കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎംപി കുടുംബവഴക്ക്, നികേഷിനെ പുറത്താക്കി?

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍:പാപ്പിനിശ്ശേരി വിഷ ചികിത്സ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നാല് പേരെ പുറത്താക്കി. ആക്ടിംഗ് ചെയര്‍മാന്‍ എംവി ഗിരീഷ് കുമാറാണ് നാല് പേരെ പുറത്താക്കിയത്. റിപ്പോര്‍ട്ടര്‍ ചാനല്‍ സിസിഒയും എംവി രാഘവന്റെ മകനുമായ എംവി നികേഷ് കുമാര്‍ ഉള്‍പ്പടെയുള്ള നാല് പേരെയാണ് പുറത്താക്കിയത്.

സിഎംപിയിലെ കുടുംബ വഴക്കാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതെന്ന് സൂചന ഉണ്ടായിരുന്നു. എംവി നികേഷ് കുമാറിനെ സഹോദരനായ ഗിരീഷ് കുമാര്‍ തന്നെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കിയതോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാവുകയാണ്.

Nikesh Kumar

നികേഷ് കുമാറിനെ കൂടാതെ എംവിആറിന്റെ മരുകന്‍ ഇ കുഞ്ഞിരാമന്‍, കുഞ്ഞിരാമന്റെ മകന്‍ കിരണ്‍ മറ്റൊരു ബോര്‍ഡ് അംഗം എന്നിവരെയാണ് പുറത്താക്കിയത്. ബോര്‍ഡ് യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നതിനാലാണ് പുറത്താക്കലെന്ന് ഗിരീഷ് കുമാര്‍ അറിയിച്ചു.

സിഎംപി സ്ഥാപകനേതാവ് എംവി രാഘവന്‍ അസുഖബാധിതനായതിനെത്തുടര്‍ന്നാണ് മകന്‍ എംവി ഗിരീഷ് കുമാര്‍ പാപ്പിനിശ്ശേരിയുടെ ചെയര്‍മാനായി സ്ഥാനമേറ്റത്. സിഎംപിയിലെ കുടുംബ വഴക്കാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് വരെ എത്തിച്ചത്.

English summary
Nikesh Kumar expelled from Pappinisseri Visha Chikilsa Kendram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X