കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൽപ്പറ്റയിലെ ശ്രേയാംസ് കുമാറിന്റെ തോൽവി; കൂട്ടനടപടിയുമായി സിപിഎം

Google Oneindia Malayalam News

വയനാട്; എൽജെഡി സ്ഥാനാർത്ഥി എം വി ശ്രേയാംസ് കുമാറിന്റെ തോൽവിയിൽ കടുത്ത നടപടിയുമായി സിപിഎം. മുൻ കൽപ്പറ്റ എംഎൽഎ സികെ ശശീന്ദ്രൻ, ഏരിയ സെക്രട്ടറി മധു, കൽപ്പറ്റ നോർത്ത് സെക്രട്ടറി പി അബു, കുടുംബശ്രീ വയനാട് ജില്ലാ മിഷൻ കോഡിനേറ്ററും മഹിശാ അസോസിയേഷൻ ജില്ലാ നേതാവുമായ പി സാജിത എന്നിവർക്കെതിരെയാണ് നടപടി. വയനാടിന്റെ ചുമതലയുള്ള പികെ ശ്രീമതി,കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എന്നിവർ അംഗങ്ങളായ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നടപടിയുടെ ഭാഗമായി വയനാട്ടിലെ ഏരിയ കമ്മിറ്റി അംഗം സാജിതയെ തരംതാഴ്ത്തി. എം മധുവിനെ ശാസിച്ചു. കൽപറ്റ ലോക്കൽ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നിന്നും മാറ്റുകയും ചെയ്തു. വയനാടിലെ ഏക ജനറൽ സീറ്റായ കൽപ്പറ്റയിൽ ഇത്തവണ കനത്ത പരാജയമായിരുന്നു എൽഡിഎഫ് രുചിച്ചത്. ശ്രേയാംസിനായി താഴെ തട്ടിൽ സജീവമായ പ്രവർത്തനങ്ങൾ നടന്നില്ലെന്ന ആക്ഷേപം തുടക്കം മുതൽ ശക്തമായിരുന്നു.

sr-1631761458.jpg -Pro

എന്തൊരു അഴകാണ് കാണാന്‍; അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

2016 ൽ എൽജെഡി യുഡിഎഫിലായിരുന്നപ്പോൾ എൽഡിഎഫ് കൂറ്റൻ വിജയം നേടിയ മണ്ഡലമായിരുന്നു കൽപ്പറ്റ. സിപിഎമ്മിവ്‍റെ എകെ ശശീന്ദ്രനായി വിജയിച്ചത്. 72,959 വോട്ടുകളായിരുന്നു ലഭിച്ചത്. ശ്രേയാംസിന് 59,876 വോട്ടുകളും. എന്നാൽ ഇക്കുറിനെയാണ് 5470 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് വിജയം. ടി സിദ്ധിഖായിരുന്നു യുഡിഎഫിനായി മണ്ഡലം പിടിച്ചെടുത്തത്.

അതിനിടെ ആറൻമുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വീണ ജോർജിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോക്കൽ, ഏരിയാ കമ്മിറ്റി അംഗങ്ങൾക്കെതിരെ സിപിഎം നടപടിയെടുക്കും. 267 സജീവ പാർട്ടി അംഗങ്ങൾ പ്രചരണത്തിൽ നിന്നും വിട്ട് നിന്നുവെന്നാണ് കണ്ടെത്തൽ. തിരഞ്ഞെടുപ്പ് കമ്മറ്റി അധ്യക്ഷനായിരുന്ന എ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് റിപ്പോർട്ട് നൽകിയത്. തിരഞ്ഞെടുപ്പ് കാലത്ത് തയ്യാറാക്കിയ മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് വിവരങ്ങൾ കണ്ടെത്തിയത്. ഒപ്പം പ്രാദേശിക തലത്തിൽ നിന്നുള്ള വിവരങ്ങളും ക്രോഡീകരിച്ചുള്ളതാണ് റിപ്പോർട്ട്.

ഇരവിപേരൂര്‍ 20, വളളംകുളം 24, കുമ്പനാട്‌ 19, ഓതറ 16, പുല്ലാട്‌ 25, ഇലവുംതിട്ട 16, മെഴുവേലി മൂന്ന്‌, കിടങ്ങന്നൂര്‍ ആറ്‌, ആറന്മുള 15, മല്ലപ്പുഴശേരി ഒമ്പത്‌, കോഴഞ്ചേരി മൂന്ന്‌, തോട്ടപ്പുഴശേരി 16, നാരങ്ങാനം ഒമ്പത്‌, ഇലന്തൂര്‍ രണ്ട്‌ എല്‍.സി അംഗങ്ങള്‍, പ്രക്കാനം അഞ്ച്‌, ഓമല്ലൂര്‍ 15, പത്തനംതിട്ട സൗത്ത്‌ മൂന്ന്‌, പത്തനംതിട്ട നോര്‍ത്ത്‌ 24, കുമ്പഴ 25, കുളനട 29 എന്നിങ്ങനെ പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ടുനിന്നുവെന്നാണ് പാർട്ടിയുടെ അവലോകന റിപ്പോർട്ടിലെ കണ്ടെത്തൽ.

എൽഡിഎഫിന് ഭരണ തുടർച്ച ഉണ്ടാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ വിട്ടുനിന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിൽ പറയുന്നവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ആരും കത്ത് നൽകരുതെന്നും ബ്രാഞ്ച് കമ്മിറ്റികൾക്ക് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകർ സജീവമല്ലെന്ന ആരോപണം വീണ ജോർജ് ഉന്നയിച്ചിരുനന്ു. വീണ ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു.

ആറൻമുളയിൽ ഇക്കുറി 19,003 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വീണ ജോർജിന്റഎ വിജയം. 74,950 വോട്ടാണ് വീണയ്ക്ക് ലഭിച്ചത്. യു ഡി എഫ്. സ്ഥാനാര്‍ഥി അഡ്വ. കെ. ശിവദാസന്‍ നായര്‍ക്ക് 55,947 വോട്ടുകളായിരുന്നു നേടാൻ സാധിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു മാത്യുവിന് 29,099 വോട്ടുകളും ലഭിച്ചിരുന്നു. 2016 ൽ 7646 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ശിവദാസൻ നായരെ പരാജയപ്പെടുത്തി വീണ ആറൻമുള പിടിച്ചത്.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
MV Sreyams Kumar's defeat in kalpatta; CPM takes action against leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X