കേരളത്തിലെ കോൺഗ്രസിന്റെ അന്തകന്മാരാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും; എംവി ജയരാജന്‍
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും പ്രതിപക്ഷ നേതാവ് വിഡി സതീശനേയും രൂക്ഷമായി വിമർശിച്ച് സി പി എം നേതാവ് എംവി ജയരാജൻ. കേരളത്തിലെ കോൺഗ്രസ്സിന്റെ അന്തകന്മാരാണ് ഇരുവരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജാതിമതഭേദമന്യേ ദേശീയപ്രസ്ഥാനത്തിലേക്ക് ജനങ്ങളെ നയിച്ച കെ പി സി സി അദ്ധ്യക്ഷനായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്. ആ കസേരയിൽ ഇപ്പോൾ കയറിയിരിക്കുന്നയാൾ ജീർണ്ണതയും ദല്ലാൾ പണിയും അഴിമതിയും തട്ടിപ്പും ധിക്കാരവും വികസനവിരുദ്ധതയും കൈമുതലാക്കിയ വ്യക്തിയാണ്. പ്രതിപക്ഷനേതാവും അഴിമതിയും സ്വജനപക്ഷപാതവും ജീവിതചര്യയാക്കി മാറ്റിയ ആളാണെന്നും ജയരാജൻ വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജയരാജന്റെ പ്രതികരണം. വായിക്കാം
'ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ മറുപേരായിരുന്നു ആദ്യകാല കോൺഗ്രസ്സ് എങ്കിൽ ഇപ്പോൾ തമ്മിലടിയുടെയും വെട്ടിപ്പിന്റെയും മറുപേരായി അത് മാറി. ജാതിമതഭേദമന്യേ ദേശീയപ്രസ്ഥാനത്തിലേക്ക് ജനങ്ങളെ നയിച്ച കെ പി സി സി അദ്ധ്യക്ഷനായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്. ആ കസേരയിൽ ഇപ്പോൾ കയറിയിരിക്കുന്നയാൾ ജീർണ്ണതയും ദല്ലാൾ പണിയും അഴിമതിയും തട്ടിപ്പും ധിക്കാരവും വികസനവിരുദ്ധതയും കൈമുതലാക്കിയ ആളാണെന്ന കാര്യം, ഗാന്ധിയൻ മൂല്യങ്ങളിൽ വിശ്വസിക്കുന്ന കോൺഗ്രസ്സുകാരെ ഏറെ വേദനിപ്പിക്കുന്നു.

കെ പി സി സി പ്രസിഡന്റിനോടൊപ്പം പ്രതിപക്ഷനേതാവും അഴിമതിയും സ്വജനപക്ഷപാതവും ജീവിതചര്യയാക്കി മാറ്റിയ ആളാണെന്ന്, വിദേശനാണയനിയന്ത്രണ ചട്ടം ലംഘിച്ചുകൊണ്ട് പണം പിരിച്ച് പോക്കറ്റിലാക്കിയ സംഭവത്തിലൂടെ വ്യക്തമായി.
സാമ്പത്തിക തട്ടിപ്പുവീരനും പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളുമായ മോൺസൺ, തന്റെ സുഹൃത്തും തനിക്ക് വേണ്ടി പല കാര്യങ്ങളും ചെയ്തുതന്നയാളുമാണെന്നാണെ് കുമ്പക്കുടിയുടെ കുമ്പസാരം. ബലാത്സംഗകുറ്റത്തിന് മോൻസണെ മരണം വരെ ജയിലിലടക്കാൻ കോടതി ഉത്തരവിട്ടതിന് ശേഷമുള്ള സുധാകാരന്റെ ഈ മൊഴി കേട്ട് സാക്ഷരകേരളം ലജ്ജിച്ച് തലതാഴ്ത്തി.
കെ പി സി സി പ്രസിഡന്റിന്റെ ഈ നിലപാടിനെ ന്യായീകരിക്കാൻ പ്രതിപക്ഷനേതാവും അഴിമതിക്കേസിൽ പ്രതിയായ പ്രതിപക്ഷനേതാവിനെ സംരക്ഷിക്കാൻ കെ പി സി സി പ്രസിഡന്റും-രണ്ടുപേരും കേരളത്തിലെ കോൺഗ്രസ്സിന്റെ അന്തകരാണെന്നാണ് അണികളുടെ അടക്കം പറച്ചിൽ.
നെഹ്‌റു ആർഎസ്എസ്സുമായി സന്ധിചെയ്തിരുന്നു എന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞപ്പോൾ ഗോൾവാൾക്കറുടെയും ഹെഡ്‌ഗേവാറിന്റെയും ചിത്രങ്ങൾക്ക് മുമ്പിൽ നിലവിളക്ക് കൊളുത്തി ആർഎസ്എസ്സിനെ വെള്ളപൂശിയ ആളാണ് പ്രതിപക്ഷനേതാവ്. ഈ കള്ളനാണയങ്ങളെ ജനം തിരിച്ചറിയുന്നു.












Click it and Unblock the Notifications