'മൈക്ക് പിടിച്ച് വാങ്ങിയതിലും, അണ്ടിയോ മാങ്ങയോ മൂത്തതെന്ന തർക്കവും മാത്രമല്ല'; കോൺഗ്രസിനെതിരെ ജയരാജൻ
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സി പി എം നേതാവ് എം വി ജയരാജൻ. സംസ്ഥാന നേതൃത്വത്തിന് പക്വതയില്ലെന്നും അതൊരു രാഷ്ട്രീയ മനോരോഗമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ട് ബി ജെ പി സർക്കാർ നടത്തുന്ന വേട്ടകൾക്കെതിരെ ഹൈക്കമാന്റ് രംഗത്തിറങ്ങിയപ്പോൾ പക്വതയില്ലാത്തതുകൊണ്ട് തന്നെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇഡിയോടൊപ്പം അഭിരമിക്കുകയായിരുന്നു. കേരളീയം പരിപാടിയും നവകേരളസദസ്സും ബഹിഷ്‌കരിക്കാൻ കോൺഗ്രസ് നേതൃത്വം ആഹ്വാനംചെയ്തതും കോൺഗ്രസിന്റെ പക്വതയില്ലായ്മയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ വിമർശിച്ചു.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ പക്വതയില്ലായ്മ മൈക്ക് പിടിച്ച് വാങ്ങിയതിലും, അണ്ടിയോ മാങ്ങയോ ഏതാണ് മൂത്തതെന്ന തർക്കത്തിലും മാത്രമല്ല, എല്ലാ നല്ല കാര്യങ്ങളെയും അന്ധമായി എതിർക്കുന്നതിലും ഉണ്ട് എന്നത് മലയാളികളാകെ തിരിച്ചറിഞ്ഞ കാര്യമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ പക്വതയില്ലായ്മ എന്നത് ഒരു രാഷ്ട്രീയ മനോരോഗമാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ പ്രസ്ഥാനത്തെ തകർക്കുംവിധം ഇ ഡിയും വലതുപക്ഷ മാധ്യമങ്ങളും വേട്ടയാടുമ്പോൾ അതിനൊപ്പമായിരുന്നു കേരളത്തിലെ കോൺഗ്രസ്. യു ഡി എഫിലെ മറ്റു കക്ഷികൾ ആ നയത്തോട് യോജിച്ചില്ല. നിരവധി സഹകരണ ബേങ്കുകൾ യു ഡി എഫ് ഭരണത്തിലാണ്. അത്തരം സ്ഥാപനമേധാവികളായ കോൺഗ്രസ് നേതാക്കളടക്കം പക്വതയില്ലാത്ത നേതൃത്വത്തിനെതിരെ അടക്കം പറയാൻ തുടങ്ങി.
കർണ്ണാടകയിലെ ശിവമോഗ ജില്ലാ സഹകരണ സെൻട്രൽ ബേങ്ക് ചെയർമാനായ കോൺഗ്രസ് നേതാവ് ആർഎം മഞ്ജുനാഥ് ഗൗഡയുടെ വീടും ബന്ധുക്കളുടെ വീടുകളും സ്ഥാപനങ്ങളും ഇഡി റെയ്ഡ് നടത്തിയത് കഴിഞ്ഞ ദിവസമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ട് ബി ജെ പി സർക്കാർ നടത്തുന്ന വേട്ടകൾക്കെതിരെ ഹൈക്കമാന്റ് രംഗത്തിറങ്ങി.പക്വതയില്ലാത്തതുകൊണ്ട് തന്നെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇഡിയോടൊപ്പം അഭിരമിക്കുകയായിരുന്നു.
കേരളീയം പരിപാടിയും നവകേരളസദസ്സും ബഹിഷ്‌കരിക്കാൻ കോൺഗ്രസ് നേതൃത്വം ആഹ്വാനംചെയ്തു. പക്വതയില്ലായ്മ അതിലും കാണാം. ഇത്തരം നിരവധി അനുഭവങ്ങളുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവിന്റെ അടി കിട്ടിയപ്പോൾ നിലംപൊത്തിയ പക്വതയില്ലാത്ത സംസ്ഥാന നേതാക്കളെ രക്ഷിക്കാൻ ഇവന്റ് മാനേജ്‌മെന്റാണ് ഇപ്പോൾ രംഗത്ത് വന്നത്. പക്വതയുള്ള ഹൈക്കമാന്റ് പ്രശ്‌നത്തിൽ ഇടപെടുന്നില്ല. ഇത്തരം ചെപ്പടിവിദ്യകൊണ്ടൊന്നും ഇക്കൂട്ടരെ രക്ഷിക്കാനാവില്ല. ഇവരുടെ കൈമുതൽ ഇടതുപക്ഷവിരുദ്ധരാഷ്ട്രീയവും വികസനവിരുദ്ധ സമീപനവുമാണ്. അത് കേരളത്തിനെതിരാണ്', എം വി ജയരാജൻ പോസ്റ്റിൽ പറഞ്ഞു.
-
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
"നുണകൾ പൊളിക്കണം, വീടുകളിൽ എത്തണം!"പ്രചാരണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും!












Click it and Unblock the Notifications