'കിട്ടാത്ത മുന്തിരി പുളിക്കും,കെപിസിസി പ്രസിഡന്റ് കോൺഗ്രസ്സുകാർക്ക് തന്നെ ഭാരം';എംവി ജയരാജൻ
കാസർഗോഡ്; മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ യുഡിഎഫിനെ എൽഡിഎഫ് പിന്തുണക്കമെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ഇടതുപക്ഷത്തെ വെട്ടിലാക്കാനാണെന്ന് സിപിഎം നേതാവ് എംവി ജയരാജൻ.എന്നാൽ യഥാർത്ഥത്തിൽ കോൺഗ്രസാണ് സംഭവത്തിൽ വെട്ടിലായതെന്നും ജയരാജൻ പറഞ്ഞു.
ഇടതുപക്ഷം വർഗീയതക്കെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. അതുകൊണ്ട് തന്നെയാണ് ഇടതുപക്ഷത്തെ ജനങ്ങൾ സ്നേഹിക്കുന്നത്. കോൺഗ്രസ്സാകട്ടെ വർഗീയതയുമായി സന്ധിചെയ്യുകയാണ്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പാരമ്പര്യം കളഞ്ഞുകുളിക്കുന്ന പാർട്ടി. കെപിസിസി പ്രസിഡന്റ് കോൺഗ്രസ്സുകാർക്ക് തന്നെ ഭാരമാവുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു. പോസ്റ്റ് വായിക്കാം
മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ യുഡിഎഫിനെ എൽഡിഎഫ് പിന്തുണക്കമെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവന തമ്മിലടിക്കുന്ന കോൺഗ്രസ്സിലെ തർക്കം രൂക്ഷമാക്കി. . കിട്ടാത്ത മുന്തിരങ്ങ പുളിക്കുമെന്നാണല്ലോ ചൊല്ല്. എൽഡിഎഫ് ഒരിക്കലും യുഡിഎഫിനെയോ ബിജെപിയേയോ പിന്തുണക്കില്ലെന്ന് ജനങ്ങൾക്കറിയാം.
ഇടതുപക്ഷത്തെ വെട്ടിലാക്കാനാണ് മുല്ലപ്പള്ളി ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാൽ കോൺഗ്രസ്സാണ് വെട്ടിലായത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. കോൺഗ്രസ്സിന്റെ അന്തകനാണോ കെ.പി.സി.സി. പ്രസിഡന്റ് എന്നുപോലും ചില കോൺഗ്രസ്സുകാർ അടക്കം പറഞ്ഞു. കാസർകോട് എം.പി.യാകട്ടെ, തന്നോടാലോചിക്കാതെ കെ.പി.സി.സി. പ്രസിഡന്റ് നടത്തിയ പ്രസ്താവനയെ ശക്തമായി വിമർശിച്ചു.
ഇതെല്ലാം കേട്ടപ്പോൾ ഓന്തിന്റെ നിറം മാറുംപോലെ മുല്ലപ്പള്ളി തന്റെ നിലപാടും മാറ്റി. സിപിഐ(എം) ബിജെപി കൂട്ടുകെട്ടെന്ന പുതിയ സിദ്ധാന്തവുമായി രംഗത്തുവന്നു. ബിജെപി തീവ്രവർഗീയതയെയും കോൺഗ്രസ്സ് മൃദുവർഗീയതയെയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളാണെന്ന് നിരവധി അനുഭവങ്ങളിലൂടെ ജനങ്ങൾക്കറിയാം. ഇടതുപക്ഷം വർഗീയതക്കെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്.
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം
അതുകൊണ്ട് തന്നെയാണ് ഇടതുപക്ഷത്തെ ജനങ്ങൾ സ്നേഹിക്കുന്നത്. കോൺഗ്രസ്സാകട്ടെ വർഗീയതയുമായി സന്ധിചെയ്യുകയാണ്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പാരമ്പര്യം കളഞ്ഞുകുളിക്കുന്ന പാർട്ടി. കെ.പി.സി.സി. പ്രസിഡന്റ് കോൺഗ്രസ്സുകാർക്ക് തന്നെ ഭാരമാവുകയാണ്.
മൻസൂർ വധം; സമാധാന യോഗത്തിൽ നിന്ന് ഇറങ്ങി പോയി യുഡിഎഫ് നേതാക്കൾ.. പോലീസിന് രൂക്ഷ വിമർശനം
നേമം പിടിക്കും,കഴക്കൂട്ടത്ത് ഭൂരിപക്ഷം 10000 വരെ,പാലക്കാട് കടുകട്ടി..93സീറ്റ് പ്രതീക്ഷിച്ച് എൽഡിഎഫ്
സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം