'കെ സുരേന്ദ്രൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തംവിട്ട് നിൽക്കുന്ന കാഴ്ച', പരിഹസിച്ച് ജയരാജൻ
കണ്ണൂർ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബിജെപി നേതാക്കൾ നടത്തിയ പ്രതികരണങ്ങളെ പരിഹസിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ബിജെപിയുടേത് ദയനീയമായ ഒരു പതനമാണ് എന്ന് ജയരാജൻ പ്രതികരിച്ചു. കെ സുരേന്ദ്രൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തംവിട്ട് നിൽക്കുന്ന കാഴ്ച ആണെന്നും ജയരാജൻ പരിഹസിച്ചു.
എംവി ജയരാജന്റെ കുറിപ്പ് വായിക്കാം: '' സംസ്ഥാന നേതാക്കൾ ബിജെപിയെ 15 വർഷം പിറകോട്ട് നയിക്കുകയാണ് ചെയ്തത് എന്ന് പി.പി.മുകുന്ദനും, പിണറായി വിജയൻ പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന മുഖ്യമന്ത്രിയാണെന്നും അതുകൊണ്ടാണ് തുടർഭരണം ജനങ്ങൾ എൽഡിഎഫിന് സമ്മാനിച്ചതെന്ന് സി.കെ പത്മനാഭനും പ്രതികരിച്ചപ്പോൾ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തംവിട്ട് നിൽക്കുന്ന കാഴ്ചയാണ് മലയാളികൾ കാണുന്നത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഹിമാലയത്തിൽ പോയി മൗനത്തിൽ കഴിയുകയാണ്. രണ്ടുപേരുടേയും പ്രതിദിന പ്രതികരണങ്ങൾ ഇനിയൊരു അറിയിപ്പ് വരെ നിർത്തി വെക്കുകയും ചെയ്തു. മെട്രോ മാനെ കേരള മുഖ്യമന്ത്രിയായി അവതരിപ്പിച്ചത് കെ.സുരേന്ദ്രൻ ആണ്. ദുര മൂത്ത അഹങ്കാരമാണതെന്ന് അന്നുതന്നെ ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു .
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
കോൺഗ്രസ് സഹായത്തോടെ കേരള നിയമസഭയിൽ തുറന്ന ബിജെപിയുടെ അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്തു. കോൺഗ്രസ് സഹായിച്ചിട്ടും പുതിയ അക്കൗണ്ട് തുറക്കാൻ സാധിച്ചുമില്ല. ബിജെപിയുടേത് ദയനീയമായ ഒരു പതനമാണ്. സംസ്ഥാന അധ്യക്ഷന്റെ ഹെലികോപ്റ്റർ രാഷ്ട്രീയം ജനങ്ങളും ബിജെപി അണികളും തിരസ്കരിച്ചുവെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്''.
റാംപില്‍ അതീവ ഗ്ലാമറസായി ദീപിക പദുക്കോണ്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications