'സിഎംപിയെ വിലക്കാന്‍ ചെന്നിത്തലയ്‌ക്കെന്തധികാരം?'
കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(സിഎംപി)യെ യു ഡി എഫില്‍ നിന്ന് വിലക്കാന്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് എന്ത് അധികാരമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം വി രാഘവന്റെ മകന്‍ എം വി രാജേഷ് കുമാര്‍.
സി എം പിയില്‍ അഭിപ്രായ ഭിന്നത ഉണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് രാജേഷ് കുമാര്‍ പറഞ്ഞു. കെ ആര്‍ അരവിന്ദാക്ഷനും സി പി ജോണും ഒന്നിച്ചിരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഇപ്പോള്‍ പാര്‍ട്ടിക്കകത്തുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്രമാണം ചമച്ചാണ് പാപ്പിനിശേരി വിഷ ചികിത്സ കേന്ദ്രത്തിന്റെ നിയന്ത്രണം സഹോദരന്‍ എം വി ഗിരീഷ് കുമാര്‍ കൈയടക്കിയതെന്നും രാജേഷ് കുമാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം തെറ്റാണെന്നും അച്ഛന്റെ പിന്തുണ തനിക്കുണ്ടെന്നും ഗിരീഷ് കുമാര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് സി എം പി പാര്‍ട്ടി പിളര്‍ന്നു എന്ന് നേതാക്കള്‍ തന്നെ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് ശനിയാഴ്ച എറണാകുളത്ത് നടക്കുന്ന യു ഡി എഫ് സമ്മേളനത്തില്‍ പാര്‍ട്ടി പങ്കെടുക്കുന്നതിനെ ചെന്നിത്തല വിലക്കുകയായിരുന്നു. അതേ സമയം സി എം പി നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമവും യു ഡി എഫ് നേതൃത്വം ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നു.












Click it and Unblock the Notifications