'കല്യാണവീടുകളിൽ പോയി ഇക്കിളിപ്പെടുത്തുന്ന നോട്ടങ്ങളിലൂടെ സ്ത്രീകളെ വശീകരിക്കലല്ല വികസനം'
കണ്ണൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പീഡന കേസിൽ കോൺഗ്രസിനെ പരിഹസിച്ച് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കോൺഗ്രസിന് ഇതെല്ലാം ഒരു അലങ്കാരാണെന്നും എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടാല്‍ ഉടന്‍ കോണ്‍ഗ്രസുകാര്‍ പോയി സ്വീകരിക്കുമെന്നും ജയരാജൻ പരിഹസിച്ചു. എൽദോസ് കുന്നപ്പിള്ളി സ്ഥിരം സ്ഥിരം ബലാത്സംഗ കുറ്റവാളിയാണ്. കല്യാണ വീടുകളിൽ പോയി ഇക്കിളിപ്പെടുത്തുന്ന നോട്ടങ്ങളിലൂടെ സ്ത്രീകളെ വശീകരിക്കലല്ല വികസനമെന്നും എം വി ജയരാജൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.

'കോണ്‍ഗ്രസുകാര്‍ എല്ലാം ഒളിവിലാണ്. എകെജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതികള്‍ ഒളിവില്‍, ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഒളിവില്‍. ഒളിവിലിരുന്ന് ഇവര്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത് കാണുന്നുണ്ട്. ഇതൊക്കെ അപമാനമാണ് കോണ്‍ഗ്രസിന്. എകെജി സെന്റർ അക്രമണ കേസിൽ അവർ പറഞ്ഞത് എന്താ പ്രതിയെ പിടിക്കാത്തത് എന്നാണ്. ഇപ്പോൾ പ്രതിയെ പിടിച്ചപ്പോൾ പറയുന്നു എന്തിനാണ് പ്രതിയെ പിടിച്ചതെന്ന്'

തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുന്ന ഹാബിച്ചൽ ക്രിമിനല്‍ എന്ന് കൂട്ടത്തില്‍ പെടുത്താവുന്ന വകുപ്പ് അനുസരിച്ചാണ് കോണ്‍ഗ്രസ് എം എ ല്‍എയെ പ്രതിയാക്കിയിട്ടുള്ളത്. കോണ്‍ഗ്രസിന് ഇതെല്ലാം തന്നെ ഒരു അലങ്കരമാണ്.അതിലൊരു സംശയവും വേണ്ട. എം എൽ എ പോലീസ് കസ്റ്റഡിയിൽ എത്തുകയോ അല്ലെങ്കിൽ പോലീസിന് മുൻപിൽ കീഴടങ്ങാൽ കോടതി ആവശ്യപെടുകയോ ചെയ്താൽ ഇനി ജാമ്യം കിട്ടുകയോ ചെയ്താൽ ഉടന്‍ കോണ്‍ഗ്രസുകാര്‍ പോയി സ്വീകരിക്കും. അയ്യയ്യേ നാണക്കേട് എന്നേ പറയാന്‍ പറ്റൂ.

'കോണ്‍ഗ്രസിനോട് മൂല്യങ്ങളെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം. അതൊന്നും കോണ്‍ഗ്രസിന് ബാധകമല്ലല്ലോ.യഥാർത്ഥത്തിൽ ജനപ്രതിനിധിയായി ഇരിക്കാന്‍ അവര്‍ക്ക് അര്‍ഹതയില്ല. അതാണ് സത്യം. ബലാത്സംഗത്തിന്റെ ഹാബിച്വൽ ക്രിമിനലാണ് അദ്ദേഹം. ഒരു എം എൽ എയായ ആൾ വിവാഹ വീടുകളില്‍ പോയി നൃത്തം ചവിട്ടിയും നൃത്ത ചുവടുകൾക്ക് അനുസരിച്ച് ആരെങ്കിലും അടുത്തു വരുമ്പോള്‍ അവരെ നോക്കിയും ഇക്കിളിപ്പെടുത്തുന്ന നോട്ടത്തിലൂടെ വശീകരിക്കുകയും ചെയ്യുന്നതല്ല വികസനം പ്രവർത്തനം. അദ്ദേഹത്തെ കുറിച്ച് നാടാകെയുള്ള അഭിപ്രായം എന്താണെന്ന് പെരുമ്പാവൂരിൽ പോയാൽ മനസിലാകും', ജയരാജൻ പറഞ്ഞു.

എന്ത് കൊണ്ട് എൽദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് വൈകുന്നുവെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- ' ഒരു പീഡനകേസിലെ പ്രതിയെ ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞിട്ടും ഇടതുപക്ഷ സർക്കാരിന്റെ പോലീസ് എന്തേ പിടിക്കാത്തത് എന്ന് ആദ്യം കോൺഗ്രസ് ചോദിക്കട്ടെ. എം എൽ എയെ പോലീസ് പോയി പിടികൂടിയെന്ന് പറഞ്ഞിട്ട് കലാപാഹ്വാനത്തിന് ശ്രമിച്ചാലോ? അതും ഗൗരവമല്ലേ കോവളത്ത് വെച്ച് നടന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്ന് പറയാനാകില്ല. എൽദോസ് കുന്നിപ്പിള്ളിയെ മത്സരിപ്പിച്ചതെല്ലാം അവരുടെ ആഭ്യന്തര കാര്യമാണ്. അവരിൽ നിന്നും നീതി പ്രതീക്ഷിക്കുന്നത് കാഞ്ഞിരക്കുരുവിൽ നിന്നും മധുരം പ്രതീക്ഷിക്കുന്നത് പോലെയാണ്', ജയരാജൻ പറഞ്ഞു.












Click it and Unblock the Notifications