കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോർപറേറ്റ് സേവയ്ക്കായി മുട്ട് മടക്കാൻ മനസില്ല; എംപിമാരെ സസ്പെന്റ് ചെയ്ത നടപടിയിൽ എംവി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പെടെ 12 എംപിമാരെ പാർലമെന്റിൽ നിന്നും സസ്പെന്റ് ചെയ്ത നടപടിയിൽ രൂക്ഷമായി പ്രതികരിച്ച് എംവി ജയരാജൻ. 'സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തി' എന്ന കുറ്റത്തിനാണ് എംപിമാരെ സസ്പെന്റ് ചെയ്തത്. ജനകീയ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കാൻ അനുവദിക്കാത്ത ഫാസിസ്റ്റ് ശൈലിയാണ് മോഡിയും കൂട്ടരും സ്വീകരിച്ചുവരുന്നത്.വർഗീയവാദിയായ സവർക്കറുടെ പാരമ്പര്യമല്ല, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയതിന് തൂക്കിലേറ്റപ്പെട്ട കയ്യൂർ രക്തസാക്ഷികളുടെയും ലോക്കപ്പിൽ മർദ്ദനമേറ്റുവാങ്ങുമ്പോൾ മാപ്പുപറയാതെ സ്വന്തം രക്തം കൊണ്ട് ചുമരിൽ ഇൻക്വിലാബ് എന്ന് എഴുതി രക്തസാക്ഷിയായ മണ്ടോടികണ്ണന്റെയും പാരമ്പര്യമാണ് കരീമിനും ബിനോയ് വിശ്വത്തിനും എന്ന് ബിജെപിക്കാർ ഓർക്കുന്നത് നന്നായിരിക്കുമെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

mvjayarajan

'സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തി' എന്ന കുറ്റത്തിനാണ് എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പെടെയുള്ള 12 രാജ്യസഭാംഗങ്ങളെ സസ്‌പെന്റ് ചെയ്തത്. പാർലമെന്റ് ജനങ്ങൾക്കും നാടിനും വേണ്ടിയാണ് സമ്മേളിക്കുന്നത്. ജനകീയ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കാൻ അനുവദിക്കാത്ത ഫാസിസ്റ്റ് ശൈലിയാണ് മോഡിയും കൂട്ടരും സ്വീകരിച്ചുവരുന്നത്. 20 ബില്ലുകൾ ചർച്ചകൂടാതെ പാസ്സാക്കി. കർഷകസമരത്തിന് മുന്നിൽ മുട്ടുമടക്കിയ മോഡി കൊണ്ടുവന്ന കർഷകദ്രോഹ നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള റിപ്പീൽ ബില്ലിനും ചർച്ച അനുവദിച്ചില്ല. സ്വാഭാവികമായും പാർലമെന്റിൽ പ്രതിഷേധം ഉയർന്നുവരിക തന്നെ ചെയ്യും.

1952ൽ പാർലമെന്റിലെത്തിയപ്പോൾ എ.കെ.ജി. അവിടെയുള്ള സുഖസൗകര്യങ്ങളെക്കുറിച്ച് ഇപ്രകാരം വിവരിച്ചിരുന്നു. ''ഒന്നാം ക്ലാസ്സിലെ യാത്ര, സുഖസൗകര്യമുള്ള മുറികൾ, ആവശ്യത്തിൽ കവിഞ്ഞുള്ള പണം, വലിയ താമസസ്ഥലം. ഒരു മനുഷ്യനെ നശിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും അവിടെ ഉണ്ടായിരുന്നു''. എന്നാൽ എ.കെ.ജി. ആ സുഖസൗകര്യങ്ങളുടെ പിന്നാലെ പോയില്ല. ജനകീയ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിച്ചു. അതു തടയാൻ നെഹ്‌റുവിനെപ്പോലുള്ള പ്രധാനമന്ത്രിമാർ തയ്യാറായിരുന്നില്ല. പാർലമെന്റിലെ ഇടിമുഴക്കമെന്നാണ് എ.കെ.ജി.യെ നെഹ്‌റു വിശേഷിപ്പിച്ചത്. അടിയന്തിരാവസ്ഥക്കെതിരെ എ.കെ.ജി. നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ''അസാധാരണമായ അവസ്ഥയിലാണ് ഞാനിവിടെ പ്രസംഗിക്കുന്നത്. എന്നോടൊപ്പമുള്ള 34 അംഗങ്ങൾ ഇപ്പോൾ ഇവിടെയില്ല. അവരുടെ കുറ്റം കൊണ്ടല്ല, അവർ ഇവിടെ ഹാജരാകാത്തത്. അവരെയെല്ലാം വിചാരണകൂടാതെ തടവിലിട്ടിരിക്കുകയാണ്. എന്നെയും അറസ്റ്റുചെയ്തിരുന്നു. എന്റെ തലതല്ലിപ്പൊളിക്കാൻ പോലീസ് ശ്രമിച്ചു. കൂടെയുള്ളവരാണ് രക്ഷപ്പെടുത്തിയത്. കിരാതഭരണമാണിവിടെ. ജനാധിപത്യം അനുവദിക്കുന്നില്ല. ഇന്ത്യയിൽ ഒരു പെൺഹിറ്റ്‌ലർ ജനിച്ചിരിക്കുന്നു''.

'നസ്രിയയുടെ ക്യൂട്ട്നെസ് ഒന്നും അങ്ങനെ പൊയ്പോകൂല'; പുതിയ ഡോൾ ലുക്ക് വൈറൽ
എ.കെ.ജി.യുടെ പിൻമുറക്കാരായ കരീമും ബിനോയ് വിശ്വവും ജനങ്ങൾക്കുവേണ്ടി പാർലമെന്റിൽ ശബ്ദിച്ചതിനാണ് സസ്‌പെൻഷൻ ഏറ്റുവാങ്ങേണ്ടിവന്നത്. കരീം രാജ്യസഭാ രേഖപ്രകാരം കുറ്റാരോപിതനുമല്ല. ബിജെപി ഓഫീസിൽ നിന്നും കൊടുത്ത ലിസ്റ്റ് പ്രകാരമാണ് നടപടിയെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. രാജ്യസഭാ നേതാവിന്റെ പേരിൽ നടപടിയെടുത്താൽ സിപിഐ(എം)നെ നിശ്ശബ്ദമാക്കാമെന്നാണ് ബിജെപിക്കാർ കരുതുന്നതെങ്കിൽ നിങ്ങൾ വിഡ്ഢികളുടെ സ്വർഗത്തിലാണ്. മാപ്പുപറഞ്ഞാൽ തിരിച്ചെടുക്കാമെന്ന രാജ്യസഭാ അദ്ധ്യക്ഷന്റെ 'ഓഫർ' സവർക്കറെ പോലെയാണ് മറ്റുള്ളവരും എന്ന് കരുതിയ ബിജെപിയുടെ വിഡ്ഢിത്തമാണ്.

വർഗീയവാദിയായ സവർക്കറുടെ പാരമ്പര്യമല്ല, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയതിന് തൂക്കിലേറ്റപ്പെട്ട കയ്യൂർ രക്തസാക്ഷികളുടെയും ലോക്കപ്പിൽ മർദ്ദനമേറ്റുവാങ്ങുമ്പോൾ മാപ്പുപറയാതെ സ്വന്തം രക്തം കൊണ്ട് ചുമരിൽ ഇൻക്വിലാബ് എന്ന് എഴുതി രക്തസാക്ഷിയായ മണ്ടോടികണ്ണന്റെയും പാരമ്പര്യമാണ് കരീമിനും ബിനോയ് വിശ്വത്തിനും എന്ന് ബിജെപിക്കാർ ഓർക്കുന്നത് നന്ന്, ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലായിരുന്നു എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെ രാജ്യസഭയിലെ 12 പ്രതിപക്ഷ എം പിമാരെ സസ്പെന്റ് ചെയ്തത്.

പള്ളികൾ മുസ്ലിം ലീഗിന്റെ ആപ്പീസുകളല്ലെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം; രൂക്ഷവിമർശനവുമായി കെടി ജലീൽപള്ളികൾ മുസ്ലിം ലീഗിന്റെ ആപ്പീസുകളല്ലെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം; രൂക്ഷവിമർശനവുമായി കെടി ജലീൽ

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

English summary
MV Jayarajan slams BJP over the suspension of 12 MP's from parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X