കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകെട്ടി പേടിപ്പിക്കല്ലേ!'; രാധാകൃഷ്ണനെതിരെ എംവി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ സിപിഎം നേതാവ് എംവി ജയരാജൻ. കൊടകര കുഴൽപണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയെ വിലക്കെടുത്ത കേസും തെരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിയും ബിജെപി നേതാക്കളെ പേയിളകിയ നിലയിലെത്തിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാർ കയ്യിലുണ്ടെന്ന് കരുതി മുഖ്യമന്ത്രിയെ വിരട്ടാൻ വരുന്ന രാധാകൃഷ്ണനോട് വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ എന്നേ പറയാനുള്ളൂവെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 jayarajanrad-162

മുഖ്യമന്ത്രിയെയും ജയിലിലടക്കുമെന്ന എ.എൻ. രാധാകൃഷ്ണന്റെ ഭീഷണിക്ക് ജനങ്ങൾ പുല്ലിന്റെ വിലപോലും കല്പിച്ചില്ല. കൊടകര കുഴൽപണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയെ വിലക്കെടുത്ത കേസും തെരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിയും ബിജെപി നേതാക്കളെ പേയിളകിയ നിലയിലെത്തിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനടക്കമുള്ള ബിജെപി നേതാക്കളുടെ പേരിലാണ് കുഴൽപണ കേസ് ഉണ്ടായിരിക്കുന്നത്.

''മുഖ്യമന്ത്രീ, അത് പിൻവലിക്കുന്നില്ലെങ്കിൽ താങ്കളെ വെറുതെ വിടില്ല'' എന്നാണ് കേന്ദ്ര ഏജൻസികളെ പോക്കറ്റിലിട്ടുനടക്കുന്ന ബിജെപി നേതാവിന്റെ സ്വരം. സ്വർണ്ണക്കടത്ത്, ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിയെ പ്രതിയാക്കാൻ നടത്തിയ ശ്രമം ചീറ്റിപ്പോയി. ആ ജാള്യത മറക്കാനായിരിക്കും വീണ്ടും കേസ്സെടുക്കാനുള്ള നീക്കം. അതൊന്നും കേരളത്തിൽ ചിലവാകില്ല.

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമലതപ്പെടുത്തിയ സി.വി. ആനന്ദബോസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്, സംസ്ഥാനനേതൃത്വത്തിൽ സമ്പൂർണ്ണ അഴിച്ചുപണി വേണമെന്നാണ്. അങ്ങനെ ചെയ്താൽ രാധാകൃഷ്ണൻ ബിജെപി നേതൃത്വത്തിലുണ്ടാവുമോ? ആദ്യം സ്വന്തം സീറ്റ് നേരെയാക്കിയിട്ട് പോരേ മറ്റുള്ളവരുടെ മേലുള്ള ഈ കുതിരകയറൽ? കേന്ദ്രസർക്കാർ കയ്യിലുണ്ടെന്ന് കരുതി മുഖ്യമന്ത്രിയെ വിരട്ടാൻ വരുന്ന രാധാകൃഷ്ണനോട് പറയട്ടെ, വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ.

English summary
Mv jayarajan slams BJP leader an radhakrishnan for thretening Pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X