India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൗരത്വഭേദഗതി, ജമ്മുകാശ്മീർ വെട്ടിമുറിച്ച നിയമം എല്ലാം പ്രധാനമന്ത്രിയുടെ ഒത്താശ'; എം വി ജയരാജൻ

Google Oneindia Malayalam News

കണ്ണൂർ : കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എം വി ജയരാജൻ. പൗരത്വ ഭേദഗതി നിയമം, ജമ്മുകാശ്മീർ വെട്ടിമുറിച്ച നിയമം, പള്ളികൾ കൈയടക്കാനുള്ള നീക്കങ്ങൾ, മതന്യൂനപക്ഷങ്ങൾക്കും ദളിതർക്ക് എതിരെയുമുളള തുടർച്ചയായി നടത്തിയ അതിക്രമങ്ങൾ എന്നിവയെല്ലാം പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഒത്താശയോട് കൂടി നടന്നതായിരുന്നുവെന്ന് എം വി ജയരാജൻ വ്യക്തമാക്കി.

പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏറ്റുവാങ്ങേണ്ടി വന്നു. ഈ കാരണത്താൽ പ്രവാസികളായ 86 ലക്ഷത്തിലധികം ജനങ്ങളുടെ ഉപ ജീവനമാർഗ്ഗം പ്രതിസന്ധിയിലാണ്. രാജ്യങ്ങളിൽ വ്യാപാരങ്ങൾക്ക് നിയന്ത്രണം വന്നിരിക്കുകയാണെന്നും എം വി ജയരാജൻ ആരോപിച്ചു.

ഇവയ്ക്കെല്ലാം മുഖ്യ ഉത്തരവാദികൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആണെന്നും എം പി ജയരാജൻ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് വിമർശനം ഉന്നയിച്ച് എം പി ജയരാജൻ രംഗത്ത് വന്നത്.

എം വി ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ വാക്കുകൾ ഇങ്ങനെ ;-
'ബി ജെ പിയുടെ ദേശീയ വക്താവ് നൂപുർ ശർമ്മയും ഡൽഹി മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലും നടത്തിയ പ്രവാചക നിന്ദ ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തുക മാത്രമല്ല, പേർഷ്യൻ - ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നിരോധനവും ഏറ്റുവാങ്ങേണ്ടി വന്നു.

ഇതുമൂലം പ്രവാസികളായ 86 ലക്ഷത്തിലധികം വരുന്ന അറബ് രാജ്യങ്ങളിലെ ജനങ്ങളാകെ ഉപ ജീവന മാർഗ്ഗം അടയും വിധത്തിലുള്ള പ്രതിസന്ധി നേരിടുകയാണ്. ഇവരെല്ലാം തിരിച്ചു വരേണ്ടി വന്നാൽ എന്തായിരിക്കും സ്ഥിതി. ഈ രാജ്യങ്ങളിലെ വ്യാപാരങ്ങൾക്ക് നിയന്ത്രണം വന്നിരിക്കുകയാണ്. ഇതിനെല്ലാം മുഖ്യ ഉത്തരവാദികൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആണ്.

ന്യൂനപക്ഷ വേട്ട ലക്ഷ്യമാക്കി സംഘപരിവാർ നേതാക്കൾ തുടർച്ചയായി മുസ്ലീങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെയും പ്രസ്താവനകളെയും ഒറ്റവരി പ്രസ്താവന കൊണ്ടു പോലും അതത് ഘട്ടങ്ങളിൽ നേതൃത്വം അപലപിക്കാൻ തയ്യാറായില്ല.

വി മുരളീധരനെ വിമര്‍ശിച്ച സംഭവം: 'പ്രസീദിനെ പാർട്ടി തിരിച്ചെടുക്കണം'; മുന്നറിയിപ്പുമായി വിഷ്ണു മുരളിവി മുരളീധരനെ വിമര്‍ശിച്ച സംഭവം: 'പ്രസീദിനെ പാർട്ടി തിരിച്ചെടുക്കണം'; മുന്നറിയിപ്പുമായി വിഷ്ണു മുരളി

മാത്രമല്ല , പൗരത്വഭേദഗതി നിയമം, ജമ്മുകാശ്മീർ വെട്ടിമുറിച്ച നിയമം, പള്ളികൾ കൈയ്യടക്കാനുള്ള നീക്കങ്ങൾ, മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ തുടർച്ചയായി നടത്തിയ അതിക്രമങ്ങൾ എന്നിവയൊക്കെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഒത്താശയോട് കൂടിയുമായിരുന്നു.

2022 ജൂൺ 26 - ന് ടൈംസ് നൗ ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിലാണ് നൂപുർശർമ്മ പ്രവാചക നിന്ദയോടെ പ്രതികരണം നടത്തിയത്.

'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം

സമീപ ദിവസം തന്നെ നവീൻകുമാർ ജിൻഡാലും വിഷം തുപ്പുന്ന പ്രതികരണത്തിലൂടെ ദേശീയവക്താവിനെ പിന്തുണച്ചു. ഇതൊന്നും അബദ്ധവശാൽ ഉണ്ടായതല്ല. ആസൂത്രിതവും സംഘടിതവും ബോധപൂർവ്വവുമായ മതഭ്രാന്തിന്റെ പ്രചാര വേലയാണ്. ഇത്തരം ഭ്രാന്തന്മാരെ ചങ്ങലക്കിടുകതന്നെ വേണം".

English summary
MV Jayarajan slam's central government and pm Narendra Modi over political issues goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X