറിറ്റിയും എൻ.ടി.പി.സി.യും കിഫ്ബി മാതൃകയിൽ വിദേശത്ത് നിന്ന് മസാലബോണ്ടുകൾ സ്വീകരിച്ചിട്ടുണ്ട്.
ഇപ്പോൾ കേസും ചോദ്യംചെയ്യലും നടത്താനുള്ള ഇ.ഡി.യുടെ തീരുമാനം രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗ് ചെയ്ത് രാഷ്ട്രീയ വേട്ട നടത്തുന്നത് ബിജെപിക്ക് ഹരമാണ്. ജനങ്ങളെ അണിനിരത്തി ഇത്തരം നീക്കങ്ങളെ ചെറുക്കണം.

Recommended Video

cmsvideo
സ്വർണക്കടത്തിൽ പിണറായിക്കും ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് സ്വപ്ന | Oneindia Malayalam

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം

കോൺഗ്രസ് നേതാക്കളെ കേസ് കാട്ടി രാഷ്ട്രീയ ബ്ലാക്ക്മെയിലിംഗ് നടത്തുന്നത് പോലെ കേരളത്തിൽ ഇടതുപക്ഷക്കാരോട് കളിക്കേണ്ട. കേരളത്തിലേക്ക് കെട്ടിയിറക്കിയ ഇ.ഡി.യുടെ ഉദ്യോഗസ്ഥൻ ബിജെപി നേതാവിന്റെ ബന്ധുവാണ്. അതുകൊണ്ടാണ് നഗ്‌നമായ രാഷ്ട്രീയക്കളി ഇ.ഡി. എന്ന കേഡിയിലൂടെ കേന്ദ്രസർക്കാർ നടത്തുന്നത്. കേന്ദ്ര ഏജൻസികളിലൂടെ രാഷ്ട്രീയ വേട്ടക്കെതിരെ ജനങ്ങളെ അണിനിരത്തി നേരിടാൻ എൽഡിഎഫിനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വിമാനം'സിനിമയിലെ ആ നാടൻ പെൺകൊടി തന്നെ ആണോ ഇത്... ദുർഗ്ഗയുടെ ഹോട്ട് ചിത്രങ്ങൾ

English summary
MV Jayarajan says ED's case against Kiffb will not be worthwhile in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X