Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതിപക്ഷ നേതാവേ അമ്പലപ്പുഴ പാൽപ്പായസത്തിൽ പാഷാണം കലർത്തല്ലേ', തുറന്നടിച്ച് എംവി ജയരാജൻ

കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം നേതാവ് എംവി ജയരാജൻ. കേരളത്തിലെ സ്കൂളുകളെ സ്മാർട്ടാക്കിയ പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതിലാണ് വിമർശനം. രുചികരമായ അമ്പലപ്പുഴ പാൽപ്പായസത്തിൽ പാഷാണം കലർത്തുന്ന പ്രതിപക്ഷ നേതാവ് എന്ന തലക്കെട്ടിലാണ് എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. വായിക്കാം:

'' ലോകമാകെ കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ അംഗീകരിക്കുമ്പോൾ പ്രതിപക്ഷ നേതാവ് കുറ്റം കണ്ടെത്തുന്നു. കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണമാണ് പ്രതിപക്ഷ നേതാവിന് വേണ്ടത്. സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാനാണ് പൊതുവിദ്യാലയ മിഷനിലൂടെ കോടികൾ ചെലവഴിച്ചത്. ഇതിനകം 310 വിദ്യാലയങ്ങളുടെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു. ക്ലാസ് റൂമുകൾ സ്മാർട്ട് ആകുക മാത്രമല്ല ഉച്ചക്കഞ്ഞി പാചകം ചെയ്യാനുള്ള അടുക്കള പോലും സ്മാർട്ടായി .പ്രതിപക്ഷ നേതാവിന്റെ മണ്ഡലങ്ങളിൽ പോലും സ്കൂളുകൾ സ്മാർട്ടറായി .അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ മേഖലയിൽ എൽഡിഎഫ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെ അഭിനന്ദിക്കുന്നു .

mvj

" ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശത്തെ നാം ഉയർത്തിപ്പിടിക്കുകയാണ് .ടൈൽ പാകിയ നിലങ്ങളും ഫാനും ലൈറ്റുമുള്ള ക്ലാസ് മുറികളും നല്ല പാചകശാലകളുമുള്ള സ്കൂളുകൾ അഭിമാനകരമാണ് . മാറ്റത്തിന്റെ കാലത്ത് അദ്യാപികയാകാൻ കഴിഞ്ഞതിൽ സന്തോഷം " എന്നാണ് ഒരു അധ്യാപികയുടെ പ്രതികരണം. " എന്റെ സ്കൂൾ സ്മാർട്ടായി , സ്കൂളിന്റെ പുതിയ ബഹുനില കെട്ടിടം കണ്ടപ്പോൾ സന്തോഷം കൊണ്ടെനിക്ക് തുള്ളി ചാടാൻ തോന്നുന്നു. " എന്നാണ് ഒരു വിദ്യാർത്ഥിയുടെ പ്രതികരണം . രക്ഷിതാക്കളാവട്ടെ വിദ്യാലയങ്ങളുടെ ഈ ഉയർച്ചയിൽ അഭിമാനം കൊള്ളുകയാണ് ചെയ്യുന്നത് . UDF ഭരിക്കുമ്പോൾ സ്കൂളുകൾ അടച്ചു പൂട്ടി.

ഇപ്പോൾ കാലം മാറി . പൊതുവിദ്യാലയങ്ങൾ ഭാവിയിൽ പൂട്ടേണ്ടി വരില്ല . 5 ലക്ഷം വിദ്യാർത്ഥികളാണ് പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തിയത് . കിഫ്‌ബി ഫണ്ട് ഉപയോഗിച്ചു സമഗ്ര വികസന പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയത് .ചെലവഴിച്ച ഓരോ നാണയ തുട്ടും CAG യുടെ പരിശോധനയ്ക്ക് വിധേയമാണ് . പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നൽകിയ സംഭാവനയും ഈ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കുണ്ട് . പ്രതിപക്ഷ നേതാവിന് ഈ പദ്ധതിയും തകർക്കണമെന്നാണ് മോഹം . അതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവേ അമ്പലപ്പുഴ പാൽപ്പായസത്തിൽ പാഷാണം കലർത്തല്ലേ''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+