നികേഷ് കുമാര്‍ കെ സുധാകരനെ കണ്ടതെന്തിന്?
കണ്ണൂര്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സിഎംപി നേതാവ് എംവി രാഘവന്റെ മകനും ആയ എംവി നികേഷ് കുമാര്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. നികേഷും സഹോദരന്‍ രാജേഷ് കുമാറും ചേര്‍ന്നാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്തിയത്.
എംവി രാഘവന്‍ കിടപ്പിലായതോടെ സിഎംപി വലിയ പ്രതിസന്ധിയിലാണ്. കുടുംബത്തിലെ സ്വത്ത് തര്‍ക്കം പാര്‍ട്ടിയേയും പാര്‍ട്ടിയിലെ വിഭാഗീയത കുടുംബത്തേയും ബാധിച്ച നിലയിലാണ് കാര്യങ്ങള്‍.

എംവി രാഘവന്‍ തുടക്കമിട്ട പാപ്പിനിശ്ശേരി പാന്പുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് മക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാണ്. എംവിആറിന്റെ മറ്റൊരു മകനായ എംവി ഗിരീഷ് കുമാര്‍ ആണ് വിഷചികിത്സ കേന്ദ്രത്തിന്റെ ആക്ടിങ് പ്രസിഡന്റ്. ഗിരീഷിന് മുന്‍തൂക്കമുള്ള ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നികേഷ് കുമാറിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
നികേഷും കെ സുധാകരനും തമ്മിലുള്ള കൂടിക്കാഴ്ചക്ക് മാനങ്ങള്‍ ഏറെയാണ്. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നികേഷ് കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എല്‍ഡിഎഫും യുഡിഎഫും ഒരേ സമയം നികേഷിനെ പ്രതീക്ഷിക്കുന്നുമുണ്ട്. നികേഷ് സിഎംപിക്കാരനായി തന്നെ ജവനിധി തേടും എന്ന് കരുതുന്ന ഒരു വിഭാഗവും ഉണ്ട്.
പൊതുകാര്യങ്ങളാണ് ചര്‍ച്ച ചെയ്തതാണ് വിവരമെങ്കിലും സിഎംപിയിലെ പ്രശ്‌നങ്ങളും നികേഷും സുധാകരനും ചര്‍ച്ച ചെയ്തിട്ടുണ്ടത്രെ. ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ സുധാകരന്റെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.












Click it and Unblock the Notifications