നികേഷ് കുമാര്‍ മത്സരിയ്ക്കും!!! ചില ഓണ്‍ലൈന്‍ വാര്‍ത്തകള്‍... സിപിഎമ്മോ സിഎംപിയോ?
തിരുവനന്തപുരം: അടുത്തകാലത്തായിട്ടുള്ള ളരു പ്രതിഭാസമാണ്- ഏത് തിരഞ്ഞെടുപ്പായാലും ചില സ്ഥാനാര്‍ത്ഥിപ്പേരുകള്‍ എവിടെ നിന്നോ ഉയര്‍ന്ന് വരും. മികപ്പോഴും ഇടത് സ്ഥാനാര്‍ത്ഥികള്‍ എന്ന പേരിലായിരിയ്ക്കും ഇത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരത്തില്‍ ഉയര്‍ന്നുവന്ന മൂന്ന് പേരുകളുണ്ടായിരുന്നു. ഒന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. മറ്റൊന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡിയും എംവി രാഘവന്റെ മകനും ആയ എംവി നികേഷ് കുമാര്‍. ആഷിക് അബുവിന്റെ ഭാര്യയും സിനിമ താരവും ആയ റീമ കല്ലിങ്കലിന്റെ പേര് പോലും കഴിഞ്ഞ തവണ ഇത്തരത്തില്‍ വാര്‍ത്തകളില്‍ വന്നു.
കേരളത്തില്‍ ഇനി നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോഴിതാ നികേഷ് കുമാറിന്റെ പേര് വീണ്ടും ഉയരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇത്തരം വാര്‍ത്തകള്‍ വന്നിട്ടുള്ളത്.

നികേഷ് മത്സരിയ്ക്കുമോ?
ഇത്തവണ നിയമ സഭ തിരഞ്ഞെടുപ്പില്‍ നികേഷ് കുമാര്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ധാരണയായതായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പോള്‍ റിപ്പോര്‍ട്ടറോ?
റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങുന്നത് തന്നെ നികേഷ് കുമാര്‍ ആണ്. ആ ചാനലിന്റെ നട്ടെല്ലും നികേഷ് തന്നെ. ഈ ഈരു സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് നികേഷ് രാഷ്ട്രീയത്തിലിറങ്ങുമോ എന്നാണ് ചോദ്യം.

സിപിഎമ്മിനോട് അടുപ്പം
കഴിഞ്ഞ കുറേ നാളുകളായി സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് നികേഷ് കുമാര്‍. എംവി രാഘവന്റെ അവസാന കാലത്ത് അദ്ദേഹം സിപിഎമ്മിനോട് അടുത്തിരുന്നു.

തികച്ചും സാംസ്‌കാരികം
സിപിഎമ്മിന്റെ സാംസ്‌കാരിക പരിപാടികളിലും ചര്‍ച്ചകളിലും ഒക്കെയാണ് നികേഷ് ഇതുവരെ പങ്കെടുത്തിരുന്നത്. അത്തരം ഒരു ന്യായീകരണം തന്നെയാണ് ഇത്രനാളും പറഞ്ഞിരുന്നതും. എന്നാലിപ്പോള്‍ കാര്യങ്ങള്‍ അല്‍പംകൂടി മാറിമാറിഞ്ഞിട്ടുണ്ട്.

സെക്യുലര്‍ മാര്‍ച്ച്
ഡിവൈഎഫ്‌ഐ നടത്തിയ സെക്യുലര്‍ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ നികേഷ് കുമാര്‍ പങ്കെടുത്തിരുന്നു. ഇത് രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കമാണെന്നാണ് ചിലരുടെ വിലയിരുത്തല്‍.

സിഎംപിയോ?
എംവി രാഘവന്റെ മരണശേഷം സിഎംപി രണ്ടായി പിളര്‍ന്നു. സിപി ജോണിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിനൊപ്പമാണ്. അരവിന്ദാക്ഷന്‍ വിഭാഗം ഇടതിനൊപ്പവും.

എങ്ങനെ മത്സരിയ്ക്കും
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നികേഷിന്റെ സഹോദരി എല്‍ഡിഎഫിന് വേണ്ടി സിഎംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റിരുന്നു. നികേഷ് സിഎംപി സ്ഥാനാര്‍ത്ഥിയായിട്ടാണോ മത്സരിയ്ക്കുക?

ഇടത് സ്വതന്ത്രന്‍
ഏതെങ്കിലും കാരണവശാല്‍ നികേഷ് കുമാര്‍ മത്സരിയ്ക്കുകയാണെങ്കില്‍ തന്നെ അത് സിഎംപിയുടെ ബാനറില്‍ ആകാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടത് സ്വതന്ത്രനായി മത്സരിയ്ക്കാന്‍ ആയിരിയ്ക്കും താത്പര്യപ്പെടുകയത്രെ.

മന്ത്രിയാകുമോ?
നികേഷ് കുമാര്‍ മത്സരിയ്ക്കുമോ എന്ന കാര്യത്തില്‍ തന്നെ തീരുമാനമൊന്നും ആയിട്ടില്ല. അതിനിടെ വേറേയും ചര്‍ച്ചകള്‍ വന്നുതുടങ്ങി. നികേഷ് മത്സരിച്ച് ജയിക്കുകയും എല്‍ഡിഎഫ് അധികാരത്തില്‍ വരികയും ചെയ്താല്‍ അദ്ദേഹം മന്ത്രിയാകുമോ എന്നാണ് ചോദ്യം.

ചാനലിന്റെ ഗതി
സിപിഎമ്മിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതു മുതല്‍ തന്നെ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ആക്ഷേപങ്ങള്‍ ഏറെ ഉയര്‍ന്ന് തുടങ്ങിയിരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സമയത്ത് അത് കയ്യാങ്കളിയുടെ വക്ക് വരെ എത്തി. ചാനലിനാണെങ്കില്‍ നല്ല സാമ്പത്തിക പ്രതിസന്ധിയും ഉണ്ട്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications