മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്; നികേഷ് കുമാര്‍,റിപ്പോര്‍ട്ടര്‍ ചാനല്‍?
വടകര: മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതെന്ന് കണ്ണൂര്‍ അഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നികേഷ് കുമാര്‍ പ്രതികരിച്ചത്.
റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയും കേരളത്തിലെ പ്രമുഖ മാധ്യപ്രവര്‍ത്തകരില്‍ ഒരാളുമാണ് നികേഷ് കുമാര്‍. മൂന്ന് പതിറ്റാണ്ടോളം നീണ്ട മാധ്യമ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത്. പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ചാനലിന്‍റെ ഭാവി ഇനിയെന്താകും?

മാധ്യമ പ്രവര്‍ത്തനം
മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് താന്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതെന്ന് നികേഷ് കുമാര്‍

കേരളത്തിലെ
കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് വേറിട്ടൊരു സംസ്‌ക്കാരം രൂപപ്പെടുത്തിയതില്‍ പ്രമുഖ പങ്കാണ് നികേഷ് കുമാറിനുള്ളത്

രാഷ്ട്രീയക്കാരനാകുമ്പോള്‍
ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയക്കാരെ നിലംപരിശാക്കുന്ന ചോദ്യങ്ങള്‍ ചോദിയ്ക്കുന്ന നികേഷ് കുമാര്‍ അതേ രാഷ്ട്രീയക്കാരന്റെ കുപ്പായം ഇട്ടെത്തുമ്പോള്‍ ജനം സ്വീകരിയ്ക്കുമോ

ചാനലിലെ സ്ഥാനമാനങ്ങള്‍
മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കുന്നു എന്ന് പറയുമ്പോഴും ചാനലിലെ തന്റെ സ്ഥാനമാനങ്ങള്‍ അവതരിപ്പിയ്ക്കുന്ന പരിപാടികള്‍ ഇവയുടെ ഭാവിയെന്തെന്ന് അദ്ദേഹം പറയുന്നില്ല












Click it and Unblock the Notifications