Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ അടിമയായിരിക്കാം, എന്നാല്‍ ഗവര്‍ണറുടെ അടിമകളല്ല മാധ്യമപ്രവര്‍ത്തകര്‍; എംവി ജയരാജന്‍

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഭരണഘടനയുടെ കാവല്‍ക്കാരനാകേണ്ട ഗവര്‍ണര്‍ ഭരണഘടനയുടെ അന്തകനായി മാറുകയാണെന്ന് എം വി ജയരാജന്‍ പറഞ്ഞു. ഗവര്‍ണര്‍ അടിമയായിരിക്കാം, എന്നാല്‍ ഗവര്‍ണറുടെ അടിമകളല്ല മാധ്യമപ്രവര്‍ത്തകര്‍. താന്‍ പറയുന്നത് അനുസരിക്കണമെന്നും ചോദ്യങ്ങള്‍ പാടില്ലെന്നുമുള്ള ഗവര്‍ണറുടെ തീട്ടൂരങ്ങള്‍ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

1

നവംബര്‍ 15ന് തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ചും മറ്റു ജില്ലകളില്‍ ബഹുജന കൂട്ടായ്മകളും സംഘടിപ്പിക്കുന്നത് ഉന്നതവിദ്യാഭ്യാസമേഖലയിലടക്കം ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികളില്‍ പ്രതിഷേധിച്ചാണ്.

2

ഗവര്‍ണര്‍ മാപ്പുപറയുക എന്ന ആവശ്യമുയര്‍ത്തി അതിന് മുമ്പ് രാജ്ഭവനിലേക്ക് മാധ്യമ പ്രവര്‍ത്തകരുടെ മാര്‍ച്ച് നടത്തേണ്ടിവന്നിരിക്കുകയാണ്. എറണാകുളം ഗസ്റ്റ്ഹൗസില്‍ കൈരളി, മീഡിയവണ്‍ എന്നീ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരെയും ക്യാമറാമാന്മാരെയും ഗവര്‍ണര്‍ പുറത്താക്കിയതിനാണ് രാജ്ഭവന്‍ മാര്‍ച്ച് നടത്തേണ്ടിവന്നത്. ഗെറ്റൗട്ട് എന്ന് പലവട്ടം ഗവര്‍ണര്‍ ആക്രോശിക്കുന്നത് കണ്ടപ്പോള്‍ വേട്ടക്കിറങ്ങിയ മനുഷ്യമൃഗത്തിന്റെ ദൃശ്യമാണ് ഓര്‍മയില്‍ വന്നത്.

3

ഗവര്‍ണറുടെ നടപടി മനുഷ്യത്വമില്ലായ്മയാണ്. മനുഷ്യത്വം വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്നതല്ല. അഭിപ്രായപ്രകടന സ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്നതാണ്. മാധ്യമപ്രവര്‍ത്തകരില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ധീരമായ മാധ്യമപ്രവര്‍ത്തനത്തിന്റെ പിന്‍മുറക്കാരുമുണ്ട്.

4

രാജ്ഭവനില്‍ വെച്ച് നാല് മാധ്യമപ്രവര്‍ത്തകരെ കുറച്ചുദിവസം മുമ്പ് ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. അന്ന് അതിനെതിരെ സഹജീവികളായ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കേണ്ടതായിരുന്നു. അത് ചെയ്യാത്തതാണ് ഗവര്‍ണര്‍ക്ക് അഹങ്കാരം വര്‍ദ്ധിക്കാന്‍ കാരണമായത്. എല്ലാ സുരക്ഷാ പരിശോധനയും കഴിഞ്ഞതിന് ശേഷം ക്ഷണിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ഗവര്‍ണര്‍ അപമാനിച്ചത്. അത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

5

ഭരണഘടനയുടെ കാവല്‍ക്കാരനാകേണ്ട ഗവര്‍ണര്‍ ഭരണഘടനയുടെ അന്തകനായി മാറുകയാണ്. ഗവര്‍ണര്‍ അടിമയായിരിക്കാം, എന്നാല്‍ ഗവര്‍ണറുടെ അടിമകളല്ല മാധ്യമപ്രവര്‍ത്തകര്‍. താന്‍ പറയുന്നത് അനുസരിക്കണമെന്നും ചോദ്യങ്ങള്‍ പാടില്ലെന്നുമുള്ള ഗവര്‍ണറുടെ തീട്ടൂരങ്ങള്‍ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. ഇത് ജനാധിപത്യരാജ്യമാണ്. സാക്ഷരകേരളത്തിന് തുടര്‍ച്ചയായി അപമാനമുണ്ടാക്കുന്ന ഗവര്‍ണര്‍ ഇനി മാപ്പുപറഞ്ഞാലും അത് മലയാളിക്ക് പൊറുക്കാനും കഴിയില്ല- എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

6

അതേസമയം, കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈരളിയിലെയും മീഡിയ വണ്ണിലെയും മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത്. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ പറയുകയായിരുന്നു. രാജ്ഭവനില്‍ നിന്നും ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ എത്തിയത്. എന്നാല്‍ കൈരളി, മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവര്‍ പുറത്ത് പോകണമെന്ന് ഗവര്‍ണര്‍ പറയുകയായിരുന്നു.

7

സംഭവത്തില്‍ സി പി എമ്മും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ അനുവാദം വാങ്ങിയ ശേഷം വാര്‍ത്താ സമ്മേളനത്തിന് എത്തിയ മാധ്യമ പ്രവര്‍ത്തകരേയാണ് ഗവര്‍ണര്‍ പുറത്താക്കിയെന്നത് അത്യന്തം ഗൗരവതരമാണ്. ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റമാണെന്നും സി പി എം പ്രസ്താവനയിലൂടെ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+