Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കില്‍ ട്രിപ്പിള്‍ യാത്ര ചെയ്താല്‍ ട്രാപ്പിലാകും: ലൈസൻസ് റദ്ദാക്കിയേക്കാമെന്ന് എംവിഡി

ഇരുചക്രവാഹനത്തിൽ രണ്ടില്‍ കൂടുതല്‍ പേർ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടേയുള്ള കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് എംവിഡി. ട്രിപ്പിള്‍ യാത്ര അടിയന്തിരഘട്ടത്തിൽ കൈത്താങ്ങ് ആകേണ്ട ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകുമെന്നും എംവിഡി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

"ഇരുചക്രവാഹനങ്ങളിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു.
പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തിൽ മൂന്നുപേർ കയറിയ ട്രിപ്പിൾ റൈഡിംഗ് സർക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതിൽ കൂടുതലും കാണാറുണ്ട്." എംവിഡി കുറിക്കുന്നു.

mvd

ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തിൽ കൈത്താങ്ങ് ആകേണ്ട ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാൽ തന്നെ ഈ 'വീരകൃത്യം' ശിക്ഷാർഹവുമാണ്. ഇത്തരത്തിൽ 2 ൽ കൂടുതൽ പേർ ഒരു ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടേയുള്ള കർശന നടപടികൾ നേരിടേണ്ടിവരും.

ട്രിപ്പിൾ ട്രിപ്പുകൾ ഒരു പക്ഷെ നിയമനടപടികൾ നേരിടാൻ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളിൽ ഒരു തരത്തിലുമുള്ള സാഹസങ്ങൾക്ക് മുതിരാതിരിക്കണമെന്നും എംവിഡി കൂട്ടിച്ചേർത്തു.

അതേസമയം, രാത്രിയാത്രകളില്‍ വളരെ അധികം ശ്രദ്ധവേണമെന്നും എംവിഡി പറഞ്ഞു. നമ്മൾ പലർക്കും ഉണ്ടാകുന്ന തെറ്റായ ഒരു ചിന്താഗതിയാണ് രാത്രികാലങ്ങളിൽ ദീർഘദൂരം യാത്രകൾ യാതൊരു തടസ്സവും കൂടാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്രയും വേഗം എത്തിച്ചേരാം എന്നത്. എന്നാൽ അതിൽ പതുങ്ങി ഇരിക്കുന്ന ഒരു അപകടം ഉണ്ട് എന്തെന്നാൽ നമ്മൾ പകൽ സമയങ്ങളിൽ ജോലി ചെയ്തു രാത്രിയിൽ വിശ്രമിക്കുന്നവരാണ്. രാത്രി സമയങ്ങളിൽ നമ്മുടെ വിശ്രമവേളകൾ ആക്കാൻ നമ്മുടെ ശരീരം അതിന്റേതായ രീതിയിൽ തുലനം ചെയ്തു നിർത്തിയിട്ടുള്ളതാണ്.

ഇത്തരം വേളകളിലാണ് നമ്മൾ വാഹനങ്ങളുമായി ദീർഘദൂര യാത്ര നടത്തുവാൻ തയ്യാറെടുക്കുന്നത്. അവിടെ പതിയിരിക്കുന്ന ആ വലിയ അപകടത്തെ നമ്മൾ മനസ്സിലാക്കുക രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം നമ്മൾ തിരിച്ചറിഞ്ഞു ആ ക്ഷീണത്തിന് റസ്റ്റ് എടുത്ത് കൃത്യമായി ഉറങ്ങി ക്ഷീണം മാറ്റിയതിനുശേഷം മാത്രം യാത്ര തുടരുകയെന്നും എംവിഡി കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+