India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചാനലുകളിലെ ആർഎസ്എസ് സ്വാധീനം': വിമർശനത്തിന് മറുപടി ട്രോള്‍ ആർമിയോ, ചേരിതിരിഞ്ഞ് മാധ്യമപ്രവർത്തകർ

Google Oneindia Malayalam News

എറണാകുളം: കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ എഡിറ്റോറിയല്‍ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ സ്വാധീനമുണ്ടെന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി. നികേഷ് കുമാര്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഈ വിഷയവുമായി ബന്ധപ്പെട്ട് പല തലത്തിലുള്ള ചർച്ചകളാണ് മലയാളത്തിലെ മാധ്യമപ്രവർത്തകർക്കിടയില്‍ നടക്കുന്നത്. ആര്‍എസ്എസ് അനുഭാവമുള്ള എഡിറ്റര്‍മാര്‍ക്ക് വേണ്ടിയുള്ള കടിപിടിയാണ് കേരളത്തിലെ ചാനലുകളില്‍ നടക്കുന്നതെന്നായിരുന്നു ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എംവി നികേഷ് കുമാർ അഭിപ്രായപ്പെട്ടത്.

മുഖ്യമന്ത്രിയും കുടുംബവും ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയെന്ന സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നിരന്തരം നടത്തിയ ആരോപണങ്ങളും അതിന് പിന്നിലെ കളികള്‍ പകല്‍ പോലെ വ്യക്തമായിട്ടുണ്ടും ആ വാർത്തയെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കൈകര്യം ചെയ്ത രീതിയേയും നികേഷ് കുമാർ നിശിതമായി വിമർശിച്ചു. ടെലിവിഷന്‍ ന്യൂസ് റൂമുകളിലൂടെയാണ് കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയം പടര്‍ന്നു പന്തലിച്ചത് എന്ന് ഭാവി കേരളം നിരീക്ഷിക്കും എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപ് കേസില്‍ അക്കാര്യത്തില്‍ അഭിമാനം; വിജയ് ബാബുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല: മാലാ പാർവതിദിലീപ് കേസില്‍ അക്കാര്യത്തില്‍ അഭിമാനം; വിജയ് ബാബുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല: മാലാ പാർവതി

മുഖ്യമന്ത്രിയും കുടുംബവും ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തി

മുഖ്യമന്ത്രിയും കുടുംബവും ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയെന്ന സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നിരന്തരം നടത്തിയ ആരോപണങ്ങളും അതിന് പിന്നിലെ കളികള്‍ പകല്‍ പോലെ വ്യക്തമായിട്ടുണ്ടും ആ വാർത്തയെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കൈകര്യം ചെയ്ത രീതിയേയും നികേഷ് കുമാർ നിശിതമായി വിമർശിച്ചു. ടെലിവിഷന്‍ ന്യൂസ് റൂമുകളിലൂടെയാണ് കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയം പടര്‍ന്നു പന്തലിച്ചത് എന്ന് ഭാവി കേരളം നിരീക്ഷിക്കും എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം

സ്മൃതി പരുത്തിക്കാട്, എംജി രാധാകൃഷ്ണന്‍, എംപി ബഷീര്‍

നികേഷ് കുമാറിന്റെ ലേഖനത്തിന്റെ ചുവട് പിടിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരായ പ്രമോദ് രാമന്‍, സ്മൃതി പരുത്തിക്കാട്, എംജി രാധാകൃഷ്ണന്‍, എംപി ബഷീര്‍, സിഎല്‍ തോമസ് തുടങ്ങിയവരും വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നു. ട്രൂകോപ്പി തിങ്ക് നടത്തിയ അഭിമുഖത്തില്‍ കേരളത്തിലെ ന്യൂസ് ഡസ്‌ക്കുകളില്‍ മുമ്പ് നടന്നതും ഇപ്പോഴും നടക്കുന്നതുമായി നിരവധി കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ തുറന്ന് പറയുകയുണ്ടായി.

നയങ്ങളിലും വാർത്തകളിലും സ്വീകരിക്കുന്ന സംഘപരിവാര്‍ സ്വാധീനം, മാനേജുമെന്റ് താല്‍പര്യങ്ങളുടെ ഇടപെടല്‍, ഇടതുവിരുദ്ധത, സെന്‍സേഷണലിസത്തിലൂന്നിയുള്ള റിപ്പോര്‍ട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ ഉയര്‍ന്ന വിമര്‍ശനം അടക്കമുള്ള കാര്യങ്ങളടക്കം മാധ്യമപ്രവർത്തകർ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞു.

ചര്‍ച്ചകളില്‍ വന്നിരിക്കുന്ന സംഘബന്ധുക്കളുടെ ഭീഷണിക്ക് വഴങ്ങി അവതാരകരെ കൊണ്ട് 'വ്യക്തിപരമായി' മാപ്പ് പറയിച്ച ചരിത്രവും മുന്നിലുണ്ടെന്നും മലയാളത്തിലെ ചില മുന്‍നിര ചാനലുകളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതില്‍ സത്യമുണ്ടെന്നായിരുന്നു മീഡിയവണ്‍ അവതാരക സ്മൃതി പരുത്തിക്കാട് തുറന്ന് പറഞ്ഞത്.

വ്യക്തമായ വലതുപക്ഷ അജന്‍ഡയോടുകൂടി

വ്യക്തമായ വലതുപക്ഷ അജന്‍ഡയോടുകൂടി തയ്യാറാക്കപ്പെടുന്ന പ്രോഗ്രാമുകള്‍ ഇപ്പോള്‍ ചില ചാനലുകളില്‍ വന്നുകഴിഞ്ഞെന്നായിരുന്നു മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞത്. ''സംഘപരിവാര്‍ സ്വാധീനം നേരത്തെ തന്നെ യുക്തിബോധത്തില്‍ സംഭവിച്ചുകഴിഞ്ഞിരുന്ന ഇടത്തേക്കാണ് നയപരമായ വലതുവത്കരണം കൂടി കടന്നുവരുന്നത്. ഇത് ദീര്‍ഘകാല പദ്ധതിയാണ്, സംഘത്തിന്റെ പ്രത്യയശാസ്ത്രപദ്ധതിയാണ്. വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും വാര്‍ത്തയുടെ/ചര്‍ച്ചയുടെ ദിശ നിശ്ചയിക്കുന്നതിലും ചില ഒഴിവാക്കലുകലാണ് ആദ്യം സംഭവിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശയങ്ങളോ ആവശ്യങ്ങളോ ഒരിക്കലും മുഖ്യചര്‍ച്ചയാവാത്തവിധം ചാനലുകളുടെ ദൈനംദിന പ്രവര്‍ത്തനം പ്രോഗ്രാം ചെയ്യപ്പെടുകയാണ്''. - പ്രമോദ് രാമന്‍ പറഞ്ഞു.

പ്രമുഖ മാധ്യമപ്രവർത്തകരുടെ തുറന്ന് പറച്ചിലുകളും

പ്രമുഖ മാധ്യമപ്രവർത്തകരുടെ തുറന്ന് പറച്ചിലുകളും അഭിപ്രായങ്ങളും പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇടതുസൈബര്‍ സംഘം നിശിത വിമര്‍ശനവുമായി രംഗത്ത് എത്തുന്നതാണ് പിന്നീട് കണ്ട കാഴ്ച. ഇതോടെ ഒരുവിഭാഗം മാധ്യമപ്രവർത്തകർ പ്രതിരോധവുമായി രംഗത്ത് എത്തി. മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സൈബര്‍ ഗുണ്ടകളെ നേരിടാന്‍ അടിയന്തിരമായി ട്രോള്‍ ആര്‍മി തുടങ്ങണമെന്നായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മാധ്യമ പ്രവര്‍ത്തകനായ വരുണ്‍ രമേശ് അഭിപ്രായപ്പെട്ടത്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നൂറ് ശതമാനം ശരിയാണെന്ന അഭിപ്രായമില്ലെന്നും എന്നാല്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരും മോശമാണെന്ന് ചാപ്പകുത്തുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നുമായിരുന്നു വരുണ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു

വരുണ്‍ രമേശിന്റെ ഈ വാദത്തെ അനുകൂലിച്ചും

വരുണ്‍ രമേശിന്റെ ഈ വാദത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി മാധ്യമപ്രവര്‍ത്തകര്‍ കമ്റ് ബോക്സിലൂടെ രംഗത്ത് എത്തുകയും ചെയ്തു. അഞ്ചു പൈസയുടെ പ്രൊഫഷണല്‍ മികവോ ഉത്തരവാദിത്തബോധമോ കാണിക്കാതെ, വസ്തുതാന്വേഷണം പത്രപ്രവര്‍ത്തനത്തിന്റെ എസന്‍ഷ്യല്‍ ഇന്‍ഗ്രീഡിയന്റാണ് എന്ന ബോധം പോലുമില്ലാതെ വായില്‍ വരുന്നതൊക്കെ തുള്ളിയുറഞ്ഞാല്‍ ഇവിടെയും ആളുകള്‍ ഒരു ദയയും കാണിക്കില്ലെന്നായിരുന്നു ഡെക്കാന്‍ ക്രോണിക്കിള്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ.ജെ. ജേക്കബ് അഭിപ്രായപ്പെട്ടത്. കെ.ജെ. ജേക്കബിന്റെ അതേ അഭിപ്രായമാണ് തനിക്കെന്നും വരുണ്‍ രമേശിന്റെ എഴുത്തില്‍ നിരാശയുണ്ടെന്നും വ്യക്തമാക്കി ശ്രീജിത് ദിവാകരനും രംഗത്തെത്തി

ഷാഹിന കെകെയും വരുണ്‍ രമേശിന്റെ

ഷാഹിന കെകെയും വരുണ്‍ രമേശിന്റെ അഭിപ്രായത്തോട് വിയോജിച്ച് രംഗത്ത് എത്തി. ' Sorry to disagree Varun. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അനുഭവം പറയട്ടെ? സിപിഐ എമ്മിൻ്റെ ലീഡർ ഷിപ്പിൽ ഉള്ള ഒരു സുഹൃത്ത് പറഞ്ഞതാണ്.അദ്ദേഹത്തെ ഏഷ്യനെറ്റ് ൽ നിന്ന് വിളിച്ചു. വിളിച്ച റിപ്പോർട്ടറെ അദ്ദേഹത്തിന് പരിചയമില്ല.ജൂനിയർ ആയ ഒരാളാണ്. ലോക കേരള സഭയിൽ അനിത പുല്ലയിൽ പങ്കെടുത്തതിനെ കുറിച്ച് അറിയാൻ വിളിച്ചതാണ്. ഇപ്പൊൾ ഒന്നും പറയാറായിട്ടില്ല എന്നും അന്വേഷണം നടക്കുകയാണ് എന്നും ചില സംശയങ്ങൾ ഉണ്ട് എന്നും അദ്ദേഹം മറുപടി പറഞ്ഞു.സൗഹൃദപരമായ സംഭാഷണം.കുറച്ച് കഴിഞ്ഞ് അദ്ദേഹത്തിന് കോളുകള്‍ വരാൻ തുടങ്ങി.അനിതയെ അസംബ്ലിയിൽ കയറ്റിയതുമായി ബന്ധപ്പെട്ട വാർത്ത.അദ്ദേഹത്തിൻ്റെ ഫോൺ സംഭാഷണം അങ്ങനെ തന്നെ എയറിൽ പോകുന്നു.

തികച്ചും ഓഫ് ദി റെക്കോർഡ് എന്ന മട്ടിലുള്ള ഒരു കോള്‍. അത് വിളിച്ചയാൾ അറിയാതെ റെക്കോർഡ് ചെയ്ത് സംപ്രേഷണം ചെയ്യുക. വരുൺ,ഇവിടെ പലരും പറഞ്ഞത് പോലെ വസ്തുതാന്വെഷണം നടത്തണം എന്ന് പോലും ഞാൻ പറയില്ല. മിനിമം മര്യാദ പാലിക്കണം.ജേർണലിസത്തിൽ പാലിക്കേണ്ട മുഴുവൻ എത്തിക്സും കയ്യൊഴിഞ്ഞ് പാപ്പരാസിത്തരത്തിൻ്റെ ഏറ്റവും വഷളായ അവസ്ഥയിൽ നിൽക്കുമ്പോൾ നാട്ടുകാരുടെ ബഹുമാനം വേണം എന്നത് ഒക്കെ വളരെ കൂടിയ ഡിമാൻഡ് ആണ്.' ഷാഹിന കെകെ കമന്റായി കുറിച്ചു.

എന്നാല്‍ റിപ്പോര്‍ട്ടര്‍ ടി വി അവതാരക അപര്‍ണാസെന്‍

എന്നാല്‍ റിപ്പോര്‍ട്ടര്‍ ടി വി അവതാരക അപര്‍ണാസെന്‍, എഷ്യാനെറ്റ് ന്യൂസിലെ സാവിത്രി ടി.വി. ന്യൂസ് 18 ലെ വിനേഷ് കുമാര്‍ തുടങ്ങിയവര്‍ വരുണ്‍ രമേശിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് ചെയ്യുന്നത്. ട്രോള്‍ ആര്‍മി രൂപീകരിക്കുന്നത് പോയിട്ട് പണിയെടുത്തതിന് പൈസ കൃത്യം വാങ്ങിച്ചെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ യൂണിറ്റി ഇല്ല എന്നതാണ് വാസ്തവമെന്നും ഇതില്‍ പല ട്രോളുകളും യഥാര്‍ത്ഥത്തില്‍ പല മാധ്യമസ്ഥാപനങ്ങളും പല ഐഡിയോളജികള്‍ പിന്തുടരുന്ന പലരും അങ്ങോട്ടും ഇങ്ങോട്ടും ഇതിനകത്ത് നിന്ന് തന്നെ പണിയുന്നതാണ് എന്നത് വരുണേട്ടന് തന്നെ അറിയാവുന്നതല്ലേ എന്നായിരുന്നു സാവിത്രിയുടെ പ്രതികരണം. അവിടെ ഏറ്റവും കൂടുതല്‍ പണി വെച്ചവര്‍ ആണുങ്ങളാണെന്നും അതും ചിലരൊക്കെ മുഖ്യധാര മാധ്യമ സ്ഥാപനങ്ങളില്‍ തന്നെ ജോലി ചെയ്യുന്നവരാണെന്നും സാവിത്രി ആരോപിച്ചു.

cmsvideo
  Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala
  English summary
  MV Nikesh Kumar's discussion on working styles of channel; journalists are of different opinions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X