Get Updates
Get notified of breaking news, exclusive insights, and must-see stories!

'പെട്രോൾബോംബും കള്ളപ്പണബോംബും' എന്തും ചെയ്യാൻ മടിക്കാത്തവരുടെ 'ധാർമ്മികത';വിമർശിച്ച് ജയരാജൻ

തിരുവനന്തപുരം; തിരഞ്ഞെടുപ്പ് ദിവസത്തെ കാർ കത്തിക്കൽ സംഭവത്തിൽ ഷിജു വർഗീസിനേയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കാർ കത്തിച്ച സംഭവത്തിൽ കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്ത് എൽഡിഎഫിനെ കുറ്റപ്പെടുത്തിയ പ്രതിപക്ഷനേതാവും ചില മാധ്യമങ്ങളും ജനങ്ങളോട് മാപ്പുപറയുമോയെന്ന് ജയരാജൻ ചോദിച്ചു.പെട്രോൾബോംബും കള്ളപ്പണബോംബും - രണ്ടിന്റെയും പിന്നിൽ എൽഡിഎഫ് വിരുദ്ധ ശക്തികളായതുകൊണ്ട് അന്തിച്ചർച്ചകൾക്കോ വെണ്ടക്കാതലക്കെട്ടുകൾക്കോ പ്രധാനമാധ്യമങ്ങൾക്ക് നേരമില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പരിഹസിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

mv jayarajan

'പെട്രോൾബോംബും' 'കള്ളപ്പണബോംബും'
എന്തും ചെയ്യാൻ മടിക്കാത്തവരുടെ 'ധാർമ്മികത'

രാഷ്ട്രീയ വിരോധം തലയ്ക്ക് പിടിച്ചാൽ എന്തും ചെയ്യാൻ മടികാണിക്കാത്ത ചിലരുണ്ട്. അക്കൂട്ടത്തിൽ പെടുന്ന ഒരു സംഭവമാണ് യുഡിഎഫിന്റെ കോടാലിക്കൈയായി തെരഞ്ഞെടുപ്പ് കാലത്ത് പ്രവർത്തിക്കുകയും സ്വതന്ത്രസ്ഥാനാർത്ഥിയായി കുണ്ടറയിൽ മത്സരിക്കുകയും ചെയ്ത ഇഎംസിസി ഡയരക്ടറുടെ ചെയ്തി. ആഴക്കടൽ വിവാദത്തെ വോട്ടാക്കി മാറ്റാനായിരുന്നു ഈ സ്ഥാനാർത്ഥിത്വം. വോട്ടെടുപ്പ് ദിവസം തന്റെ കാറിനുനേരെ പെട്രോൾ ബോംബേറ് നടന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇഎംസിസി ഡയരക്ടർ പറഞ്ഞത്. 'ചത്തത് കീചകനെങ്കിൽ' എന്ന മട്ടിൽ ആ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും മന്ത്രിയുമായ മെഴ്‌സിക്കുട്ടിയമ്മയെ പ്രതിസ്ഥാനത്ത് നിർത്തി മാധ്യമവിചാരണയും ആരംഭിച്ചു.

ആ സംഭവം സംബന്ധിച്ച് അന്ന് തന്നെ സംശയമുണ്ടായിരുന്നു. പോലീസ് അന്വേഷിച്ച് വസ്തുത കണ്ടെത്തിയതിനെ തുടർന്ന് ഇപ്പോൾ സത്യം എല്ലാവർക്കും ബോധ്യമായി. 'ദല്ലാൾ' എന്ന പ്രമുഖന്റെ കുബുദ്ധിയിലുണ്ടായ ഒരു ബോംബേറ് നാടകമാണ് അന്ന് നടന്നത്. ആസൂത്രണം ചെയ്തത് ഇഎംസിസി ഡയരക്ടർ തന്നെ. ഇതിനായി നിയോഗിക്കപ്പെട്ടവർ പോലീസ് പിടിയിലായി. പെട്രോളല്ല, മണ്ണെണ്ണയാണ് ഉപയോഗിച്ചതെന്നും ബോധ്യമായി. കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്ത് എൽഡിഎഫിനെ കുറ്റപ്പെടുത്തിയ പ്രതിപക്ഷനേതാവും ചില മാധ്യമങ്ങളും ജനങ്ങളോട് മാപ്പുപറയുമോ?

മറ്റൊരു സംഭവം തൃശ്ശൂരിലെ 'കൊടകര' ബോംബാണ്. കള്ളപ്പണത്തിന്റെ ബോംബാണ്. പോലീസ് പിടിയിലായ പ്രതികളെല്ലാം ബിജെപിക്കാർ. പ്രതികൾ ഫോണിൽ ബന്ധപ്പെട്ടവരും ബിജെപി നേതാക്കൾ. തൃശ്ശൂരിലെ ബിജെപിയുടെ ഒരു സ്ഥാനാർത്ഥി കൊടുത്തുതീർക്കാനുള്ള നാലുകോടി രൂപയിൽ 50 ലക്ഷം രൂപ നൽകിയത് കള്ളപ്പണം എത്തിയപ്പോഴാണ്. കൊണ്ടുവന്ന കള്ളപ്പണം എത്രയെന്ന് ജനങ്ങളോട് തുറന്നുപറയാതെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മാധ്യമങ്ങളുടെ മേൽ കുതിരകയറുകയാണ്.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

പെട്രോൾബോംബും കള്ളപ്പണബോംബും - രണ്ടിന്റെയും പിന്നിൽ എൽഡിഎഫ് വിരുദ്ധ ശക്തികളായതുകൊണ്ട് അന്തിച്ചർച്ചകൾക്കോ വെണ്ടക്കാതലക്കെട്ടുകൾക്കോ പ്രധാനമാധ്യമങ്ങൾക്ക് നേരമില്ല!

Recommended Video

cmsvideo
    Exit Poll predictions for Kerala Election 2021 | Oneindia Malayalam

    പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+