Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതിപക്ഷനേതാവേ അടിയന്തിര പ്രമേയങ്ങളുടെ ചരിത്രം നോക്കൂ': വിഡി സതീശനെതിരെ എംവി ജയരാജന്‍

mv

പ്രതിപക്ഷത്തിന് മാത്രം കിട്ടുന്ന ഒരവസരമാണ് അടിയന്തിര പ്രമേയമെന്നതിനാൽ കാലവും സമയവുമൊന്നുമില്ലാതെ അത് അനുവദിക്കാന്‍ വ്യവസ്ഥയില്ലെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. കേരള നിയമസഭയുടെ ചരിത്രത്തില്‍ 66 വർഷത്തിനിടയിൽ കേരളനിയമസഭയിൽ 1200 ഓളം അടിയന്തിര പ്രമേയങ്ങൾക്കാണ് സ്പീക്കർ അവതരണാനുമതി നൽകിയത്. ഇതിൽ 239 എണ്ണവും കഴിഞ്ഞ 7 വർഷത്തെ ഇടതുപക്ഷ ഭരണകാലത്താണ്. അത് ആകെയുള്ളതിന്റെ 20 ശതമാനമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. എംവി ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രതിപക്ഷനേതാവേ അടിയന്തിര പ്രമേയങ്ങളുടെ ചരിത്രം നോക്കൂ!

======================

1957ലെ ഒന്നാം കേരള നിയമസഭ മുതൽ 2023 വരെയുള്ള 66 വർഷത്തിനിടയിൽ കേരളനിയമസഭയിൽ 1200 ഓളം അടിയന്തിര പ്രമേയങ്ങൾക്കാണ് സ്പീക്കർ അവതരണാനുമതി നൽകിയത്. ഇതിൽ 239 എണ്ണവും കഴിഞ്ഞ 7 വർഷത്തെ ഇടതുപക്ഷ ഭരണകാലത്താണ്. അത് ആകെയുള്ളതിന്റെ 20 ശതമാനമാണ്. 34 തവണ സഭ അടിയന്തിര പ്രമേയം പരിഗണിക്കുകയും ചർച്ചചെയ്യുകയും ചെയ്തപ്പോൾ അതിൽ 10ഉം കഴിഞ്ഞ 7 വർഷത്തെ ഇടതുപക്ഷഭരണകാലത്താണ്. അതിൽ 2 തവണ ഇന്നത്തെ പ്രതിപക്ഷനേതാവായിരുന്നു അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.

5-12-2018ന് പ്രളയക്കെടുതിക്കിരയായ കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും 20-1-2021ന് കിഫ്ബിയുടെ കടമെടുപ്പ് സംബന്ധിച്ച ആക്ഷേപങ്ങളുമാണത്. ഇത്തരം അവസരങ്ങൾ കിട്ടിയ പ്രതിപക്ഷനേതാവ് ഇപ്പോൾ പറയുന്നു പിണറായി വിജയൻ സർക്കാർ അടിയന്തിര പ്രമേയങ്ങൾക്ക് അവസരം നിഷേധിക്കുന്നുവെന്ന്! ഇത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയങ്ങൾക്ക് അവതരണാനുമതി ലഭിച്ചതും പ്രമേയം ചർച്ചക്കെടുത്തതും എൽഡിഎഫ് ഭരിക്കുമ്പോഴാണ് എന്ന് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു.

അടിയന്തിരപ്രമേയം അനുവദിക്കുന്നത് നിയമസഭാ ചട്ടം 50 പ്രകാരമാണ്. അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകണമെങ്കിൽ ചട്ടത്തിൽ ചില വ്യവസ്ഥകളുണ്ട്. സമീപകാലത്തുണ്ടായ സംഭവങ്ങളായിരിക്കണമെന്നതാണ് അതിലൊന്ന്. ഈ വ്യവസ്ഥ കൃത്യമായി പാലിക്കുന്നതുകൊണ്ടാണ് 39 വർഷം കേരളം ഭരിക്കുകയും സ്പീക്കർ പദവി അലങ്കരിക്കുകയും ചെയ്ത പ്രതിപക്ഷനേതാവിന്റെ പാർട്ടിക്കാർ വളരെ കുറച്ച് അടിയന്തിര പ്രമേയങ്ങൾക്ക് അവതരണാനുമതി നൽകിയതും ചർച്ചയ്‌ക്കെടുത്തതും.

അടിയന്തിര പ്രമേയങ്ങൾക്ക് നോട്ടീസ് കൊടുക്കുന്നതുപോലും സഭാസമ്മേളന ദിവസം സമ്മേളനനടപടികൾ ആരംഭിക്കുന്നതിന് മുമ്പാണ്. ഇതിൽ നിന്ന് തന്നെ വ്യക്തമാണ്, അടിയന്തിര സ്വഭാവമുണ്ടാകണം. സമീപകാലത്ത് നടന്ന സംഭവമായിരിക്കണം. പ്രതിപക്ഷത്തിന് മാത്രം കിട്ടുന്ന ഒരവസരമാണ് അടിയന്തിര പ്രമേയമെന്നതിനാൽ കാലവും സമയവുമൊന്നുമില്ലാതെ അത് നൽകാൻ വ്യവസ്ഥയില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയെയും സർക്കാറിനെയും കുറ്റപ്പെടുത്തുകയും കാര്യോപദേശക സമിതിയും സഭയും ബഹിഷ്‌കരിക്കുകയും ചെയ്യുന്നതിന് പകരം അടിയന്തിര പ്രമേയങ്ങളുടെ ചരിത്രം ഒന്ന് പരിശോധിക്കാനെങ്കിലും പ്രതിപക്ഷനേതാവ് തയ്യാറാകുമോ?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+