ഗണേഷിന്റെ ആ വെല്ലുവിളി സ്വീകരിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ? 9 കാര്യം ഓർമ്മപ്പെടുത്തി ജയരാജന്‍
കണ്ണൂർ: സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയില്‍ പ്രതിപക്ഷം പരിഹാസ്യരായെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഇറങ്ങിപ്പോകാതെയും വോട്ടിനാവശ്യപ്പെടാതെയും ഗണേഷ്‌കുമാറിന്റെ വെല്ലുവിളി സ്വീകരിക്കാതെയും പ്രതിപക്ഷം പരിഹാസ്യരായെന്നാണ് എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.
അന്തസ്സുള്ളതുകൊണ്ട് ഗണേഷ് കുമാർ സോളാർ പ്രതിയുടെ കത്തിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്സുകാരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നാണ് സഭയിൽ പറഞ്ഞത്. ഗണേഷ് കുമാർ വെളിപ്പെടുത്തിയില്ലെങ്കിലും കത്തിൽ പരാമർശിക്കപ്പെട്ട സഭയിലുള്ള പേരുകാർക്കെങ്കിലും തങ്ങളെപ്പറ്റിയാണ് പറഞ്ഞതെന്ന് തുറന്ന് പറയാമായിരുന്നുവെന്നും എംവി ജയരാജന്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഉമ്മൻചാണ്ടിക്കെതിരെ കെ.പി.സി.സി. അംഗം മുതൽ കരുണാകര പുത്രൻ വരെ 2013ൽ ഉന്നയിച്ച ആരോപണങ്ങൾ ഒരിക്കൽകൂടി മലയാളികളെ ഓർമപ്പെടുത്താൻ വേണ്ടിയായിരുന്നു ഇന്നലെ നിയമസഭയിൽ കോൺഗ്രസ് അംഗം ഷാഫി അവതരിപ്പിച്ച അടിയന്തിര പ്രമേയം. സോളാർ അഴിമതിക്കേസിന്റെ ചരിത്രം ഹ്രസ്വമായെങ്കിലും മലയാളികളെ ഓർമപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
1. യുഡിഎഫ് ഭരിക്കുമ്പോൾ സോളാർ അഴിമതി സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ പത്തനംതിട്ട കോടതിയിൽ രഹസ്യമൊഴിയും പരാതിയും നൽകിയിരുന്നത് കെ.പി.സി.സി. അംഗം മല്ലേലിൽ ശ്രീധരൻ നായരാണ്. അന്നത്തെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലും ഉറപ്പിലും ഓഫീസിൽ വെച്ചാണ് സരിതാനായർക്ക് പണം നൽകിയതെന്ന് കെ.പി.സി.സി. അംഗത്തിന്റെ മൊഴിയിലുണ്ട്. ഇതാണ് കേസിന്റെ തുടക്കം.
2. അന്നത്തെ മുഖ്യമന്ത്രിക്കെതിരെ ഏറ്റവും അധികം ആക്ഷേപം ഉന്നയിച്ച രണ്ടുപേർ ലീഡറുടെ പുത്രനും പാർട്ടികൾ മാറിമാറി ഇപ്പോൾ പൂഞ്ഞാറിൽ വിശ്രമജീവിതം നയിക്കുന്ന അന്നത്തെ ചീഫ് വിപ്പുമാണ്. അന്നദ്ദേഹം പറഞ്ഞത്, സെക്രട്ടറിയേറ്റിലെ ഓഫീസ് പരാതിക്കാരിയും പ്രതിയുമായ വനിതയെയും അന്നത്തെ മുഖ്യമന്ത്രിയെയും അരുതാത്ത രീതിയിൽ താൻ കണ്ടുവെന്നാണ്. മുൻചീഫ് വിപ്പും കോൺഗ്രസ്സുകാരും മറന്നാലും അത് മലയാളികൾ മറക്കില്ല.
3. ആദ്യത്തെ സോളാർ കേസ് 2013 ജൂൺ 6ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പെരുമ്പാവൂർ പോലീസാണ് രജിസ്റ്റർ ചെയ്യുന്നത്.
4. എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും ജുഡീഷ്യൽ അന്വേഷണ കമ്മീഷനെയും 'ഡെൻമാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു' എന്ന പാർട്ടിക്കകത്തെ ആക്ഷേപത്തെ തുടർന്ന് യുഡിഎഫ് ഭരണകാലത്താണ് നിയോഗിച്ചത്.
5. 2016 സെപ്തംബർ 26ന് സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ടിൻമേൽ അഡ്വക്കറ്റ് ജനറലിന്റെയും ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും സുപ്രീംകോടതി മുൻജഡ്ജി ജസ്റ്റിസ് അരിജിത് പസായത്തിന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് സർക്കാർ നിയമനടപടികൾ സ്വീകരിച്ചത്.
6. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ലീഡറുടെ പുത്രനടക്കമുള്ള കോൺഗ്രസ് നേതാക്കൾ എൽഡിഎഫ് സർക്കാറിനെതിരായി തിരിയുമായിരുന്നു.
7. കമ്മീഷന്റെ പ്രധാന നിഗമനം അന്നത്തെ മുഖ്യമന്ത്രിയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ഗൺമേനും ഡൽഹിയിലെ സഹായിയും തട്ടിപ്പിന് കൂട്ടുനിന്നു എന്നാണ്.
8. അന്നത്തെ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാക്കളും എ ഗ്രൂപ്പുകാരുമായ തമ്പാനൂർ രവിയും ബെന്നി ബെഹനാനും ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ശ്രമിക്കുകയും അന്നത്തെ ഊർജ്ജമന്ത്രി സോളാർ കമ്പനിയെ വഴിവിട്ട് സഹായിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിലുണ്ട്.
9. നിരവധി കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗസ്ഥന്മാർക്കും വഴിവിട്ട രീതിയിൽ സരിതയുമായി ഫോൺബന്ധം ഉണ്ടായിരുന്നു എന്ന് കമ്മീഷന് മാത്രമല്ല, ജനങ്ങൾക്കാകെ ബോധ്യപ്പെട്ടതാണ്. അന്ന് മന്ത്രിമാരും എം.എൽ.എ.മാരും കോൺഗ്രസ് നേതാക്കളും അന്നത്തെ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുമായവർ 11 മുതൽ 1736 തവണ ഫോൺവിളികളും ചാറ്റിംഗും നടത്തിയതിനെക്കുറിച്ച് കരുണാകരപുത്രൻ പരിഹസിച്ച് പറഞ്ഞത് ''പാതിരാത്രിയിൽ കോൺഗ്രസ്സിന്റെ ഭരണഘടന പഠിപ്പിക്കാനല്ലല്ലോ വിളിച്ചത്'' എന്നായിരുന്നു.
ഉമ്മൻചാണ്ടിക്കെതിരെ എൽഡിഎഫ് സർക്കാർ സൃഷ്ടിച്ചതോ കെട്ടിച്ചമച്ചതോ അല്ല സോളാർ കേസ്. 2011-16 കാലത്തെ യുഡിഎഫ് ഭരണത്തിലെ ജീർണ്ണതയും അഴിമതിയും സ്വന്തം സൃഷ്ടിയാണ്. ഗ്രൂപ്പ് തർക്കം മൂലമാണ് അന്നത് പുറത്തുവന്നത്. ഒരിക്കൽ കൂടി നിയമസഭയിൽ കൊണ്ടുവന്നതും പുതിയ ഗ്രൂപ്പ് തർക്കം കാരണമാണ്.
ഇപ്പോൾ മറ്റൊരു ഗൗരവതരമായ മാധ്യമ ജീർണ്ണത പുറത്തുവന്നു. 50 ലക്ഷം രൂപ 'സരിതയുടെ കത്തിന്' വേണ്ടി ഏഷ്യാനെറ്റ് പ്രതിഫലം നൽകി എന്ന് സിബിഐക്ക് മൊഴി ലഭിച്ചതായി റിപ്പോർട്ടർ ടി.വി. നൽകിയ വാർത്തയാണത്. സോളാർ കേസിൽ ഗൂഢാലോചന നടന്നു എന്ന ആപേക്ഷപം സഭയിൽ ഉന്നയിച്ച കോൺഗ്രസ്സുകാർ പരാതിപ്പെടുകയാണെങ്കിൽ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതും അടിയന്തിര പ്രമേയ നോട്ടീസിന്മേൽ സഭ നിർത്തിവെച്ച് ചർച്ച നടത്തിയതും സർക്കാറിന് ഈ കാര്യത്തിൽ മറച്ചുവെക്കാനൊന്നുമില്ലെന്നതു കൊണ്ടാണ്.
മുഖ്യമന്ത്രിയുടെ സത്യസന്ധവും വസ്തുതകളടങ്ങിയതുമായ മറുപടിയോടെ ഇറങ്ങിപ്പോകാനോ വോട്ടിനിടണമെന്ന് ആവശ്യപ്പെടാനോ കഴിയാതെ യുഡിഎഫ് പരിഹാസ്യരായി. അന്തസ്സുള്ളതുകൊണ്ട് ഗണേഷ് കുമാർ സോളാർ പ്രതിയുടെ കത്തിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്സുകാരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നാണ് സഭയിൽ പറഞ്ഞത്. ഗണേഷ് കുമാർ വെളിപ്പെടുത്തിയില്ലെങ്കിലും കത്തിൽ പരാമർശിക്കപ്പെട്ട സഭയിലുള്ള പേരുകാർക്കെങ്കിലും തങ്ങളെപ്പറ്റിയാണ് പറഞ്ഞതെന്ന് തുറന്ന് പറയാമായിരുന്നു. 'നാണം മറക്കാൻ തുണിപോലുമില്ലാതെ' നിയമസഭയിൽ നഗ്നരാക്കപ്പെട്ട പ്രതിപക്ഷം.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications