കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാവിന് സ്ഥലജല വിഭ്രാന്തി, സഹതപിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് എംവി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം: 3000 ഇലക്ട്രിക് ബസ് വാങ്ങാനുളള ഇ- മൊബിലിറ്റി പദ്ധതിയില്‍ അഴിതിയുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കിയിരുന്നു. സിപിഎം നേതാവ് എംവി ജയരാജനും പ്രതിപക്ഷ നേതാവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ അഴിമതിയാരോപണങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് എന്നാണ് എംവി ജയരാജന്റെ പരിഹാസം.

എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കോവിഡ് കാലത്ത് അഴിമതി ആരോപണങ്ങൾ കൊണ്ട് തുലാഭാരം തീർക്കാൻ നോക്കുന്ന പ്രതിപക്ഷനേതാവിന് സ്ഥലജല വിഭ്രാന്തിയാണെന്ന സംശയമാണ് ജനങ്ങൾക്കുള്ളത്. മാത്രമല്ല, ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമായതുകൊണ്ടുതന്നെ അല്പായുസ്സായിരുന്നു. അവയൊക്കെ പ്രതിപക്ഷനേതാവിന് തന്നെ പിന്നീട് തിരുത്തേണ്ടിയും വന്നു. അത്തരമൊരാരോപണമാണ് കെ.പി.എം.ജി.യെപ്പറ്റി ഉന്നയിച്ചത്. റീബിൽഡ്‌ കേരള പദ്ധതിയുടെ കൺസൾട്ടന്റായി എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് കെ.പി.എം.ജി.യെ നിയോഗിച്ചത്.

mv

അക്കാര്യം മുഖ്യമന്ത്രി രേഖകളുടെ പിൻബലത്തോടെ വിശദീകരിച്ചപ്പോൾ തനിക്ക് ഇക്കാര്യം ബോധ്യമായി എന്നായി പ്രതിപക്ഷനേതാവിന്റെ വിശദീകരണം. എന്നിട്ടും വീണിടം വിദ്യയാക്കുംവിധത്തിൽ ധാർമ്മികമായി ശരിയല്ലെന്നായി വിശദീകരണം.
പുതിയൊരാരോപണവുമായി രംഗത്തുവരികയാണ് പിന്നീട് ചെയ്തത്. ഇ-മൊബിലിറ്റി പദ്ധതിയിൽ 4500 കോടി രൂപയ്ക്ക് 3000 ഇലക്ട്രിക് ബസ്സുകൾ വാങ്ങുന്നതിൽ അഴിമതിയുണ്ടെന്നായി പുതിയ കണ്ടെത്തൽ. സർക്കാർ ബസ് വാങ്ങാൻ തീരുമാനിച്ചിട്ടില്ല. സാധ്യതാ പഠനത്തിനായി പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് (പി.ഡബ്ല്യൂ.സി.) എന്ന കമ്പനിയെ കൺസൾട്ടൻസിയായി നിശ്ചയിക്കുക മാത്രമാണ് ചെയ്തത്.

കേന്ദ്ര സർക്കാറിന്റെ മാനദണ്ഡപ്രകാരവും കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.ഐ.സി. എംപാനൽ ചെയ്ത സ്ഥാപനമായതിനാലും എൻ.ഐ.സി. നിശ്ചയിച്ച തുക പ്രതിഫലമായി തീരുമാനിച്ചുകൊണ്ടാണ് പി.ഡബ്ല്യൂ.സി.യെ കൺസൾട്ടന്റായി നിയോഗിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ നിക്ഷേപിക്കാൻ ലോകോത്തര കമ്പനികൾ സന്നദ്ധമായി വന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് സാധ്യതാപഠനം. പി.ഡബ്ല്യൂ.സി.യെ സെബി കരിമ്പട്ടികയിൽ പെടുത്തിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം വാസ്തവവിരുദ്ധമാണ്.

കെ.പി.എം.ജി.യെപ്പറ്റി ആക്ഷേപം ഉന്നയിച്ചതുപോലെ പി.ഡബ്ല്യൂ.സി.യെപ്പറ്റി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബോധ്യമായാലും അടുത്ത ആരോപണങ്ങളുമായി ചാനലുകൾക്ക് മുമ്പാകെ പ്രതിപക്ഷനേതാവിനെ വീണ്ടും നമുക്ക് പ്രതീക്ഷിക്കാം. കുറച്ചുകാലമായി 'നാടിനുവേണ്ടി' അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ജോലി അതാണ്! സഹതപിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല!

English summary
MV Jayarajan takes jibe at Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X