Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനവിധിയെ ഭയക്കുന്നവർ ഇതും ഇതിനപ്പുറവും ചെയ്യും';രൂക്ഷ വിമർശനവുമായി എംവി ജയരാജൻ

തിരുവനന്തപുരം; രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് സിപിഎം നേതാവ് എംവി ജയരജാൻ.സ്വതന്ത്രപദവി ഭരണഘടന കല്പിച്ചുനൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാറിന്റെ ചട്ടുകമായി അധഃപതിച്ചു. ബിജെപി അധികാരത്തിൽ വന്നതിനുശേഷം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരികയാണ്. അത് തന്നെയാണ് ഇക്കാര്യത്തിൽ സംഭവിച്ചത്. ജനവിധിയെ ഭയക്കുന്നവർ ഇതും ഇതിനപ്പുറവും ചെയ്യും. ജനാധിപത്യവിശ്വാസികൾ പ്രതിഷേധമുയർത്തിക്കൊണ്ടുവരികതന്നെ ചെയ്യണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു. പോസ്റ്റ് വായിക്കാം

mv jayarajan

രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നതാണ് നിയമവ്യവസ്ഥ. ഭരണഘടനയും നിയമവുമൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് കേന്ദ്രസർക്കാർ ചെയ്തികൾ പലതും തെളിയിക്കുന്നത്. അതുപോലൊരു ചെയ്തിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇലക്ഷൻ കമ്മീഷന് നൽകിയ കത്ത്.

ഇലക്ഷന് വേണ്ടിയുള്ള നടപടിക്രമങ്ങളെല്ലാം ആരംഭിച്ചതിനുശേഷമാണ് ഇലക്ഷൻ കമ്മീഷൻ വിജ്ഞാപനം മരവിപ്പിച്ചത്. ഇത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. സ്വതന്ത്രപദവി ഭരണഘടന കല്പിച്ചുനൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാറിന്റെ ചട്ടുകമായി അധഃപതിച്ചു. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷമാണ് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

ഏപ്രിൽ 21ന് കാലാവധി അവസാനിക്കുന്ന രാജ്യസഭാ അംഗങ്ങളുടെ ഒഴിവിലേക്ക് അതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുമ്പോൾ നിലവിലുള്ള നിയമസഭാംഗങ്ങളുടെ കാലാവധി അവസാനിക്കാത്തത് കൊണ്ടുതന്നെ നിയമപരമായി യാതൊരു തടസ്സവുമില്ല. എന്നിട്ടും ഇലക്ഷൻ കമ്മീഷൻ കേന്ദ്രസർക്കാറിന്റെ നിയമവിരുദ്ധ നടപടികൾക്ക് കൂട്ടുനിന്നു. അത് ദുരൂഹമാണ്.

ബിജെപി അധികാരത്തിൽ വന്നതിനുശേഷം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരികയാണ്. അത് തന്നെയാണ് ഇക്കാര്യത്തിൽ സംഭവിച്ചത്. ജനവിധിയെ ഭയക്കുന്നവർ ഇതും ഇതിനപ്പുറവും ചെയ്യും. ജനാധിപത്യവിശ്വാസികൾ പ്രതിഷേധമുയർത്തിക്കൊണ്ടുവരികതന്നെ ചെയ്യണം.

ക്യൂട്ടായി പാർവ്വതി നായർ, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+