കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്യൂണിസ്റ്റിനകത്തെ കമ്യൂണലിസം; ജയരാജന്റെ 'പര്‍ദ'യിലൂടെ തെളിഞ്ഞത്... വിമര്‍ശനവുമായി ലീഗ്

Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പര്‍ദ പരാമര്‍ശനത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. കമ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്യൂണലിസത്തിന്റെ തനി രൂപമാണ് ജയരാജനിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. വിശ്വാസവും ആചാരവും നിരാകരിച്ചുവേണം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്താന്‍ എന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും ലീഗ് നേതാവ് പറഞ്ഞു.

12

പര്‍ദ ധരിച്ച് മുഖം മറച്ച് വന്ന് വോട്ട് ചെയ്യുന്നത് തടയണം എന്നാണ് ജയരാജന്‍ പിലാത്തറയില്‍ പ്രസംഗിച്ചത്. കഴിഞ്ഞ ദിവസം കെകെ രാഗേഷ് എംപി കളക്ടര്‍ വിളിച്ച യോഗത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പര്‍ദ ധരിച്ച് വരുന്നവര്‍ മുഖപടം മാറ്റിയാല്‍ മാത്രമേ വോട്ടറെ തിരിച്ചറിയാന്‍ സാധിക്കൂ എന്നതിനാല്‍ ഇക്കാര്യം കര്‍ശനമായി നടപ്പാക്കണമെന്ന് ജയരാജന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കളക്ടര്‍ക്കും നല്‍കിയ പരാതിയിലും ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!

വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നു ജയരാജന്‍ പിലാത്തറയില്‍ പറഞ്ഞു. ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നും ജയരാജന്‍ പറഞ്ഞു. കള്ളവോട്ട് വിവാദമാകുകയും റീ പോളിങ് നടക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന. കാസര്‍ഗോഡ്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തിയിരുന്നു. സിപിഎം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധി വയനാട് നിലനിര്‍ത്തും? അമേഠി ഒഴിയും!! അമേഠിയില്‍ പ്രിയങ്ക മല്‍സരിക്കും, സൂചന നല്‍കിരാഹുല്‍ ഗാന്ധി വയനാട് നിലനിര്‍ത്തും? അമേഠി ഒഴിയും!! അമേഠിയില്‍ പ്രിയങ്ക മല്‍സരിക്കും, സൂചന നല്‍കി

പര്‍ദ ധരിച്ച് പോളിങ് ബൂത്തിലെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത് എന്നാണ് ജയരാജന്‍ പറയുന്നത്. വോട്ട് ചെയ്യാന്‍ വേണ്ടി വരി നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം. മുഖം ക്യാമറയ്ക്ക് മുമ്പില്‍ വ്യക്തമാകുന്ന തരത്തിലായിരിക്കണം സ്ത്രീകള്‍ വരി നില്‍ക്കേണ്ടത്. ഇങ്ങനെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു. മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നവരെ തടയണമെന്ന നേരത്തെ ബിജെപി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

English summary
MV Jayarajan says Pardha wearing women should not be allowed to vote, Muslim League Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X